അനുശ്രീയുമായുള്ള വിവാഹ വാർത്തയിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയരാണ് അനുശ്രീയും ഉണ്ണി മുകുന്ദനും. ഇരുവരെയും ചുറ്റിപ്പറ്റി നാളുകൾ കുറെയായി ഗോസിപ്പുകൾ പ്രചരിക്കുന്നു. അനുശ്രീയേയും ഉണ്ണി മുകുന്ദനെയും കെട്ടിക്കാൻ നടക്കുന്ന ഒരു വിഭാഗം ആരാധകരുമുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്കു താഴെ, നിങ്ങള്‍ക്ക് തമ്മില്‍ വിവാഹം കഴിച്ചുകൂടെ എന്ന കമന്റുകള്‍ സ്ഥിരമാണ്. ഇപ്പോഴിതാ, അത്തരം കമന്റുകളോട് പ്രതികരിക്കുകയാണ് ഉണ്ണി മുകുന്ദൻ. “ഈ ടൈപ്പ് ന്യൂസ് നിർത്താൻ ഞാൻ എത്ര പേമെന്റ് ചെയ്യണം?” എന്നാണ് ഉണ്ണി മുകുന്ദൻ ചോദിക്കുന്നത്.

Read More

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിഷയത്തിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ മത്സരിക്കുമെന്ന വാര്‍ത്ത സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. വാർത്ത അടിസ്ഥാന രഹിതമാണെന്നെന്ന് താരത്തിന്റെ മനേജര്‍ വിപിന്‍ പറഞ്ഞു. സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നടൻ താല്‍ക്കാലം തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ ഉണ്ണി മുകുന്ദന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപി പരിഗണിക്കുന്നു എന്ന അഭ്യൂഹം ഉയര്‍ന്നതിന് പിന്നാലെയാണ് വിശദീകരണം. ഉണ്ണി മുകുന്ദന് ഒരു പാര്‍ട്ടിയിലും അംഗത്വമില്ല. നടന്‍ എന്ന നിലയില്‍ കരിയറിലെ ഏറ്റവും നല്ല ഘട്ടത്തിലൂടെ കടന്നു പോകുന്നത്. ഉണ്ണി മുകുന്ദന്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരക്കുന്ന തരത്തില്‍ വാര്‍ത്തകള്‍…

Read More
Click Here to Follow Us