മൂക്കിലൂടെ നൽകാവുന്ന ആദ്യ കോവിഡ് വാക്സിനുമായി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ നേസല്‍ കോവിഡ് വാക്‌സിന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ, ശാസ്ത്ര-സാങ്കേതികമന്ത്രി ജിതേന്ദ്ര സിങ് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കി. മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്‌സിനായ iNCOVACC ഭാരത് ബയോടെക്കാണ് നിര്‍മിക്കുന്നത്. രണ്ട് ഡോസായി വാക്‌സിന്‍ എടുക്കുന്നതിനും ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കുന്നതിനും അനുമതി ലഭിച്ചിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച്‌ വാങ്ങുമ്പോള്‍ ഡോസിന് 325 രൂപയ്ക്കും സ്വകാര്യ ക്ലിനിക്കുകള്‍ക്ക് 800 രൂപയ്ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് ഭാരത് ബയോടെക് വ്യക്തമാക്കിയിട്ടുള്ളത്. ഏത് വാക്‌സിനെടുത്ത 18 വയസ് പൂര്‍ത്തിയായവര്‍ക്കും ബൂസ്റ്റര്‍ ഡോസായി…

Read More

കോവിഡ് മൂന്നാം തരംഗം: കാലഹരണ തീയതിയോടടുത്ത് വാക്സിൻ സ്റ്റോക്കുകൾ.

ബെംഗളൂരു: മൂന്നാം തരംഗത്തോടെ കൊവിഡ് വാക്‌സിനുകളുടെ ആവശ്യം വർധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സ്വകാര്യ ആശുപത്രികൾ ഉടൻ കാലഹരണപ്പെടുകയോ കാലഹരണപ്പെട്ടതോ ആയ വാക്‌സിനുകളുടെ സ്റ്റോക്ക് കണ്ടെത്തുന്നു, നിലവിൽ അവ ഇനി ഉപയോഗശൂന്യമായതിനാൽ ഉപേക്ഷിക്കേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. രണ്ടാം കോവിഡ് തരംഗത്തിന് ശേഷവും ഇതേ പ്രശ്‌നം കണ്ടിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. വിതരണവുമായി താരതമ്യപ്പെടുത്തുമ്പോൾ വാക്‌സിനുകളുടെ ആവശ്യം കുറയുന്നതയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മല്ലിഗെ ഹോസ്പിറ്റലിൽ, ഫെബ്രുവരി 17-ന് മാത്രം നൂറുകണക്കിന് കോവിഷീൽഡിന്റെ വാക്‌സിനുകളാണ് കാലാവധി അവസാനിച്ചു കളയേണ്ടതായി വന്നത്. കോവിഷീൽഡിന്റെ 3,000 ഡോസുകൾ നിലവിൽ ആശുപത്രിയിലുണ്ടെന്നും അത്…

Read More

കൊവിഡ് ബാധിതർ സുഖം പ്രാപിച്ച് മൂന്ന് മാസത്തിന് ശേഷം വാക്സിൻ; മന്ത്രി ഡോ കെ സുധാകർ.

ബെംഗളൂരു: കൊവിഡ് 19 ബാധിച്ചവർക്ക് മൂന്ന് മാസത്തെ രോഗമുക്തി ലഭിച്ചാൽ മാത്രമേ പ്രതിരോധ കുത്തിവയ്പ്പ് നടത്തൂവെന്ന് ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകർ അറിയിച്ചു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം രൂപീകരിച്ച കൊവിഡ്-19 (NEGVAC)-നുള്ള വാക്സിൻ അഡ്മിനിസ്ട്രേഷനെക്കുറിച്ചുള്ള ദേശീയ വിദഗ്ധ ഗ്രൂപ്പിന്റെ ഭാഗമായാണ് ഈ ഉപദേശം നൽകിയത്. പ്രതിരോധ കുത്തിവയ്പ്പിന്റെ രണ്ടാമത്തേതും മുൻകരുതലുള്ളതുമായ ഡോസുകൾക്ക് അർഹരായവർക്കും ഈ ഉപദേശം ബാധകമാണെന്ന് മന്ത്രി പറഞ്ഞു. കൂടാതെ NEGVAC പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ മുൻനിരയിലുള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കും 60 വയസ്സിനു മുകളിലുള്ള ഗുണഭോക്താക്കൾക്കും ബാധകമാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.  

