പ്രവീൺ നെട്ടാറുവിന്റെ കൊലപാതകം, 4 പ്രതികളെക്കുറിച്ച് സൂചന നൽകുന്നവർക്ക് 14 ലക്ഷം പാരിതോഷികം

ബെംഗളൂരു: ബിജെപി യുവമോര്‍ച നേതാവ് പ്രവീണ്‍ നെട്ടാറുവിനെ കൊലപ്പെടുത്തിയ കേസില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ പ്രവര്‍ത്തകരായ നാല് പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 14 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു.

പ്രതികള്‍ കേരളത്തില്‍ ഒളിവിലാണെന്ന് സംശയിക്കുന്നതിനാല്‍ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പാരിതോഷിക അറിയിപ്പ് പതിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെ പ്രതികളെ കുറിച്ച്‌ സൂചന ലഭിക്കാത്തതിനാലാണ് വീണ്ടും അറിയിപ്പുമായി എന്‍ഐഎ രംഗത്തുവന്നത്.

  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!

ദക്ഷിണ കന്നഡ ജില്ലയിലെ എസ് മുഹമ്മദ് മുസ്ത്വഫ എന്ന മുസ്ത്വഫ പൈച്ചാറിനെയും കൂര്‍ഗ് ജില്ലയിലെ എം എച് തൗഫലിനെയും കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡയിലെ എം ആര്‍ ഉമര്‍ ഫാറൂഖ് എന്ന ഉമര്‍, സിദ്ദിഖ് എന്ന പെയിന്റര്‍ സിദ്ദീഖ് എന്ന ഗുജ്രി സിദ്ദീഖ് എന്നിവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും നല്‍കുമെന്നാണ് വാഗ്ദാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അവസാന നിമിഷം റൈഡ് ക്യാൻസൽ ചെയ്യുന്ന ഡ്രൈവർമാർക്ക് പണി കിട്ടും! ബെംഗളൂരുവിൽ അടുത്ത വൻ നീക്കവുമായി കർണാടകയും മുന്നോട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇംതിയാസ് എവിടെ? ബെം​ഗളൂരുവിൽ നിന്ന് കാണാതായ മലയാളി യുവാവിനെ കുറിച്ച് സൂചന; പൊലീസിന് വഴിതെളിയിച്ചത് ഈ സംഭവം
[masterslider id="10"]

Related posts