നിരവധി കേസുകളിൽ പ്രതിയായ ഗുണ്ട അറസ്റ്റിൽ 

ബംഗളൂരു: നഗരത്തിൽ പലയിടങ്ങളിലായി 16 കേസുകളിൽ പ്രതിയായ ഗുണ്ടയെ പോ ലീസ് അറസ്റ്റ് ചെയ്‌തു. കാമാക്ഷിപാളയ സ്വദേശി ജഗദീഷ് എന്ന ജഗ്ഗ (42) ആൺപിടിയിലയത്. ബംഗളൂരു സിറ്റി, ബംഗളൂരു റൂറൽ എന്നിവിടങ്ങളിലായാണ് ഇയാൾക്കെതിരേ കേസുകളുള്ളത്. മൂന്നു കൊല്ലപാതക കേസുകൾ കൂടാതെ, കവർച്ച ആസൂത്രണം, തട്ടിക്കൊണ്ടു പോക ൽ, കൊലപാതക പരിശ്രമം തുടങ്ങിയ കേസുകൾ ഉണ്ട്. 2017ൽ ഗുണ്ടാ ആക്ട് പ്രകാരം ഇയാൽ അറസ്റിലായി.

Read More

ഭക്ഷണം ഉണ്ടാക്കി നൽകാത്തതിൽ തർക്കം; അമ്മയെ മകൻ വെട്ടിക്കൊന്നു 

മഹാരാഷ്ട്ര: രുചികരമായ ഭക്ഷണം ഉണ്ടാക്കി നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊന്നു. മഹാരാഷ്ട്ര താനെയിലെ വേളു ഗ്രാമത്തിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. 55കാരിയാണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മിൽ വീട്ടിൽ വഴക്ക് പതിവായിരുന്നെന്നും ഞായറാഴ്ച ഭക്ഷണത്തെ ചൊല്ലി തർക്കമുണ്ടാവുകയും പ്രകോപിതനായ മകൻ അരിവാൾ കൊണ്ട് അമ്മയുടെ കഴുത്തിന് വെട്ടുകയായിരുന്നെന്നും പോലീസ് പറഞ്ഞു. വെട്ടേറ്റ അമ്മ ഉടൻ മരിച്ചു. അയൽക്കാർ അറിയിച്ചതിനെ തുടർന്നെത്തിയ പോലീസാണ് മൃതദേഹം ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനയച്ചത്. സംഭവത്തിന് ശേഷം അമിത ഉറക്ക ഗുളിക കഴിച്ച മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ…

Read More

മദ്യപിക്കാൻ പണം നൽകിയില്ല; ഭാര്യയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി 

ബെംഗളൂരു: മദ്യപിക്കാൻ പണം നൽകിയില്ല, ഭാര്യയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി. ലിംഗസുഗൂർ താലൂക്കിലെ ചിക്ക ഉപ്പേരി ഗ്രാമത്തിലാണ് സംഭവം. സുനിത (28) എന്ന വീട്ടമ്മയെയാണ് ഭർത്താവ് ബസവരാജ കമ്പളി ക്രൂരമായി കൊന്നത്. ബസവരാജയും സുനിത മാനസാരെയും പരസ്പരം പ്രണയിച്ച് 2014ൽ സബ് രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതരായവരാണ്. ഞായറാഴ്ച സുനിത തന്റെ പറമ്പിൽ വെള്ളം കോരുന്നതിനിടെ ഭർത്താവ് ബസവരാജ കൃഷിയിടത്തിലെത്തി മദ്യപിക്കാൻ പണം ആവശ്യപ്പെട്ടു.  ഭാര്യ പണം നൽകാൻ വിസമ്മതിച്ചു. തുടർന്ന് ഇയാൾ അവിടെയുണ്ടായിരുന്ന ചട്ടുകം കൊണ്ട് സുനിതയുടെ വലത് കണ്ണിൽ ഗുരുതരമായി ആക്രമണം…

Read More

ആത്മഹത്യ ചെയ്ത യുവതിയുടെ അവസാന ഫോൺ സംഭാഷണം മരണമൊഴിയായി രേഖപ്പെടുത്തി കേസ് അവസാനിപ്പിച്ച് പോലീസ്

