ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം ബലാത്സംഗ ശ്രമം, രണ്ട് പേർ അറസ്റ്റിൽ 

ബെംഗളൂരു: കർണാടക തീർഥഹള്ളിയിലെ അരഗയിൽ ഭർത്താവിനൊപ്പം മരുന്നു വാങ്ങാൻ പോയ യുവതിയെ 4 പേർ ചേർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ 2 പേർ പോലീസ് പിടിയിലായി. ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ സ്വദേശത്താണ് അക്രമ സംഭവം. ഉത്തര കന്നഡയിലെ സിർസിയിൽ ഒളിവിലായിരുന്ന ആദർശ്, സമ്പത്ത് എന്നിവരെയാണ് പോ ലീസ് അറസ്റ്റ് ചെയ്തത്. മറ്റു 2 പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമം. ഇവരെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്നു ഭർത്താവ് അബോധാവസഥയിലായി. തുടർന്ന് 4 പേരും ചേർന്നു യുവതിയെ വിവസ്ത്രയാക്കുന്നതിനിടെ നിലവിളി കേട്ട് പ്രദേശവാസികൾ ഓടിക്കൂടുകയായിരുന്നെന്ന് യുവതി പറഞ്ഞു. എന്നാൽ ദമ്പതികൾ മദ്യം വാങ്ങാൻ പോയതാണെന്ന ആരോപണവും ഒരു വിഭാഗം ആളുകൾ പറയുന്നതായി പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി കാത്തിരിപ്പില്ല; ബിഎംടിസിയിൽ വരുന്നു അപ്രതീക്ഷിത മാറ്റങ്ങൾ, വഴിയൊരുങ്ങി ഇ-വിപ്ലവത്തിന്! പുതിയ റൂട്ടുകൾ ഇവ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളുരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു, രണ്ടു പേർ മരിച്ചു, 26 പേർക്ക് പരിക്ക്
[masterslider id="10"]

Related posts