ബംഗളൂരു: സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ യുവതിയെ റോഡിൽ വച്ച് കൊലപ്പെടുത്തി യുവാക്കൾ. കലബുറഗിയിലെ ജൻജാം കോളനി നിവാസിയായ മജത് സുൽത്താനാണ് (35) ദാരുണമായി കൊല്ലപ്പെട്ടത്. കലബുറഗി നഗരത്തിലെ ഹഗരഗ ക്രോസിന് സമീപം ബുധനാഴ്‌ച ഉച്ചയോടെയാണ് കൊലപാതകം നടന്നത്. യുവതി സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ കാറിടിച്ച് വീഴ്ത്തിയ ശേഷം തലയിൽ കല്ലെറിഞ്ഞ പ്രതികൾ ക്രൂരമായി കൊല നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അസിം ഗൗണ്ടി, വസീം ഗൗണ്ടി, നയീം, നദീം കൊലപാതകം നടത്തിയതായി മജത് സുൽത്താന്റെ ഭർത്താവായ സദ്ദാം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.…
Read MoreTag: murder
പാതി വെന്ത നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
ബെംഗളുരു:പകുതിവെന്ത നിലയില്‍ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. യുവതിയെ ബലി നല്‍കിയാതാകാം എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കൊപ്പല്‍ ജില്ലയില്‍ ഗബ്ബൂര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. 26 കാരിയും ഒന്നര വയസുള്ള കുട്ടിയുടെ അമ്മയുമായ നേത്രാവതിയെയാണ് വീടിന് സമീപത്തായി പകുതിവെന്ത നിലയില്‍ കണ്ടെത്തുന്നത്. ആത്മഹത്യയ്ക്കുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞ പോലീസ് കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണം നടത്തുന്നത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് മന്ത്രവാദത്തിനായി ഉപയോഗിച്ച് സാധനങ്ങള്‍ പോലീസ് കണ്ടെടുത്തു. തിങ്കളാഴ്ച രാത്രി പൗര്‍ണമി നാളില്‍ യുവതിയെ നിധി ലഭിക്കുന്നതിനായി ബലി നല്‍കിയതാകാം എന്നാണ് പോലീസിന്‍റെ…
Read Moreപ്രണയത്തെ എതിർത്തു, സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കിയ പ്രതികൾ വർഷങ്ങൾക്ക് ശേഷം പിടിയിൽ
ബെംഗളൂരു: പ്രണയം എതിര്‍ത്തതിനെ തുടർന്ന് സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി മൂന്ന് സ്ഥലങ്ങളിലായി ഉപേക്ഷിച്ച കേസില്‍ എട്ട് വര്‍ഷത്തിന് ശേഷം പ്രതികളെ പോലീസ് പിടികൂടി. വിജയപുര സ്വദേശിനി ഭാഗ്യശ്രീ, പങ്കാളി ശിവപുത്രന്‍ എന്നിവരാണ് അറസ്റ്റിലായത്. സഹോദരന്‍ ലിംഗരാജു സിദ്ധപ്പ പൂജാരി കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. 2015-ലാണ് കേസിനാസ്പദമായ സംഭവം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇയാളുടെ ശരീരഭാഗങ്ങള്‍ പോലീസ് കണ്ടെത്തിയത്. തല ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് അന്വേഷണം വഴിമുട്ടിയത്. അറവുശാല, തടാകം എന്നിവിടങ്ങളില്‍ നിന്നാണ് ശരീരഭാഗങ്ങള്‍ ലഭിച്ചത്. ഭാഗ്യശ്രീയും ശിവപുത്രനും കോളേജ് പഠനകാലം…
Read Moreമകളെ അച്ഛൻ അടിച്ചു കൊന്നു, വീടിനുള്ളിൽ തെന്നിവീണ് മരിച്ചതെന്ന് പിതാവ്
