‘രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ഈ കാര്യങ്ങൾ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ലന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആചാരപ്രകാരം ചടങ്ങുകളോടെയുള്ള വിവാഹങ്ങള്‍ക്കു മാത്രമേ ഹിന്ദു വിവാഹനിയമ പ്രകാരം സാധുതയുള്ളൂവെന്ന് സുപ്രീംകോടതി.

രജിസ്‌ട്രേഷന്‍ നടത്തിയതുകൊണ്ട് മാത്രം വിവാഹത്തിന് സാധുത ലഭിക്കില്ലെന്നും ജഡ്ജിമാരായ ബിവി നാഗരത്‌ന, അഗസ്റ്റിന്‍ ജി മസി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

1955ലെ ഹിന്ദു വിവാഹ നിയമത്തിലെ ഏഴാം വകുപ്പനുസരിച്ച് ആചാരപ്രകാരമുള്ള ചടങ്ങുകളോടെയാവണം വിവാഹം.

ചടങ്ങുകളോടെ വിവാഹം നടന്നുവെന്നതിന്റെ തെളിവു മാത്രമാണ് രജിസ്‌ട്രേഷന്‍. അല്ലാതെ രജിസ്‌ട്രേഷന്‍ മാത്രം നടത്തിയതുകൊണ്ട് നിയമപരമാവില്ല.

  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു

ചടങ്ങുകളോടെ വിവാഹം നടത്തിയില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ രജിസ്ട്രാര്‍ക്ക് ആവില്ലെന്നും കോടതി വ്യക്തമാക്കി.

വിവാഹം കച്ചവടമല്ലെന്നും രണ്ട് പേര്‍ ബന്ധം സ്ഥാപിക്കുന്ന പവിത്രമായ ചടങ്ങാണെന്നും കോടതി പറഞ്ഞു.

വിസ നേടി മറ്റു രാജ്യങ്ങളിലേക്ക് പോവുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വരുമ്പോള്‍ പലരും ആദ്യം വിവാഹം രജിസ്റ്റര്‍ ചെയ്യാറുണ്ട്.

മാറ്റിവച്ച ചടങ്ങ് പിന്നീട് നടന്നില്ലെങ്കിലും കക്ഷികളുടെ സ്ഥിതി എന്താവും. ഇവരെ ഭാര്യയും ഭര്‍ത്താവുമായി കാണാനാവുമോ എന്നാണ് സുപ്രീംകോടതി ചോദിക്കുന്നത്.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

ചടങ്ങുകളില്ലാതെ രജിസ്‌ട്രേഷന്‍ മാത്രം നടത്തിയുള്ള വിവാഹങ്ങള്‍ അസാധുവെന്ന് പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് രണ്ട് പേര്‍ ചേര്‍ന്ന് നല്‍കിയ ഹര്‍ജി അനുവദിച്ചുള്ള ഉത്തരവിലാണ് കോടതി വിധി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
[masterslider id="10"]

Related posts