ബെംഗളൂരു കഫേ സ്ഫോടനം; നാലുപേർ കസ്റ്റഡിയിൽ

ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനത്തില്‍ നാല് പേർ കസ്റ്റഡിയില്‍. ധാർവാഡ്, ഹുബ്ബള്ളി, ബെംഗളുരു സ്വദേശികളാണ് കസ്റ്റഡിയിലുള്ളതെന്നാണ് റിപ്പോർട്ട്‌. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് സെൻട്രല്‍ ക്രൈം ബ്രാഞ്ച് അറിയിച്ചു. മാധ്യമങ്ങള്‍ വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് സിറ്റി പോലീസ് കമ്മീഷണർ അഭ്യർത്ഥിച്ചു. അതേസമയം, സ്ഫോടനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. സ്ഫോടക വസ്തു ടൈമർ ഉപയോഗിച്ച്‌ നിയന്ത്രിച്ചെന്നാണ് സംശയം. ടൈമറിന്‍റെ ചില അവശിഷ്ടങ്ങള്‍ കഫേയില്‍ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയെന്ന് സൂചനയുണ്ട്. പരിക്കേറ്റവരില്‍ നാല്‍പ്പത്തിയാറുകാരിയുടെ കർണപുടം തകർന്ന നിലയിലാണ്. അപകടനില തരണം ചെയ്തെങ്കിലും…

Read More

ശബരിമല വെർച്വൽ ക്യൂ ബുക്കിങ് പരിധി കുറച്ചു 

ശബരിമല: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് പരിധി 80000 ആക്കി കുറച്ചു. ബുക്കിങ് പരിധി 90000 ആയപ്പോൾ ഉണ്ടായ ക്രമാതീതമായ ഭക്തജന തിരക്ക് കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാന സർക്കാരും ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡൻറും സംയുക്തമായി നടത്തിയ കൂടിയാലോചനകൾക്കൊടുവിലാണ് പിരിധി കുറക്കാൻ തീരുമാനമായത്. എന്നാൽ, നേരത്തെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ അയ്യപ്പഭക്തർക്കായി സ്പോട്ട് ബുക്കിങ് സൗകര്യം ഉണ്ടായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

Read More

അധ്യാപകനും വിദ്യാർത്ഥിയും മുങ്ങി മരിച്ചു

ബെംഗളൂരു: ഉള്ളൂറു ബൊബ്ബര്യന കൊഡ്ലു തടാകത്തില്‍ കോളജ് അധ്യാപകനും വിദ്യാര്‍ഥിയും മുങ്ങി മരിച്ചു.കുന്താപുരത്തിനടുത്ത ശങ്കരനാരായണ മദര്‍ തെരേസ കോളജ് അധ്യാപകൻ രാജേന്ദ്ര ഷെട്ടിഗാര്‍(28),ശങ്കര നാരായണ ഹൈസ്കൂള്‍ വിദ്യാര്‍ഥി ഭരത് ഷെട്ടിഗാര്‍(16) എന്നിവരാണ് മരിച്ചത്. വരാഹി ജലസേചന പദ്ധതിയുടെ ഭാഗമായ നാലേക്കര്‍ വിസ്തൃതിയുള്ള തടാകക്കരയില്‍ വന്നതായിരുന്നു ആറംഗ സംഘം. ഭരത് കുളിക്കാൻ ചാടി. പത്തടി ആഴമുള്ള തടാകത്തില്‍ നീന്തല്‍ വശമില്ലാത്ത ഭരത് മുങ്ങിത്താഴുന്നത് കണ്ട് രാജേന്ദ്രയും ഇറങ്ങി. നീന്തല്‍ അറിയാതെ മുങ്ങിയ അധ്യാപകനേയും വിദ്യാര്‍ഥിയേയും അഗ്നിശമന സേന എത്തി പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മംഗളൂരു സ്വകാര്യ കോളജ്…

