നൂറോളം വിദ്യാർഥികൾക്ക് രോഗബാധ സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന് ഒരു സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചിട്ടു. പനി, ഛർദി എന്നിവയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ് വിദ്യാർഥികൾ. വയനാട് കൽപ്പറ്റയിലെ സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളാണ് അടച്ചത്.
പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ സ്കൂളിൽ പരിശോധന നടത്തിയിരുന്നു. സ്കൂളിലെ വാട്ടർ ടാങ്കും കിണറും അണുവിമുക്തമാക്കിയിട്ടില്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതേ തുടർന്ന് സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചിടാനും അണുവിമുക്തമാക്കൽ നടപടികൾ സ്വീകരിക്കാനും ആരോഗ്യവകുപ്പ് സ്കൂൾ അധികൃതർക്ക് നിർദേശം നൽകുകയായിരുന്നു.
കൽപ്പറ്റ ജനറൽ ആശുപത്രിയിലെ റെസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ. ശ്യാം, ഹെൽത്ത് ഇൻസ്പെക്റ്റർ പി.എ. നവാസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്റ്റർമാരായ സുരേഷ് കുമാർ, ബിബിൻ വർഗീസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]