ബെംഗളൂരു: ഭാര്യയുടെ അവിഹിതം പിടികൂടാൻ കാറിൽ ജിപിഎസ് ട്രാക്കർ ഘടിപ്പിക്കുകയും ഒടുവിൽ കൊലപാതകത്തിൽ എത്തുകയും കേസിന് ഒടുവിൽ പര്യവസാനം. കൊലപാതക കേസിലെ ദൃക്സാക്ഷിയായ യുവതി കൊലപാതകം നടന്നു മണിക്കൂറുകൾക്കുള്ളിൽ ആത്മഹത്യ ചെയ്തു, പ്രതിയെന്നു സംശയിക്കുന്ന ആൾ മുന്നിൽ നിൽക്കുമ്പോഴും തെളിവുകളുടെ അഭാവത്തിൽ അയാളെ പിടികൂടാൻ കഴിയാതെ വരികയും ചെയ്തു.  പ്രതി ആരെന്ന് അറിഞ്ഞിട്ടും തെളുവുകളുടെ അഭാവത്തിൽ പ്രതിയെ പിടിക്കാൻ കഴിയാതെ കേസിനു മുന്നിൽ പതറി നിൽക്കുകയായിരുന്നു പോലീസ്.  ഇതിനിടെയാണ് പോലീസിന് മുന്നിൽ ഒരു കച്ചിത്തുരുമ്പ് തെളിഞ്ഞത്– ദൃക്സാക്ഷി മരിക്കുന്നതിനു തൊട്ടുമുൻപ് തന്റെ ബന്ധുവിനോട് ഫോണിൽ…

Read More

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുടെ ദേഹത്ത് തിളച്ച സാമ്പാർ ഒഴിച്ച് ഭർത്താവ് 

ബെംഗളൂരു: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ മേല്‍ ഭർത്താവ് തിളച്ച സാമ്പാര്‍ ഒഴിച്ചു. കൈയിലും വയറ്റിലും തുടയിലും പൊള്ളലേറ്റ 40കാരി ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ 48കാരന് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. യശ്വന്ത്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഇലക്ട്രിക്കല്‍ ഷോപ്പ് നടത്തുന്ന സയീദ് മൗലയാണ് ഭാര്യയ്ക്ക് നേരെ ആക്രമണം നടത്തിയത്. തൊട്ടടുത്ത് താമസിക്കുന്ന വീട്ടില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്യാന്‍ പോയാല്‍ വാടക അടയ്ക്കാനുള്ള പണം കിട്ടുമെന്ന് ഭാര്യ പറഞ്ഞു. എന്നാല്‍ പോകാന്‍ മൗല…

Read More

അമ്മയെ അടിച്ചുകൊന്ന് കുഴിച്ചുമൂടി; മകൻ അറസ്റ്റിൽ

ചെന്നൈ: കഞ്ചാവ് ലഹരിയിൽ അമ്മയെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയ മകൻ അറസ്റ്റിൽ. കടലൂർ ജില്ലയിലെ തിട്ടക്കുടിക്കടുത്ത തോലാർ ഗ്രാമത്തിലെ സേവാഗാണ്. കസ്തൂരിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് സമീപവാസികൾ സെവാഗിനെ ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോൾ ഇയാൾ വ്യക്തമായി മറുപടി നൽകാതെ ഫോൺ വെയ്ക്കുകയായിരുന്നു. ഇതിൽ സംശയം തോന്നിയ സമീപവാസികളും ബന്ധുക്കളും വീട്ടിലെത്തിയപ്പോൾ കസ്തൂരി കിടന്നിരുന്ന പായയിൽ രക്തം പുരണ്ടതായി കണ്ടെത്തി. തുടർന്ന് വീടിനുള്ളിൽ പരിശോധിച്ചപ്പോൾ മുറിക്കുള്ളിൽ കുഴി മണ്ണിട്ടുമൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും റവന്യൂവകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ പോലീസ് കുഴിയിൽ നിന്നും മൃതദേഹം…

