ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവല്ലെന്ന് ബസൻഗൗഡ പാട്ടീൽ യത്‌നാൽ

ബെംഗളൂരു : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവല്ലെന്ന് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ബസൻഗൗഡ പാട്ടീൽ യത്‌നാൽ. സുഭാഷ് ചന്ദ്രബോസാണ് ആദ്യ പ്രധാനമന്ത്രിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരു പൊതുപരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സമരരീതികളെയും ബി.ജെ.പി എം.എൽ.എ പരിഹസിക്കുന്നുണ്ട്. ”നിരാഹാര സമരം കൊണ്ടോ ഒരു കവിളിൽ അടിച്ചാൽ മറ്റേ കവിളും കാണിച്ചുകൊടുക്കുമെന്ന വാക്കുകൾ കേട്ടോ ഒന്നുമല്ല നമ്മൾക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന് ബാബാസാഹെബ് ഒരു പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസ് സൃഷ്ടിച്ച ഭയം കാരണമാണ് നമ്മൾക്കു സ്വാതന്ത്ര്യം കിട്ടിയത്. രണ്ടാം…

Read More

ഭിന്നജാതിക്കാരായ ദമ്പതികൾക്കും കുഞ്ഞിനും ഊരുവിലക്ക്

ബെംഗളൂരു: മംഗളൂരുവിൽ ഇതര ജാതിക്കാരനായ ഭർത്താവിൽ പിറന്ന കുഞ്ഞുമായി നാടുവിടാൻ ബധിര-മൂക യുവതിക്ക് ഗ്രാമമുഖ്യരുടെ ശാസനം. ചിത്രദുർഗ ജില്ലയിലെ എൻ. ദേവനഹള്ളി ഗ്രാമത്തിലെ സവിത്രമ്മയാണ്  കുഞ്ഞുമായി ഊരുവിലക്ക് നേരിടുന്നത്. ജോലിസ്ഥലത്ത് നിന്ന് തന്നെപ്പോലെ ശ്രവണ-സംസാര വൈകല്യമുള്ള ആന്ധ്രപ്രദേശ് സ്വദേശി മണികാന്തനെ  ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുകയായിരുന്നു. 2021ൽ ആയിരുന്നു ഇവരുടെ വിവാഹം. റെഡ്ഡി വിഭാഗക്കാരനായ യുവാവും ഗ്രൻഡ ജോഗി വിഭാഗത്തിലെ യുവതിയും തമ്മിലുള്ള വിവാഹം ഗ്രാമമുഖ്യന്മാർ അംഗീകരിച്ചിരുന്നില്ല. സവിത്രമ്മയുടെ രക്ഷിതാക്കളിൽനിന്ന് 30,000 രൂപ പിഴയീടാക്കുകയും നവ ദമ്പതികളെ നാടുകടത്തുകയുമാണ് ചെയ്തത്. പിന്നീട് ഇരുവരും ബംഗളൂരുവിലെ ജോലിസ്ഥലത്താണ്…

Read More

യുവാവിന്റെ വീട്ടിൽ നിന്നും പരിശോധനയിൽ കണ്ടെടുത്തത് വിഷപാമ്പുകളെയും കാട്ടുപൂച്ചകളെയും

ബെംഗളൂരു: മൈസൂരു സിഐഡി ഫോറസ്റ്റ് സെൽ നടത്തിയ പരിശോധനയിൽ യുവാവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത് വിഷപ്പാമ്പുകളെയും കാട്ടുപൂച്ചകളെയും. 9 ഇനത്തിൽപ്പെട്ട പാമ്പുകളെയും 4 തരം പൂച്ചകളെയുമാണ് ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. വന്യജീവി വിഭാഗത്തിൽ ഉൾപ്പെട്ട പാമ്പുകളെയും പൂച്ചകളെയും അനധികൃതമായി കൈവശം വച്ചതിന് സന്ദീപ് ഏലിയാസ് ദിപു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. 4 മൂർഖൻ പാമ്പുകൾ, 2 കാട്ടുപാമ്പ്, 2 വെള്ളിക്കെട്ടൻ, ശംഖുവരയൻ, വരയൻ ചുരട്ട, ഒരു ചുരുട്ടുമണ്ഡലി (അണലി വര്‍ഗത്തിൽപ്പെട്ട പാമ്പ്), മഞ്ഞച്ചേര, നീർക്കോലി, മൂന്ന് മണ്ണൂലി തുടങ്ങിയ പാമ്പുകളെയാണ് ഇയാളിൽ…

