ആയിരക്കണക്കിന് സി.സി.ടി.വി ക്യാമറകൾ;25 ഡ്രോൺ ക്യാമറകൾ,20 വാച്ച് ടവറുകൾ,.. സമാധാനപൂർണമായ ഒരു പുതുവർഷത്തെ വരവേൽക്കാൻ ഉദ്യാന നഗരം ഒരുങ്ങി…

ബെംഗളൂരു: 2020ന് സ്വീകരിക്കാൻ ആയിരങ്ങൾ ഇന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഒത്തുകൂടും, ആഘോഷിക്കും.

പ്രധാന ആഘോഷങ്ങൾ നടക്കുന്ന എംജി റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ് എന്നിവിടങ്ങളിൽ കനത്ത സുരക്ഷയാണ് സിറ്റി പോലീസ് ഒരുക്കിയിരിക്കുന്നത്.

അഞ്ച് കിലോമീറ്റർ ചുറ്റളവിൽ മാത്രം 1500 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് ,കൂടാതെ 20 വാച്ച് ടവറുകളും 25 ഡ്രോൺ ക്യാമറകളും ആകാശ നിരീക്ഷണത്തിനായി ഒരുക്കിയിട്ടുണ്ട്.

  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം

പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകിട്ട് 4 മുതൽ നാളെ പുലർച്ചെ 5 വരെ എംജിറോഡ് ബ്രിഗേഡ് റോഡ് റെസിഡൻസി റോഡ് സെൻറ് മാർക്കസ് റോഡ് ചർച്ച് സ്ട്രീറ്റ് എന്നിവിടങ്ങളിൽ വാഹന ഗതാഗതവും പാർക്കിങ്ങും പൂർണമായും നിരോധിച്ചിട്ടുണ്ട്.

പോലീസ് വാഹനങ്ങൾ ആംബുലൻസ് ഫയർഫോഴ്സ് തുടങ്ങിയവയെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പുതുവർഷ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവരുടെ വാഹനങ്ങൾ ശിവാജിനഗർ ബിഎംടിസി ടെർമിനൽ, കാമരാജ് റോഡ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
[masterslider id="10"]

Related posts