ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി സ്കൂട്ടറിൽ യാത്ര ചെയ്‌തു ; പൊലീസിൻ്റെ ചോദ്യത്തിൽ കുഴങ്ങി, ഭർത്താവ് പിടിയിൽ

ബെംഗളൂരു : കോടാലി ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ വെട്ടിയെടുത്ത തലയുമായി ബൈക്കിൽ പോയ ഭർത്താവിനെ അറസ്റ്റ് ചെയ്‌ത്‌ പൊലീസ്. ചന്ദപുരയ്ക്കടുത്തുള്ള ഹീലാലിഗെ ഗ്രാമത്തിലാണ് സംഭവം.

കാച്ചനക്കനഹള്ളി നിവാസിയായ ശങ്കറാണ് (28), ഭാര്യ ഹെബ്ബഗോഡി നിവാസിയായ മാനസയെ (26) കൊലപ്പെടുത്തിയത്. ഭാര്യക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.

  ബെംഗളൂരു വിമാനത്താവളത്തിൽ ഇനി കാത്തിരിപ്പ് വിരസമല്ല; വിവരവിവരണം നൽകുന്ന സ്ക്രീനുകളിൽ വേറിട്ട പരീക്ഷണവുമായി ടെർമിനൽ 2

രക്തത്തിൽ കുളിച്ച വസ്ത്രവുമായി ചന്ദനപുര അനേക്കൽ പ്രധാനപാതയിൽ ഒരാൾ സ്കൂട്ടറിൽ സഞ്ചരിക്കുന്നത് പെട്രോളിങ്ങിനിടെ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടു.

വസ്ത്രത്തിൽ രക്തം എന്തുകൊണ്ടാണ്‌ എന്ന് ചോദിച്ചുകൊണ്ട് സ്കൂട്ടർ നിർത്താൻ ആവശ്യപ്പെട്ടു. സ്കൂട്ടർ നിർത്തിയപ്പോഴാണ് ഒരു മനുഷ്യ തല ഫുട്ബോർഡിൽ എടുത്തുവച്ചിരിക്കുന്നത് പൊലീസ് കണ്ടത്.

തല തന്റെ ഭാര്യയുടേതാണെന്നും താൻ കൊന്നതാണെന്നും ഇയാൾ പൊലീസിനോട് സമ്മതിക്കുകയായിരുന്നു . പിന്നാലെ ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്
[masterslider id="10"]

Related posts