Read More

മൈസൂരുവിൽ ഗുണ്ടയെ നടുറോഡിൽ വെട്ടിക്കൊന്നു

death murder

ബെംഗളൂരു: മൈസൂരു നഗരത്തിൽ ഗുണ്ടയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. കാളിദാസ റോഡിൽ കഴിഞ്ഞ ദിവസം അഞ്ചോടെയാണ് സംഭവം. വൊണ്ടിക്കൊപ്പൽനിവാസിയായ ചന്ദ്രു (45) ആണ് കൊല്ലപ്പെട്ടത്. റോഡിൽ പരിചയക്കാരനായ തയ്യൽക്കാരനുമായി സംസാരിക്കുന്നതിനിടെ ആറംഗസംഘമെത്തി ചന്ദ്രുവിനെ ആക്രമിക്കുകയായിരുന്നു. തലയിലും അടിവയറിലും ഒന്നിലധികം വെട്ടേറ്റ ചന്ദ്രുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, പ്രതികളെ പിടികൂടാൻ പോലീസ് കമ്മിഷണർമാരുടെ നേതൃത്വത്തിൽ നാല് സംഘങ്ങൾ രൂപവത്കരിച്ചു. ദേവരാജ, നരസിംഹരാജ, വിജയനഗർ, സിറ്റി ക്രൈംബ്രാഞ്ച് തുടങ്ങിയ അസിസ്റ്റന്റ് കമ്മിഷണർമാരുടെ നേതൃത്വത്തിലാണ് സംഘങ്ങൾ. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്താൽ…

Read More

സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് പ്രവീൺ സൂദിന് സാധ്യത 

ന്യൂഡൽഹി :സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ തലപ്പത്തേക്ക് മൂന്ന് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥർ പരിഗണനയിൽ. പ്രവീൺ സൂദ് (ഡി.ജി.പി കർണാടക), സുധീർ സക്‌സേന (ഡി.ജി.പി മധ്യപ്രദേശ്), താജ് ഹാസൻ എന്നിവരെ സി.ബി.ഐ ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. കർണാടകയിൽ കോൺഗ്രസ്‌ നേതാക്കൾക്കെതിരേ കേസ് എടുത്തത് ശ്രദ്ധേയനായ 1986 ബാച്ച്‌ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് പ്രവീൺ സൂദ് . പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, ലോക്‌സഭാ പ്രതിപക്ഷ നേതാവ് എന്നിവർ ചേർന്ന് ഉന്നത തല സമിതിയാണ് സി.ബി.ഐ ഡയറക്ടറെ നിർദ്ദേശിക്കുന്നത്. സി.ബി.ഐ ഡയറക്ടർ സുബോധ്…

Read More

വന്ദേഭാരതിനു നേരെ വീണ്ടും കല്ലേറ്

ചെന്നൈ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുനേരെ ചെന്നൈയിലും കല്ലേറ്. കഴിഞ്ഞ ദിവസം ചെന്നൈക്കടുത്ത അറകോണത്തിന് സമീപം വെച്ചാണ് അജ്ഞാതരായ അക്രമികൾ കല്ലേറ് നടത്തിയത്. മൈസൂരിൽ നിന്ന് ചെന്നൈ എം.ജി.ആർ സെൻട്രൽ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു ട്രെയിൻ. യാത്രക്കാർക്ക് പരിക്ക് പറ്റിയില്ലെങ്കിലും സി.എട്ട് കൊച്ചിൻറെ ജനൽ തകർന്നു. അറകോണം ആർ.പി.എഫ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മാർച്ചിലും സമാന സംഭവം റിപ്പോർട്ട് ചെയ്തു. മൈസൂരുവിലേക്കുള്ള വഴിയിൽ വന്ദേഭാരത് എക്‌സ്‌പ്രസിനുനേരെ കല്ലെറിഞ്ഞ 21കാരനെ ജോലാർപേട്ട് പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ ജനുവരിയുടെ പരിധിയിൽ 2022 ഫെബ്രുവരി മുതൽ 2023 ഫെബ്രുവരി…

