ഐപിഎൽ, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇന്ന് പഞ്ചാബ് കിങ്‌സിനെ നേരിടും

മുംബൈ : ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ പഞ്ചാബ് കിംഗ്സ് ഇന്ന് കളത്തിൽ ഇറങ്ങും. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആണ് എതിരാളികൾ.

രാത്രി ഏഴരയ്ക്ക് മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേഓഫിന് തൊട്ടരികെയാണ് ബെംഗളൂരു. രണ്ട് കളിയും ജയിച്ചാല്‍ അവസാന നാലില്‍ സ്ഥാനമുറപ്പിക്കാം. പഞ്ചാബിനോട് തോറ്റാല്‍ പതിവുപോലെ കണക്കുകളിലെ കളി നോക്കേണ്ടിവരും.

അതേസമയം, ജീവശ്വാസത്തിനായി പഞ്ചാബിന് ജയിച്ചേ തീരൂ. ബെംഗളൂരുവിന് 12 കളിയില്‍ 14ഉം പഞ്ചാബിന് 11 കളിയില്‍ 10ഉം ആണ് പോയിന്‍റ്. സീസണിലെ നേര്‍ക്കുനേര്‍ പോരില്‍ 200 ന് മുകളില്‍ സ്കോര്‍ നേടിയിട്ടും ആര്‍സിബിയെ വീഴ്ത്തിയ ആത്മവിശ്വാസമുണ്ട് പഞ്ചാബിന്. ബാറ്റിംഗ് തന്നെയാണ് ഇരുടീമിനും കരുത്ത്.

  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം

നായകന്‍ ഫാഫ് ഡുപ്ലസി,രജത് പട്ടിദാര്‍,ഗ്ലെന്‍ മാക്സ്‍വെല്‍, ഷഹബാസ് അഹമ്മദ് ,ദിനേശ് കാര്‍ത്തിക്. കളി ജയിപ്പിക്കാന്‍ പവര്‍ ഹിറ്റര്‍മാരുടെ ഒരു നിര. ഹേസല്‍വുഡ്,സിറാജ്,ഹസരങ്ക,ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുള്‍പ്പെടുന്ന ബൗളിംഗ് നിരയിലും

ആശങ്കയില്ല. അവസാന മത്സരത്തില്‍ രാജസ്ഥാനോട് തോറ്റാണ് പഞ്ചാബ് വരുന്നത്. ബെംഗളൂരുവിനോട് തോറ്റാല്‍ പ്ലേഓഫിന്പുറത്താകുമെന്ന സമ്മര്‍ദ്ധവുമുണ്ട്.

ശിഖര്‍ ധവാന്‍, ജോണി ബെയര്‍സ്റ്റോ ഓപ്പണിംഗ് സഖ്യത്തിനൊപ്പം, ഭാനുക രജപക്സ, മായങ്ക് അഗര്‍വാള്‍,ജിതേഷ് ശര്‍മ ലിയാം ലിവിങ്സ്റ്റണ്‍ എന്നിവര്‍ കൂടി ചേരുമ്പോള്‍ റണ്‍മല അസാധ്യമല്ല. കാഗിസോ റബാഡ,അര്‍ഷ്ദീപ് സിംഗ്, റിഷി ധവാന്‍,സന്ദീപ് ശര്‍മ,ദീപക് ചഹര്‍ എന്നിവരുള്‍പ്പെട്ട ബൗളിംഗ് നിരയിലും പ്രതീക്ഷകളേറെ.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

പരസ്പരമുള്ള പോരാട്ടങ്ങളില്‍ ബെംഗളൂരുവിനു മേല്‍ പഞ്ചൈാബിന് നേരിയ മുന്‍തൂക്കമുണ്ട്. 16 എണ്ണത്തില്‍ പഞ്ചാബ് ജയിച്ചപ്പോള്‍ 13 എണ്ണത്തില്‍ ബെംഗളൂരു ജയിച്ചു. 2020നുശേഷം അവസാന കളിച്ച അഞ്ച് മത്സരങ്ങളില്‍ അഞ്ചിലും പഞ്ചാബാണ് ജയിച്ചതെന്നതാണ് നിലവിൽ ബെംഗളൂരുവിന്റെ പേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
[masterslider id="10"]

Related posts