Read More

ജന്മദിനാഘോഷത്തിന് ദുബായിൽ കൊണ്ടുപോയില്ല; ഭാര്യയുടെ ഇടിയേറ്റ യുവാവ് മരിച്ചു 

മുംബൈ: ജന്മദിനാഘോഷത്തിനായി ദുബായിയില്‍ കൊണ്ടുപോകാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ ഇടിയേറ്റ യുവാവ് മരിച്ചു. പൂനെ സ്വദേശിയായ 36കാരന്‍ നിഖില്‍ ഖന്നയാണ് മരിച്ചത്. ആറ് വര്‍ഷം മുന്‍പായിരുന്നു ബിസിനസുകാരനായ നിഖില്‍ ഖന്നയും രേണുകയും തമ്മിലുള്ള വിവാഹം. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി രേണുകയെ ദുബായില്‍ കൊണ്ടുപോകാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഇരുവരും തമ്മില്‍ വഴക്കിട്ടു. രേണുകയുടെ ജന്മദിനത്തില്‍ വിലയേറിയ സമ്മാനങ്ങള്‍ വാങ്ങി നല്‍കാത്തതും ദുബായിൽ പോകാമെന്ന ആവശ്യത്തോടും നിഖില്‍ പ്രതികരിക്കാത്തതും യുവതിയെ അസ്വസ്ഥയാക്കിയിരുന്നതയാണ് റിപ്പോർട്ട്‌. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. അതിനിടെ രേണുക നിഖിലിന്റെ മുഖത്ത് ഇടിച്ചു.…

Read More

‘വീട്ടിൽ ഇരുന്ന് ഓൺലൈനിലൂടെ സമ്പാദിക്കാം’ യുവതിക്ക് നഷ്ടമായത് 7.69 ലക്ഷം

ബെംഗളൂരു: ഓൺലൈനിൽ തട്ടിപ്പിലൂടെ യുവതിക്ക് നഷ്ടമായത് 7.69 ലക്ഷം രൂപ. സോഷ്യൽ മീഡിയയിലൂടെ ചില വീഡിയോകൾ പ്രമോട്ട് ചെയ്‌താൽ വീട്ടിൽ ഇരുന്ന് എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന് വിശ്വസിച്ച യുവതി തട്ടിപ്പിൽ കുടുങ്ങുകയായിരുന്നു. ദാവൻഗെരെ നഗരത്തിലെ കെബി ബാരങ്കേയിലെ കിർവാഡി ലെ ഔട്ടിൽ താമസിക്കുന്ന വിദ്യയ്ക്കാണ് പണം നഷ്ടപ്പെട്ടത്. സോഷ്യൽ നെറ്റ്‌വർക്കിംഗ് ആപ്പിൽ പരിചയപ്പെട്ട അജ്ഞാതനാണ് വിദ്യയെ ആദ്യം ഇത് പരിചയപ്പെടുത്തിയത്. പിന്നീട്, വീഡിയോകൾ പ്രൊമോട്ട് ചെയ്താൽ വീട്ടിൽ ഇരുന്നു പണം സമ്പാദിക്കാമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പിന്നെ കുറച്ചു പണികൾ തീർക്കാനുണ്ടെന്ന് പറഞ്ഞു. അജ്ഞാതനായ ഈ…

Read More

യുവതിയെ നടുറോഡിൽ വിവസ്ത്രയാക്കി ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ 

ബെംഗളൂരു: ഡിസിപി സൗത്ത് ഡിവിഷൻ ഓഫീസിന് സമീപം യുവതിയെ വിവസ്ത്രയാക്കി ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ ജയനഗർ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ യാണ് ബിന്നിപ്പേട്ട് സ്വദേശി ഹരീഷ് (22) പിടിയിലായത്. നവംബർ ആറിനായിരുന്നു സംഭവം. കുഡ്‌ലു ഗേറ്റിന് സമീപം ജോലി ചെയ്യുന്ന 26 കാരിയായ യുവതി രാത്രി 10.40 ഓടെ ഇരുചക്രവാഹനത്തിൽ കനകപുര മെയിൻ റോഡിന്റെ വശത്തുള്ള വീട്ടിലേക്ക് പോവുകയായിരുന്നു. ഈ അവസരത്തിൽ യുവതിയെ പിന്തുടർന്നെത്തിയ പ്രതി സൗത്ത് ഡിവിഷൻ ഡിസിപി ഓഫീസിന് മുന്നിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചെറിയുകയും അസഭ്യം പറയുകയും…

Read More

മൂന്ന് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം;പ്രതി അറസ്റ്റിൽ

ബെംഗളൂരു: മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ ജയനഗർ പോലീസ് പിടിയിലായി. നവംബർ 22ന് പെൺകുട്ടി ചോക്ലേറ്റ് വാങ്ങാൻ കടയിൽ എത്തിയപ്പോൾ പ്രതി കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. കുട്ടിയുടെ രക്ഷിതാക്കൾ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു.

Read More
Click Here to Follow Us