Read More

രാജ്യത്ത് കുട്ടികൾക്കുള്ള കോവിഡ് വാക്‌സിൻ രജിസ്ട്രേഷൻ ആരംഭിച്ചു

ബെംഗളൂരു : രാജ്യത്ത് 13 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ വാക്‌സീന്‍ രജിസ്‌ട്രേഷന് ആരംഭിച്ചു . ആധാര്‍ കാര്‍ഡും സ്‌കൂള്‍ രജിസ്‌ട്രേഷന്‍ കാര്‍ഡും ഉപയോഗിച്ചാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. ജനുവരി മൂന്നു മുതലാണ് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നത്. റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് 13 നും 18 നും ഇടയില്‍ പ്രായമുള്ള 7.4 കോടി കുട്ടികള്‍ ഉണ്ട്. Visit https://t.co/CZAvcFojLq from the 1st of January 2022 and register yourself for getting your #COVID19 vaccination done. #LargestVaccineDrive pic.twitter.com/lwpfCQR7ix…

Read More

നൂറുകോടി ഡോസ് വാക്സിൻ പിന്നിട്ട് ഇന്ത്യ; ബഹുമതി പ്രധാനമന്ത്രി മോദിയുടെ സർക്കാരിന്

ബെം​ഗളുരു; രാജ്യത്ത് കോവിഡ് വാക്സിൻ നൂറുകോടി പിന്നിട്ടു. ഇത് ചരിത്ര നിമിഷമെന്ന് നേതാക്കൾ. 100 കോടി വാക്സിനുകൾ നൽകിയതിന്റെ എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നൽകണമെന്ന് കോൺ​ഗ്രസ് എംപി ശശി തരൂർ വ്യക്തമാക്കി. ബെം​ഗളുരു ന​ഗരത്തിലും രാജ്യത്ത് നൂറുകോടി വാക്സിൻ നൽകിയതിന്റെ ആഘോഷം നടന്നു. ആരോ​ഗ്യവകുപ്പിന്റെയും ബിബിഎംപിയുടെയും നേതൃത്വത്തിലാണ് ആഘോഷങ്ങൾ നടന്നത്. ന​ഗരത്തിലെ വിക്ടോറിയ ആശുപത്രി ദീപാലങ്കാരമാക്കി. അനേകം വർണ്ണ ബലൂണുകളാണ് ഉയർത്തിയത്. നൂറുകോടി വാക്സിനേഷനിലേക്കുള്ള ഇന്ത്യയുടെ യാത്ര എന്നെഴുതിയ കേക്ക് മുറിച്ച് ഡോക്ടർമാരും ആശുപത്രിയിലെ മറ്റ് സ്റ്റാഫുകളും സന്തോഷം പങ്കിട്ടു. ഇതിന്…

Read More

കുട്ടികൾക്ക് തുള്ളിമരുന്നായി കോവിഡ് വാക്സിനെത്തും; മന്ത്രി

ബെം​ഗളുരു; കോവിഡ് വാക്സിൻ തുള്ളിമരുന്നായി വികസിപ്പിക്കുമെന്നും അവ നവംബറിലോ, ഡിസംബറിലോ നൽകാനാകുമെന്നും ഡോ. കെ സുധാകർ വ്യക്തമാക്കി. സൈഡസ് കാഡില കമ്പനിയുമായി കേന്ദ്ര സർക്കാർ ചർച്ചകൾ നടത്തി വരികയാണ്. കൂടാതെ കുട്ടികളെയടക്കം മൂന്നാം തരം​ഗം ബാധിക്കുമെന്ന് പ്രചരണങ്ങൾ വ്യാപകമാണ്. മൂന്നാം തരം​ഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് കേരള – കർണ്ണാടക അതിർത്തിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വരുന്നതെന്നും ഡോ. കെ സുധാകർ പറഞ്ഞു.

Read More
Click Here to Follow Us