ഗായകൻ അജയ് വാര്യർ വീണു പരിക്കേറ്റ ഓവുചാൽ മൂടി ബിബിഎംപി അധികൃതർ

ബെംഗളൂരു : കന്നഡ പിന്നണിഗായകനും മലയാളിയുമായ അജയ് വാരിയർ അഴുക്ക് ചാലിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് ഒവുചാൽ മൂടാനുള്ള നടപടി സ്വീകരിച്ചു.

കേരളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് അജസ് വാര്യർ ബെംഗളൂരു ദൊഡ്ഡകല്ലസാന്ദ്ര മെട്രോ സ്റ്റേഷനു സമീപത്തെ അഴുക്കുചാലിൽ വീണു പരിക്കേറ്റത്.

ഇടതുകാൽമുട്ടിന് താഴെ 13 തുന്നിക്കെട്ടുകൾ വേണ്ടിവന്നു. തുടർന്ന് അദ്ദേഹം ഇതേകുറിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ച് ബെംഗളൂരു മുനിസിപ്പൽ കോർപ്പറേഷൻ (ബിബിഎംപി) അധികൃതരെത്തി ഓവുചാൽ മൂടിയത്. 

  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്

മണ്ണാർക്കാട് സ്വദേശിയായ അജയ് ബെംഗളൂരുവിലാണ് താമസം. മഴപെയ്ത് റോഡിൽ വെള്ളമായതിനാൽ നടപ്പാതയിൽ സ്ലാബ് തുറന്നുവെച്ചത് ശ്രദ്ധിച്ചിരുന്നില്ല. അഴുക്കുചാലിൽ വീണെങ്കിലും നാട്ടിലേക്കുള്ള യാത്ര മുടക്കിയില്ല. എറണാകുളത്തെത്തിയാണ് അദ്ദേഹം ചികിത്സതേടിയത്.

നാട്ടിൽ നിന്നും തിരിച്ചെത്തിയിട്ടും സ്വാബ് മൂടിയിരുന്നില്ല. ഇതോടെയാണ് അജയ് സമൂഹ മാധ്യമങ്ങളിൽ നിന്ന് പോസ്റ്റിട്ടത്. ഇനി മറ്റൊരാൾ വീഴരുതെന്ന ഉദ്ദേശ്യത്തോടെയാണ് അപകടത്തെക്കുറിച്ച്‌ ജനങ്ങളോട് പങ്കുവെച്ചതെന്ന് അജയ് വാരിയർ പോസ്റ്റിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും
[masterslider id="10"]

Related posts