അമ്മയ്ക്ക് ഒപ്പമുള്ള മോദിയുടെ ചിത്രവുമായി പെൺകുട്ടി തെരഞ്ഞെടുപ്പ് റാലിയിൽ; വികാരാധീനനായി പ്രധാന മന്ത്രി 

ബെംഗളൂരു: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാഗല്‍കോട്ടിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് മാതാവ് ഹീരാബെന്നിന്റെ കൈകള്‍ പിടിച്ചിരിക്കുന്ന നരേന്ദ്ര മോദിയുടെ ചിത്രം പെണ്‍കുട്ടി വരച്ചുനല്‍കിയത്. ചിത്രം കൈയില്‍ ഉയര്‍ത്തിപ്പിടിച്ച്‌ നില്‍ക്കുന്ന കുഞ്ഞ് കലാകാരിയെ ശ്രദ്ധിച്ച അദ്ദേഹം പടം തനിക്ക് നല്‍കാനും അതില്‍ വിലാസവും പേരും എഴുതാനും ആവശ്യപ്പെട്ടു. എസ്പിജി കമന്റോകളോടാണ് ചിത്രം വാങ്ങി തനിക്ക് കൈമാറാന്‍ പറഞ്ഞത്. ഏറെ നേരമായി പെണ്‍കുട്ടി ആചിത്രവുമായി നില്‍കുന്നു. ദയവ് ചെയ്ത് അവളില്‍ നിന്ന് ആ ചിത്രം വാങ്ങൂ. അതില്‍ അവളോട് പേരും വിലാസവും എഴുതാനും…

Read More

നവ കേരള ബസിന്റെ ആദ്യ സർവീസ് മെയ് 5 ന്; ബെംഗളൂരു റൂട്ട് സർവീസ് സമയം ഇങ്ങനെ 

തിരുവനന്തപുരം: നവകേരള ബസ്സിന് അന്തര്‍ സംസ്ഥാന സര്‍വീസ്. ഗരുഡ പ്രീമിയം എന്ന പേരില്‍ മെയ് 5 മുതല്‍ സര്‍വീസ് ആരംഭിക്കും. കോഴിക്കോട് -ബെംഗളൂരു റൂട്ടിലാണ് സര്‍വീസ് നടത്തുക. എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും. കോഴിക്കോട് നിന്ന് രാവിലെ 4 മണിക്ക് പുറപ്പെട്ട് 11.35ന് ബെംഗളൂരു എത്തിച്ചേരുന്ന തരത്തിലാണ് സര്‍വീസ്. ഉച്ചക്ക് 2.30 ന് ബെംഗളൂരുവില്‍ നിന്ന് തിരിക്കുന്ന ബസ് രാത്രി 10.05ന് കോഴിക്കോട് എത്തും. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂരു എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. നാളെ വൈകിട്ട് 6.30 ന്…

Read More

‘ബോഡി ഷെയിമിങ് കമന്റുകൾ വേദനിപ്പിക്കുന്നു’അസുഖബാധിതയാണെന്ന് വെളിപ്പെടുത്തി അന്ന രാജൻ 

സോഷ്യൽമീഡിയയിലൂടെ തനിക്കെതിരെ ഉയരുന്ന ബോഡി ഷെയിമിങ് കമന്റുകൾ തന്നെ വേദനിപ്പിക്കുന്നതായി നടി അന്ന രാജൻ. ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത അന്നയുടെ നൃത്ത വിഡിയോയുടെ താഴെ വന്ന കമന്റുകളിൽ പ്രതികരിക്കുകയായിരുന്നു താരം. വിഡിയോ ഇഷ്ടപ്പെട്ടില്ലെന്ന് വെച്ച് ഇത്തരം കമന്റുകൾ ചെയ്ത് വേദനപ്പിക്കരുതെന്നും തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ് താനെന്നും നടി തുറന്നു പറഞ്ഞു. ഓട്ടോഇമ്മ്യൂൺ തൈറോയ്ഡ് എന്ന അസുഖമുള്ളതുകൊണ്ട് ശരീരം ചിലപ്പോൾ തടിച്ചും ചിലപ്പോൾ മെലിഞ്ഞും ഇരിക്കുമെന്നും മുഖം വീർക്കുകയും സന്ധികളിൽ നീർവീക്കവും വേദനയും ഉണ്ടാകുമെന്നും അന്ന പറയുന്നു. അസുഖം ഉണ്ടെന്നു കരുതി ഒന്നും ചെയ്യാതെയിരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും…