Read More

യുവതി നൽകിയ ലവ് ജിഹാദ് കേസ് വ്യാജമെന്ന് പൊലീസ് 

ബെംഗളൂരു: പ്രണയത്തിന്റെ പേരിൽ നിർബന്ധിച്ച് ഇസ്ലാമിലേക്ക് മതംമാറ്റാൻ ശ്രമിച്ചെന്ന വ്യാജേന ബംഗളൂരുവിലെ ടെക്കി യുവതിയുടെ ആരോപണം വ്യാജമെന്ന് പോലീസ്. കാമുകൻ വിവാഹത്തിൽ നിന്നു പിൻമാറിയപ്പോൾ വ്യാജമായി ആരോപണം ഉന്നയിച്ച യുവതി ലവ് ജിഹാദ് കേസിൽ കുടുക്കാൻ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. എന്നാൽ ബലത്സംഗം, വഞ്ചന കേസുകൾ തുടരുന്ന കേസുകളിൽ ഇയാൾക്കെതിരെ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു. ഇലക്ട്രോണിക് സിറ്റിയിൽ ജോലി ചെയ്യുന്ന യുവതി അവിടെ നിന്ന് പരിചയപ്പെട്ട ഒരു യുവാവുമായി പ്രണയത്തിൽ ആകുകയായിരുന്നു. തന്നേക്കാൾ അഞ്ചു വയസ്സു കുറഞ്ഞ യുവാവിനെ വിവാഹം കഴിക്കാനായിരുന്നു പദ്ധതി.…

Read More

തക്കാളി വില ഇടിവ് കർഷകർ ദുരിതത്തിൽ

ബെംഗളുരു: തക്കാളി വില കിലോയ്ക്ക് 10 രൂപയിലേക്ക് ഇടിഞ്ഞതോടെ ദുരിതത്തിലായി കർഷകർ. രണ്ട് മാസം മുൻപ് കിലോയ്ക്ക് 200 രൂപ കടന്ന തക്കാളി വിലയാണ് കൂപ്പുകുത്തിയത്. കഴിഞ്ഞ ദിവസം കോലാർ എപിഎംസി മാർക്കറ്റിൽ 15 കിലോയുടെ ഒരു പെട്ടി തക്കാളി 45 രൂപയ്ക്കാണ് വിറ്റു പോയത്. തക്കാളിക്ക്‌ താങ്ങുവില പ്രഖ്യാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഹോർട്ടികൾചർ വകുപ്പിന്റെ കണക്കുകൾ പ്രകാരം കോലാർ ചിക്കബെല്ലാപുര, മണ്ഡ്യ, തുമുക്കുരു ജില്ലകളിലായി 32323 ഹെക്ടറിലാണ് സംസ്ഥാനത്ത് തക്കാളി കൃഷി ഉള്ളത്. തക്കാളി കേടുകൂടാതെ കൂടുതൽ ദിവസം വയ്ക്കാൻ കഴിയുന്ന ശീതീകരണ…

Read More

തമിഴ്നാടിന് ഒക്ടോബർ 15 വരെ പ്രതിദിനം നൽകേണ്ടത് 3000 ഘനയടി ജലം

ബെംഗളുരു: കാവേരി പ്രശ്നം രൂക്ഷമായതിനെ തുടർന്നുള്ള ബെംഗളുരു ബന്ദിനിടെ തമിഴ്നാടിന് 18 ദിവസത്തേക്ക് 3000 ഘനയടി ജലം വീതം വിട്ടു കൊടുക്കാൻ കാവേരി നദീജല നിയന്ത്രണ സമിതി നിർദേശിച്ചു. കൃഷ്ണഗിരിയിലെ ബിലിഗുണ്ടലു അണക്കെട്ടിൽ നിന്ന് നാളെ മുതൽ ഒക്ടോബർ 15 വരെ ജലം നൽകാനാണ് നിർദേശം. ഇന്നലെ നടന്ന സമിതി യോഗത്തിൽ 12500 ഘനയടി ജലം കൂടി നൽകാൻ തമിഴ്നാട് ആവശ്യപ്പെട്ടു. എന്നാൽ ജലം നൽകാനുള്ള സാഹചര്യമല്ല അണക്കെട്ടുകളിലേതെന്ന് കർണാടക വാദിച്ചതോടെയാണ് നിലവിൽ പ്രതിദിനം നൽകുന്ന 5000 ഘനയടി 3000 ആയി കുറച്ചത്.

