തിരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്ത പണം വിട്ട് കിട്ടാൻ ഉദ്യോഗസ്ഥരെ സമീപിച്ചു; സ്ഥാനാർഥിക്കെതിരെ കേസ് 

ബെംഗളൂരു: തിരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്ത പണം വിട്ടുകിട്ടുന്നതിനായി ഐ.എ.എസ് ഉദ്യോഗസ്ഥനെ സമീപിച്ചെന്ന പരാതിയില്‍ ബി.ജെ.പി സ്ഥാനാർഥിയ്ക്കെതിരെ പോലീസ് കേസ്‌.

മുൻ മന്ത്രിയും ചിക്കബല്ലപുരിലെ ബി.ജെ.പി സ്ഥാനാർഥിയുമായ കെ സുധാകറിനെതിരേയാണ് മഡനയകനഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പിടിച്ചെടുത്ത 4.8 കോടിയോളം രൂപ വിട്ടുകിട്ടുന്നതിനായി മുനിഷ് മൗഡ്ഗില്‍ എന്ന ഐ.എ.എസ് ഉഗ്യോഗസ്ഥനെ സുധാകർ ബന്ധപ്പെട്ടെന്നാണ് ആരോപണം.

പണം വിട്ടുകിട്ടുന്നതിനായി നോഡല്‍ ഓഫീസർ കൂടിയായ മുനിഷിനെ വാട്സാപ്പിലൂടെയാണ് ബന്ധപ്പെട്ടതെന്നാണ് പറയുന്നത്.

ആദ്യം വാട്സാപ്പ് കോള്‍ വഴി ബന്ധപ്പെടാൻ ശ്രമിച്ചു.

  ജനങ്ങള്‍ തീരുമാനിച്ചാല്‍ തൃക്കാക്കര യുഡിഎഫ് കോട്ട തകരും; എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍

പിന്നീട് വാട്സാപ്പ് സന്ദേശവും ലഭിച്ചു.

സന്ദേശത്തില്‍ പിടിച്ചെടുത്ത പണം ലഭിക്കാൻ സഹായിക്കണമെന്നാണുള്ളത്.

എന്നാല്‍ വാട്സാപ്പ് കോളില്‍ ‘അത് വിട്ടു കൊടുക്കൂ എന്ന് കന്നഡയില്‍ സുധാകർ പറഞ്ഞതായാണ് ആരോപണം.

തിരഞ്ഞെടുപ്പ് കമ്മിഷൻ ഫ്ളൈയിങ് സ്ക്വാഡ് അംഗമായ ദശരഥ വി കുംബാറാണ് ബി.ജെ.പി സ്ഥാനാർഥിയ്ക്കെതിരേ പരാതി നല്‍കിയത്.

ഏപ്രില്‍ 25-ന് നോഡല്‍ ഓഫീസർ മുനിഷ് മൗഡ്ഗില്ലിന് ലഭിച്ച സന്ദേശപ്രകാരം നടത്തിയ തിരച്ചിലിലാണ് പണം പിടികൂടുന്നത്.

വോട്ടർമാർക്ക് കൈക്കൂലി നല്‍കാനും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദുരുപയോഗം ചെയ്യാനും 10-കോടിയോളം രൂപ ഒരു വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് സന്ദേശം.

  ഗ്യാസ് തീർന്നു, അടുക്കള പൂട്ടി; ന​ഗരത്തിൽ വീണ്ടും 'വർക്ക് ഫ്രം ഹോം'?

പിന്നാലെ വീടിന്റെ ജി.പി.എസ് ലൊക്കേഷനും നല്‍കി.

വിവരം ഉദ്യോഗസ്ഥൻ ഇൻകം ടാക്സ് ഉദ്യോഗസ്ഥർക്ക് നല്‍കുകയും അവർ നടത്തിയ റെയ്ഡിലാണ് 4.8 കോടി രൂപ പിടിച്ചെടുക്കുന്നത്.

റെയ്ഡിന് പിന്നാലെയാണ് സുധാകറിന്റെ സന്ദേശം ലഭിക്കുന്നത്.

കൈക്കൂലി, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിക്കല്‍ എന്നീ വകുപ്പുകള്‍ ചേർത്താണ് കേസെടുത്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി
[masterslider id="10"]

Related posts

Click Here to Follow Us