Read More

പ്രജ്വല്‍ രേവണ്ണയുടെ പീഡനം; പൊറുതി മുട്ടിയിട്ടുണ്ടെന്ന് യുവതിയുടെ മൊഴി 

prajwal

ബെംഗളുരു: പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക അതിക്രമങ്ങള്‍ ചെറുതൊന്നുമല്ലെന്ന് റിപ്പോര്‍ട്ട്. അശ്ലീല വീഡിയോ പുറത്തുവന്നതിനെതുടര്‍ന്ന് ഹാസന്‍ എംപിയായ രേവണ്ണയെ ജനതാദള്‍ (സെക്കുലര്‍) പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ലൈംഗിക വീഡിയോ പുറത്തുവന്നയുടന്‍ അറസ്റ്റ് ഭയന്ന് ഇയാള്‍ രാജ്യം വിട്ടതായാണ് അഭ്യൂഹം. ഏപ്രില്‍ 26 ന് തിരഞ്ഞെടുപ്പ് നടന്ന ഹാസന്‍ ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു 33 കാരനായ പ്രജ്വല്‍. പ്രജ്വലിനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നതിന് പിന്നാലെ വീട്ടുജോലിക്കാരിയും പരാതിയുമായി എത്തി. മാസങ്ങളോളമായി ഇയാളുടെ പീഡനം ഏല്‍ക്കേണ്ടിവന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. വീട്ടുജോലിക്കാരികളെ ഇയാള്‍ നിരന്തരം പീഡിപ്പിക്കാറുണ്ടെന്നും…

Read More

പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ; വെളിപ്പെടുത്തലുമായി മുൻ ഡ്രൈവർ 

ബെംഗളൂരു: പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോകളടങ്ങിയ പെൻഡ്രൈവ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൈമാറിയെന്ന ആരോപണം നിഷേധിച്ച്‌ മുൻ ഡ്രൈവർ രംഗത്ത്. പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോകളടങ്ങിയ പെൻഡ്രൈവ് ബി.ജെ.പി. നേതാവ് ദേവരാജ ഗൗഡയ്ക്ക് മാത്രമാണ് താൻ നല്‍കിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൈമാറിയിട്ടില്ലെന്നും രേവണ്ണയുടെ മുൻ ഡ്രൈവറായ കാർത്തിക്ക് പറഞ്ഞു. ചൊവ്വാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിലായിരുന്നു കാർത്തിക്കിന്റെ വെളിപ്പെടുത്തല്‍. പ്രജ്വല്‍ രേവണ്ണയുടെ ചൂഷണത്തിനിരയായ സ്ത്രീകള്‍ക്ക് നീതി ലഭിക്കാനായാണ് ബി.ജെ.പി. നേതാവായ ദേവരാജ ഗൗഡയെ സമീപിച്ചത്. തന്റെ പേരിലുള്ള ഭൂമി രേവണ്ണ കുടുംബം ഭീഷണിപ്പെടുത്തി അവരുടെ പേരിലാക്കിയിരുന്നു. ഇതിനുപിന്നാലെയാണ്…

Read More

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലിടം നേടി

അഹമ്മദാബാദ്: 2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യയാണ് ഉപനായകന്‍. സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലിടം നേടി. സൂപ്പര്‍ താരം വിരാട് കോലിയ്ക്ക് പുറമേ യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, ശിവം ദുബൈ എന്നിവരും ടീമിലിടം നേടി. ഓള്‍റൗണ്ടര്‍മാരായി ജഡേജയും അക്ഷര്‍ പട്ടേലുമാണുള്ളത്. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ സ്പിന്‍ ബൗളിങ് ഓപ്ഷനുകളാണ്. പേസ് ബൗളര്‍മാരായ…

Read More

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിനു പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടമായി

പറ്റ്ന: ബിഹാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാൻ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിനു പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടമായി. ബിഹാറിലെ ബെഗുസാരയില്‍ തിങ്കളാഴ്ചയാണ് സംഭവം. ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മുകളിലേക്ക് ഉയരാൻ സാധിക്കാതെ ഹെലികോപ്ടർ അല്‍പനേരം ആടി ഉലയുന്ന ദൃശ്യങ്ങൾ പുറത്തു വന്നു വലതുവശത്തേക്ക് നീങ്ങിയ ഹെലികോപ്ടർ കുറച്ചുസമയത്തിനു ശേഷം നിയന്ത്രണം വീണ്ടെടുത്ത് കോപ്ടർ പറന്നുയർന്നു. പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.

Read More

ലൈംഗികാരോപണം; പ്രജ്വൽ രേവണ്ണയെ ജെഡിഎസിൽ നിന്ന് സസ്പെൻഡ് ചെയ്തു

prajwal

ബെംഗളൂരു: അശ്ലീല വീഡിയോ വിവാദവും പീഡന പരാതിയും ഉയർന്നതിനു പിന്നാലെ ജെ.ഡി.എസ്. എം.പി.യും ഹാസൻ ലോക്‌സഭാ മണ്ഡലം സ്ഥാനാർഥിയുമായ പ്രജ്ജ്വല്‍ രേവണ്ണയെ പാർട്ടിയില്‍നിന്ന് സസ്പെൻഡ് ചെയ്തു. അന്വേഷണം പൂർത്തിയാകുന്നത് വരെ പ്രജ്വൽ രേവണ്ണയെ സസ്‌പെൻഡ് ചെയ്യുമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ഡി കുമാരസ്വാമി പറഞ്ഞു. ഇന്ന് ഹുബ്ബള്ളിയിൽ ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. കേസ് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ എസ്ഐടി രൂപീകരിച്ച സാഹചര്യത്തിൽ, റിപ്പോർട്ട് വരുന്നതുവരെ പ്രജ്വലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനും കേസിൽ ശിക്ഷിക്കപ്പെട്ടാൽ പുറത്താക്കാനും…

Read More

കോവിഡ് വാക്‌സിൻ ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് കമ്പനിയുടെ കുറ്റസമ്മതം 

കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡ് ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് സമ്മതിച്ച്‌ നിര്‍മാതാക്കളായ അസ്ട്രസെനക്ക കമ്പനി. കൊവിഷീല്‍ഡ്, വാക്സ്സെവരിയ എന്നീ വാക്സിനുകളുടെ നിര്‍മാതാക്കളാണ് അസ്ട്രസെനെക. കൊവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് വാക്സിനുകള്‍ കാരണമാകാമെന്നാണ് കമ്പനി ഇന്ന് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നത്. അസ്ട്രസെനെക്ക നിര്‍മിച്ച വാക്സിനുകള്‍ ഇനി യുകെയില്‍ ഉപയോഗിക്കില്ലെന്ന് ആരോഗ്യവൃത്തങ്ങള്‍ കോടതിയെ അറിയിച്ചു. 2021 ഏപ്രില്‍ 21-ന് യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്സിന്‍ എടുത്തതിനു പിന്നാലെ മസ്തിഷ്‌കാഘാതം…

Read More

കനകപുരയിൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

ബെംഗളൂരു : കനകപുരയ്ക്ക് സമീപത്തെ മേക്കേദാട്ടു സംഗമയിൽ നദിയിൽ മുങ്ങി അഞ്ച്‌ കോളേജ് വിദ്യാർഥികൾ മരിച്ചു. ബെംഗളൂരു സ്വദേശികളായ വർഷ (20), അർപിത (20), നേഹ (19), അഭിഷേക് (20), തേജസ് (20) എന്നിവരാണ് മരിച്ചത്. നഗരത്തിലെ വിവിധകോളേജുകളിൽ പഠിക്കുന്ന ഇവർ നേരത്തേ പീനിയയിലെ സ്വകാര്യ പി.യു. കോളേജിൽ ഒന്നിച്ചുപഠിച്ചവരാണ്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇവർ സുഹൃത്തുക്കളോടൊപ്പം വിനോദസഞ്ചാരകേന്ദ്രമായ മേക്കോദാട്ടു സംഗമയിലെത്തിയത്. കാവേരി നദിയിൽ നീന്താനിറങ്ങിയ ഒരു വിദ്യാർഥി ഒഴുക്കിൽപ്പെട്ടപ്പോൾ മറ്റ് വിദ്യാർഥികൾ രക്ഷിക്കാനിറങ്ങുകയായിരുന്നു. എന്നാൽ നീന്തലറിയാത്തതിനാൽ ഇവരും ഒഴുക്കിൽപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന മറ്റുവിദ്യാർഥികൾ പ്രദേശവാസികളെ വിവരമറിയിച്ചെങ്കിലും…

Read More
Click Here to Follow Us