പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ പോയ മുഖ്യമന്ത്രിയുടെ എസ്കോർട്ട് കാർ അപകടത്തിൽ പെട്ടു;ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.

ബെംഗളൂരു : മുഖ്യമന്ത്രി യെദിയൂരപ്പയുടെ എസ്കോർട്ട് വാഹനം അപകടത്തിൽ പെട്ട് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ അവസാനത്തെ വാഹനമാണ് ആദ്യം ഡിവൈഡറിൽ ഇടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട് ഒരു വാനുമായി കൂട്ടിയിടിക്കുകയും ചെയ്തത്.

ഡ്രൈവറായ സെൽവകുമാറിന് ഗുരുതരമായി പരിക്കേറ്റു.

ഇന്ന് രാവിലെ തുമുക്കുരു ദേശീയ പാതയിൽ യശ്വന്ത് പുര മേൽപ്പാലത്തിന് മുകളിൽ വച്ചായിരുന്നു അപകടം.

  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം

ഈ ശനിയാഴ്ച തുമക്കുരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന കർഷക റാലിയുണ്ട്, ഇതിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ വേണ്ടിയാണ് ,ഇന്ന് രാവിലെ സ്വവസതിയായ ഡോളേഴ്സ് കോളനിയിൽ നിന്ന് മുഖ്യമന്ത്രി തുമുക്കുരുവിലേക്ക് പുറപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts