വൈദ്യുത ബസ്സുകൾക്ക് ഉടമ്പടി കരാറുകാരെ തേടി നാലാം തവണയും ബിഎംടിസി

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) 300 വൈദ്യുത ബസുകൾ കൂടി നിരത്തിലിറക്കും. പദ്ധതിക്ക് ഉടമ്പടി കരാറുകാരെ ക്ഷണിച്ചുകൊണ്ട് നാലാം തവണയും പത്രക്കുറിപ്പ് പുറത്തിറക്കി.

ഉടമ്പടി തുക പ്രതീക്ഷിച്ചതിലും 20 ശതമാനത്തോളം കൂടുതലായതിനാൽ മൂന്നാം തവണ ലഭിച്ച കരാറുകൾ റദ്ദാക്കിക്കൊണ്ടാണ് പുതിയ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

പത്തു മാസത്തേക്കാണ് ഉടമ്പടി ക്ഷണിച്ചിരിക്കുന്നത്. പുതിയ ഉടമ്പടി പ്രകാരം കിലോമീറ്ററിന്ഒരു നിശ്ചിത തുക ബസുകൾ നിരത്തിലിറക്കുന്ന ഉടമ്പടി കാരന് നൽകും.ഈ കാലയളവിൽ ഏറ്റവും കുറഞ്ഞത് 63,000 കിലോമീറ്ററാണ് ബസ് ഓടേണ്ടത്. കിലോമീറ്ററിന് ഏറ്റവും കുറഞ്ഞ നിരക്ക് ദർഘാസുകൾ നൽകുന്ന ഉടമ്പടികാരനായിരിക്കും നിരത്തിലിറക്കാൻ ഉള്ള ഉടമ്പടി ലഭിക്കുക.

  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്

ഓരോ ബസിനും കിലോമീറ്ററിന് 50 രൂപയാണ് ബിഎംടിസി കരാർ പ്രതീക്ഷിക്കുന്നത്. എന്നാൽ കഴിഞ്ഞ തവണ ലഭിച്ചത് 62 രൂപ 50 പൈസയായിരുന്നു.

മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്വീകരിക്കാത്ത ബസ്സുകളാണ് ബിഎംടിസി നിരത്തിലിറക്കാൻ ഉദ്ദേശിക്കുന്നത്. പുതിയ കരാർ ക്ഷണിച്ചതിൽ പ്രതീക്ഷയ്ക്കൊത്ത നിരപ്പിൽ കരാർ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ബിഎംടിസി കരുതുന്നത്.

  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു

പുതിയ വൈദ്യുത ബസ്സുകൾ നിരത്തിലിറക്കാൻ ഉള്ള പദ്ധതി കഴിഞ്ഞ രണ്ടു വർഷമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
[masterslider id="10"]

Related posts