കന്നഡ എഴുത്തുകാരൻ കെ.എസ്.ഭഗവാനെ ആക്രമിച്ചത് വനിതാ അഭിഭാഷക.

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരന്‍ കെഎസ് ഭഗവാനുനേരെ ആക്രമണം.

ബെംഗളൂരുവിലെ കോടതി പരിസരത്തുവച്ചു വൈകീട്ടായിരുന്നു സംഭവം.

മീര രാഘവേന്ദ്ര എന്ന അഭിഭാഷകയാണ് ജയ് ശ്രീ റാം വിളിച്ച് ഭഗവാന്റെ മുഖത്ത് മഷി ഒഴിച്ചത്.

ബെംഗളൂരു സിറ്റി സിവില്‍ കോടതി പരിസരത്തുവെച്ചായിരുന്നു സംഭവം. ഈ പ്രായത്തിലും ദൈവത്തെ അധിക്ഷേപിക്കാന്‍ നാണമില്ലേയെന്നും അഭിഭാഷക ചോദിച്ചു.

  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

തീവ്ര ഹിന്ദു സംഘടനകളില്‍ നിന്നും ഭീഷണിയുള്ള ഭഗവാനെ സുരക്ഷാ ഉദ്യോസ്ഥരാണ് സ്ഥലത്തുനിന്നും രക്ഷപ്പെടുത്തിയത്.

സംഭവത്തില്‍ ഭഗവാന്‍ പൊലീസില്‍ പരാതി നല്‍കി.

ഹിന്ദുവികാരം വ്രണപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് കെഎസ് ഭഗവാനുനേരെ മഷി ഒഴിച്ചതെന്ന് ദൃശ്യങ്ങള്‍ പങ്കുവെച്ച് അഭിഭാഷക ട്വീറ്റ് ചെയ്തു.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

അഭിഭാഷകക്കെതിരെ ഹലസൂരു പൊലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി
[masterslider id="10"]

Related posts