Read More

പ്രധാനമന്ത്രിക്കെതിരെ പരാതിയുമായി കോൺഗ്രസ്‌

ബെംഗളൂരു:കോണ്‍ഗ്രസിനെ ഭീകരവാദികളുമായി താരതമ്യം ചെയ്തുവെന്നാരോപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് പരാതി നൽകി. പാര്‍ടിയെ അപമാനിക്കുകയെന്ന ദുരുദ്ദേശ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ പ്രവൃത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. കോണ്‍ഗ്രസിന്റെ ചരിത്രം ഭീകര പ്രവര്‍ത്തനത്തെയും ഭീകരരെയും പ്രീണിപ്പെടുത്തുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. സര്‍ജികല്‍ സ്‌ട്രൈകുകളും ഭീകര പ്രവര്‍ത്തനങ്ങളും നടന്നപ്പോള്‍ രാജ്യത്തെ പ്രതിരോധ സേനയെ കോണ്‍ഗ്രസ് പാര്‍ടി ചോദ്യം ചെയ്തു. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ കഴിഞ്ഞദിവസം നടന്ന പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ ചരിത്രം സംസ്ഥാനത്തെ ജനങ്ങള്‍ ഒരിക്കലും മറക്കില്ല. ഡെല്‍ഹി ബാട്‌ല ഹൗസ് ഏറ്റുമുട്ടല്‍ നടന്നപ്പോള്‍ ഭീകരവാദിയുടെ മരണം അറിഞ്ഞ് കോണ്‍ഗ്രസ് നേതാവ്…

Read More

തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ നാളെ സോണിയ ഗാന്ധി 

ബെംഗളൂരു: പ്രചാരണ വേദികളിൽ നാളെ സോണിയാ ഗാന്ധി എത്തും. ഹൂബ്ലിയിലാണ് ആദ്യ പരിപാടി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരണം തുടരുന്നുണ്ട്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, വിവിധ  മുതിർന്ന നേതാക്കളും സംസ്ഥാനത്ത് പ്രചാരണത്തിൽ സജീവമാണ്. കോൺഗ്രസ്‌ പ്രകടന പത്രികയിലെ ആറു വാഗ്ദാനങ്ങൾ ഉയർത്തിക്കാട്ടുന്നു. 40% കമ്മീഷൻ ആരോപണം സജീവ ചർച്ചയാക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്‌.

Read More

നടൻ മനോബാല അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിൽ വച്ചാണ് അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയായി കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Read More

ഹനാന് പിന്നാലെ ഒമറും പുറത്തേക്കോ??ബിഗ് ബോസ് ഹൗസിൽ കയ്യാങ്കളിയും കൂട്ടതല്ലും 

ബിഗ് ബോസ് വീട്ടില്‍ ടാസ്ക് തുടങ്ങി എത്തിയത് അടിയുടെ പൊടി പൂരത്തിലേക്ക്. പതിവ് പോലെ ഈ ആഴചയിലെ വീക്കിലി ടാസ്‌കും അടിയും ബഹളുമായി മാറിയിരിക്കുകയാണ്. വാക്ക് തര്‍ക്കത്തില്‍ തുടങ്ങി ഒടുവില്‍ കയ്യാങ്കളിയിലേക്ക് എത്തിയിരിക്കുകയാണ് ടാസ്‌കിന്റെ ആദ്യത്തെ റൗണ്ടില്‍ തന്നെ. ഇതിനിടെ ഒമര്‍ ലുലുവിനെ ഷോയില്‍ നിന്നു തന്നെ പുറത്താക്കാനുള്ള ഒരുക്കവും നടക്കുന്നുണ്ട്. ഗെയിമിന്റെ ഭാഗമായി അഞ്ജുസ് ബാത്ത് റൂമിൽ കയറി വാതിൽ അടക്കുന്നതും തുടർന്ന് ഒമർ വാതിൽ അടിച്ചു പൊട്ടിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. ക്യാപ്റ്റനായ മിഥുന്‍ അവിടെ എത്തുകയും ഒമറിനോട് ദേഷ്യപ്പെടുകയും ചെയ്യുന്നുണ്ട്.…

Read More
Click Here to Follow Us