Read More

ബന്ദിന് സുരക്ഷ ഒരുക്കാൻ വന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ ഭക്ഷണത്തിൽ ചത്ത എലി 

ബെംഗളൂരു: കർഷക സംഘടനകളും അനുകൂലികളും ചേർന്ന് സംഘടിപ്പിച്ച നഗരത്തിലെ ബന്ദിന് സുരക്ഷയൊരുക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ ഭക്ഷണത്തിൽ ചത്ത എലിയെ കണ്ടെത്തി. ഭക്ഷണം നൽകിയ ഹോട്ടലിനെതിരെ ക്രിമിനൽ കേസ്. പോലീസിന് നൽകിയ ഭക്ഷണത്തിൽ ചത്ത എലിയുടെ ഫോട്ടോ വൈറലായതോടെ ബെംഗളൂരു ട്രാഫിക് ഡിവിഷൻ ജോയിന്റ് പോലീസ് കമ്മീഷണർ അനുചേത് ഹോട്ടലിനെതിരെയും ഭക്ഷണം നൽകിയ ജീവനക്കാർക്കെതിരെയും നടപടി സ്വീകരിച്ചു. ഗുണനിലവാരമില്ലാത്ത ഭക്ഷണം നൽകിയവർക്ക് നടപടി എടുക്കുകയും ബന്ധപ്പെട്ട ഹോട്ടലിനെതിരെ ഉടൻ ക്രിമിനൽ കേസെടുക്കാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ഭക്ഷണ വിതരണത്തിന്റെ ചുമതലയുള്ള യശ്വന്ത്പൂർ ട്രാഫിക്…

Read More

പള്ളിയിൽ അതിക്രമിച്ച് കയറി മുദ്രാവാക്യം വിളിച്ച രണ്ടു പേർ അറസ്റ്റിൽ

ബെംഗളൂരു: പള്ളിയിൽ അതിക്രമിച്ച് കയറി ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ച രണ്ടു പേർ അറസ്റ്റിൽ. ബില്ലില സ്വദേശി കീർത്തൻ (20), കൈകമ്പ നെത്തോത സ്വദേശി സച്ചിൻ (20) എന്നിവരാണ് അറസ്റ്റിലായത്. ദ ക്ഷിണ കന്നഡ ജില്ലയിലെ കെഡബ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ബൈക്കിൽ പള്ളിയുടെ വളപ്പിൽ അതിക്രമിച്ച് കയറിയ രണ്ടംഗ സംഘം ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിക്കുകയായിരുന്നു. കൂടാതെ മുസ് ലിംകളെ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ശബ്ദം കേട്ട് പള്ളിയിലെ പുരോഹിതൻ എത്തിയതോടെ രണ്ടംഗ സംഘം സ്ഥലം വിടുകയായിരുന്നു.…

Read More

ഹാസനിൽ കാർ മറിഞ്ഞ് 2മരണം; രണ്ട് പേർക്ക് പരിക്കേറ്റു

ബെംഗളൂരു : ഹാസനിലെ ചന്നരായപട്ടണയിൽ ദേശീയപാതയിൽ കാർ മറിഞ്ഞ് രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ബെംഗളൂരു അഞ്ചെപാളയ സ്വദേശികളായ ധീരജ് (18), ജഗദീഷ് (49) ആണ് മരിച്ചത്. നളിനാക്ഷി, ദുഷ്യന്ത് എന്നിവർക്കാണ് പരിക്കേറ്റത്. നാലുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. കാറിന്റെ ചക്രം പൊട്ടിയതാണ് അപകടകാരണം.

Read More

‘ആന്റി’എന്ന് വിളിച്ചു; എടിഎം സുരക്ഷ ജീവനക്കാരനെ മർദ്ദിച്ച യുവതിയുടെ പേരിൽ കേസ്

ബെംഗളൂരു : ആന്റി എന്നുവിളിച്ചതിന്റെ പേരിൽ എ.ടി.എം. കൗണ്ടറിലെ സുരക്ഷാജീവനക്കാരനെ ചെരിപ്പൂരി അടിച്ച യുവതിയുടെ പേരിൽ കേസ്. ബെംഗളൂരു മല്ലേശ്വരത്താണ് സംഭവം. എ.ടി.എമ്മിൽ നിന്ന് പണമെടുത്തിട്ടും യുവതി പുറത്തുവരാത്തത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാജീവനക്കാരൻ ഇവരോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടിരുന്നു. ആന്റി എന്നുവിളിച്ചായിരുന്നു സുരക്ഷാജീവനക്കാരൻ ആവശ്യമുന്നയിച്ചത്. ഇതോടെ പ്രകോപിതയായ യുവതി ഇദ്ദേഹത്തെ ചെരിപ്പൂരി തലങ്ങും വിലങ്ങും മർദിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവരാണ് പിന്നീട് യുവതിയെ പിടിച്ചുമാറ്റിയത്. മർദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സുരക്ഷാജീവനക്കാരനായ കൃഷ്ണയ്യ യുവതിക്കെതിരേ മല്ലേശ്വരം പോലീസിൽ പരാതിനൽകുകയായിരുന്നു. മല്ലേശ്വരം സ്വദേശിയായ അശ്വനി എന്ന യുവതിയാണ് സുരക്ഷാജീവനക്കാരനെ…

Read More
Click Here to Follow Us