ബെംഗളൂരു: ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിന് കോളേജ് അധ്യാപികയായ മകളെ അച്ഛന്‍ അടിച്ചുകൊന്നു. നോര്‍ത്ത് ബെംഗളൂരു കൊഡിഗെഹള്ളി സ്വദേശിയും സ്വകാര്യ കോളേജിലെ ഫാഷന്‍ ഡിസൈനിങ് വിഭാഗത്തില്‍ അധ്യാപികയുമായ ആര്‍.ആശ(32)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അച്ഛന്‍ ബി.ആര്‍. രമേശി(60)നെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിനുള്ളില്‍ തെന്നിവീണ് മരണം സംഭവിച്ചെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാല്‍ യുവതിയുടെ ശരീരത്തിലെ പരിക്കുകള്‍ സംശയത്തിനിടയാക്കി. തുടര്‍ന്ന് രമേശിനെ വിശദമായി ചോദ്യംചെയ്തതോടെ മകളെ കൊലപ്പെടുത്തിയതാണെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു. ബുധനാഴ്ച അര്‍ധരാത്രിയോടെ കൊഡിഗെഹള്ളിയിലെ വീട്ടില്‍വെച്ചാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. മകള്‍ മരിച്ച വിവരം വ്യാഴാഴ്ച രാവിലെ രമേശ്…
Read Moreപേരകുട്ടിയ്ക്ക് പഴം നൽകിയ ഭർതൃപിതാവിനെ യുവതി വെടിവച്ചു കൊന്നു
ബെംഗളൂരു: കുടുംബകലഹത്തെത്തുടര്‍ന്ന് ഭര്‍ത്തൃപിതാവിനെ യുവതി വെടിവെച്ച് കൊന്നു. കുടകിലെ സോമവാരപേട്ട് താലൂക്കിലെ കര്‍കല്ലി ഗ്രാമത്തിലെ എം.മന്ദണ്ണയാണ് വെടിയേറ്റ് മരിച്ചത്. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ മകന്‍ നാനയ്യയുടെ ഭാര്യ ജ്യോതിയെ പോലീസ് അറസ്റ്റുചെയ്തു. മന്ദണ്ണയുമായി ജ്യോതി വീട്ടില്‍ സ്ഥിരം വഴക്കിട്ടിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ഒരുവര്‍ഷമായി വീട്ടിലെ ഒരുമുറിയില്‍ പ്രത്യേകമായിരുന്നു മന്ദണ്ണയുടെ താമസം. ഞായറാഴ്ച ഇദ്ദേഹം പേരക്കുട്ടിക്ക് പഴം നല്‍കിയതിനെച്ചൊല്ലി ജ്യോതിയുമായി വാക്തര്‍ക്കമായി. തുടര്‍ന്ന് ജ്യോതി വീട്ടിലുണ്ടായിരുന്ന തോക്കെടുത്ത് വെടിവെക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വെടിയേറ്റയുടന്‍ മന്ദണ്ണ മരിച്ചു. വിവരമറിഞ്ഞ നാനയ്യ ജ്യോതിക്കെതിരേ സോമവാരപേട്ട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍…
Read Moreറെയിൽവേ സ്റ്റേഷനിൽ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് 3 പേർ പിടിയിൽ
ബെംഗളൂരു: റെയില്‍വേ സ്റ്റേഷനുകളില്‍ സമാനമായ രീതിയില്‍ മൃതദേഹം തള്ളിയ സംഭവവുമായി ബന്ധപ്പെട്ട് 3 പേർ പിടിയിൽ. തിങ്കളാഴ്ച രാത്രി എസ്‍എംവിടി സ്റ്റേഷന് മുന്നില്‍ മൃതദേഹം ഉപേക്ഷിച്ച് കടന്ന മൂന്ന് പേരെ പോലീസ് പിടികൂടിയെന്നാണ് സൂചന. തിങ്കളാഴ്ച രാത്രി എട്ടരയോടെ ബെംഗളുരു എസ്‍എംവിടി സ്റ്റേഷന് മുന്നില്‍ ഓട്ടോയില്‍ വന്ന മൂന്ന് പേര്‍ ചേര്‍ന്ന് ഉപേക്ഷിച്ചത് ഉത്തര്‍പ്രദേശ് സ്വദേശിനിയുടെ മൃതദേഹമാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള മൂന്ന് പേരും ബിഹാര്‍ സ്വദേശികളാണ്. കേസുമായി ബന്ധമുള്ള മറ്റ് രണ്ട് പേര്‍ കൂടിയുണ്ട്. അവര്‍ ഒളിവിലാണെന്നും പോലീസ്…
Read Moreമദ്യപിച്ച ശേഷം അയൽവാസിയുടെ ഭാര്യയെ സെക്സിനായി ആവശ്യപ്പെട്ടു, തർക്കം അവസാനിച്ചത് കൊലയിൽ
ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ ജയനഗര്‍ ബ്ലോക്കില്‍ 43കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്. മദ്യപിച്ചശേഷം സെക്സിനായി ഭാര്യയെ ചോദിച്ചതിന് പിന്നാലെ അയല്‍വാസി അടിച്ചുകൊല്ലുകയായിരുന്നുവെന്ന് സിദ്ധാപുര പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഒരാഴ്ച മുന്‍പായിരുന്നു യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 43കാരനായ മണികണ്ഠനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കെ എം കോളനിയിലെ സുരേഷി (45)നെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കൂലി ജോലിക്കാരാണ്. മരണത്തില്‍ സുരേഷിനെ സംശയമുണ്ടെന്ന മണികണ്ഠന്റെ സഹോദരിയുടെ പരാതിയിലാണ് അറസ്റ്റ്. സുരേഷും മണികണ്ഠയും ഒരേ തെരുവിലാണ് താമസമെങ്കിലും മുന്‍പരിചയമില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാര്‍ച്ച് എട്ടിന് സുരേഷ്…
Read Moreപ്രണയബന്ധം അവസാനിപ്പിച്ചു, യുവാവ് കാമുകിയെ കൊലപ്പെടുത്തി
ബെംഗളൂരു: പ്രണയ ബന്ധം അവസാനിപ്പിച്ചതിന്‍റെ പേരില്‍ കാമുകന്‍ തന്‍റെ മുന്‍ കാമുകിയെ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം യുവാവ് തന്‍റെ വീട്ടിലെത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. ബെംഗളൂരുവിലെ വില്‍സണ്‍ ഗാര്‍ഡന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കൊലപാതകം അരങ്ങേറിയത്. മനോജ് എന്ന യുവാവാണ് തന്‍റെ മുന്‍ കാമുകിയെ കൊലപ്പെടുത്തിയത്. നിരവധി വര്‍ഷങ്ങള്‍ മനോജ് യുവതിയുമായി അടുപ്പത്തില്‍ ആയിരുന്നു എന്ന് പോലീസ് പറഞ്ഞു. അവര്‍ പരസ്‌പരം വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ യുവതിയുടെ കുടുംബം പ്രണയബന്ധം അറിഞ്ഞതോടുകൂടി പ്രശ്‌നങ്ങള്‍ക്ക് തുടക്കമാവുകയായിരുന്നു. മനോജിനെ യുവതി വിവാഹം…
Read Moreഎയർഹോസ്റ്റസിന്റെത് കൊലപാതകം, തള്ളിയിട്ട് കൊന്നതെന്ന് പോലീസ്
ബെംഗളൂരു : കോറമംഗലയിലെ അപ്പാര്‍ട്ട്‌മെന്‍റിന്‍റെ നാലാം നിലയില്‍ നിന്നുവീണ് എയര്‍ഹോസ്‌റ്റസ് മരിച്ച സംഭവം കൊലപാതകമെന്ന് ബെംഗളൂരു പോലീസ്. യുവതിയുടെ മുന്‍ കാമുകനും കാസര്‍കോട് സ്വദേശിയുമായ ആദേശിനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തതായും പോലീസ് അറിയിച്ചു. എയര്‍ഹോസ്‌റ്റസിന്‍റെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് കോറമംഗല പോലീസിന്‍റെ നടപടി. സംഭവത്തില്‍ പോലീസ് സാഹചര്യത്തെളിവുകളും ശാസ്ത്രീയ – സാങ്കേതിക തെളിവുകളും ശേഖരിച്ചുവരികയാണ്. എയര്‍ ഹോസ്‌റ്റസ് അര്‍ച്ചന ധിമാന്‍ (28) ആണ് ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞ ഞായറാഴ്‌ച മരിച്ചത്.
Read Moreപ്ലേറ്റ് കഴുകുന്നതിനെ ചൊല്ലി തർക്കം, യുവാവിനെ അടിച്ചു കൊന്നു
ബെംഗളൂരു: ഭക്ഷണം കഴിച്ചതിന് ശേഷം പ്ലേറ്റ് കഴുകുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെ പത്തൊമ്പതുകാരനെ അടിച്ചുകൊന്നു. ഉത്തരേന്ത്യൻ സ്വദേശിയായ സഞ്ജയ് (20) ആണ് മരിച്ചത്. മംഗളൂരു ബജ്‌പെ പോലീസ് സ്റ്റേഷൻ പരിധിയിലെ മറവൂരിൽ തീരദേശ സംരക്ഷണ കേന്ദ്രത്തിൽ ഭക്ഷണത്തിന് ശേഷം പ്ലേറ്റ് കഴുകുന്ന ജോലിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച മറ്റൊരു ഉത്തരേന്ത്യൻ സ്വദേശിയായ സോഹൻ യാദവിനെ (19) മംഗളൂരു റെയിൽവെ സ്റ്റേഷനിൽ നിന്ന് ബജ്‌പെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അടിയേറ്റ് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സഞ്ജയെ…
Read More