കർണാടക പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് ഇനി സ്കൂൾ വിദ്യാഭ്യാസ, സാക്ഷരത വകുപ്പ്

ബെംഗളൂരു : മറ്റ് സംസ്ഥാനങ്ങളിലെ സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്ന് മാതൃക സ്വീകരിച്ച് ദേശീയ വിദ്യാഭ്യാസ നയം, 2020 ന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, കർണാടക സർക്കാർ വെള്ളിയാഴ്ച പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിനെ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് എന്ന് പുനർനാമകരണം ചെയ്തു.

  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ

വിവിധ ഘട്ടങ്ങളിൽ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് സംസ്ഥാന സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂൾ വിദ്യാഭ്യാസം പരിഗണിക്കുന്നതിനാലാണ് പേരുമാറ്റം ആരംഭിച്ചത്. പേര് മാറ്റുന്നതോടെ പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സ്‌കൂൾ വിദ്യാഭ്യാസത്തിന് കീഴിൽ വരുമെന്ന് സർക്കാർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts