റീൽ എടുക്കുന്നതിനിടെ ട്രെയിനിടിച്ച് 20 കാരിക്ക് ദാരുണാന്ത്യം 

ഹരിദ്വാര്‍: റീല്‍ ചിത്രീകരിക്കുന്നതിനിടെ 20കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി ട്രെയിനിടിച്ച്‌ മരിച്ചു.

ഹരിദ്വാര്‍ റൂര്‍ക്കി കോളജ് ഓഫ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി വൈശാലി ആണ് മരിച്ചത്.

വൈശാലിക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

വൈശാലിയും സുഹൃത്തുക്കളും റഹീംപൂര്‍ റെയില്‍വേ ക്രോസിന് സമീപമുള്ള ട്രാക്കില്‍ വച്ച്‌ റീല്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം.

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

ഇതിനിടെ ട്രാക്കിലൂടെ വന്ന ട്രെയിന്‍ വെെശാലിയെ ഇടിക്കുകയായിരുന്നു.

വൈശാലി സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചെന്നും പോലീസ് അറിയിച്ചു.

അപകടവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ച്‌ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് ഗംഗനഹര്‍ പോലീസ് അറിയിച്ചു.

സോഷ്യല്‍മീഡിയ ലൈക്കിനും ഷെയറിനും വേണ്ടി സാഹസികമായ വീഡിയോകള്‍ ചിത്രീകരിക്കുന്നത് വര്‍ധിച്ച്‌ വരുകയാണെന്നും ഇക്കാര്യങ്ങളില്‍ നിന്ന് യുവാക്കള്‍ പിന്‍മാറണമെന്നും പോലീസ് ആവശ്യപ്പെട്ടു.

  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ

വിഷയത്തില്‍ യുവാക്കളില്‍ ബോധവത്കരണം നടത്തുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
[masterslider id="10"]

Related posts