തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ നാളെ സോണിയ ഗാന്ധി 

ബെംഗളൂരു: പ്രചാരണ വേദികളിൽ നാളെ സോണിയാ ഗാന്ധി എത്തും. ഹൂബ്ലിയിലാണ് ആദ്യ പരിപാടി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരണം തുടരുന്നുണ്ട്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, വിവിധ  മുതിർന്ന നേതാക്കളും സംസ്ഥാനത്ത് പ്രചാരണത്തിൽ സജീവമാണ്. കോൺഗ്രസ്‌ പ്രകടന പത്രികയിലെ ആറു വാഗ്ദാനങ്ങൾ ഉയർത്തിക്കാട്ടുന്നു. 40% കമ്മീഷൻ ആരോപണം സജീവ ചർച്ചയാക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്‌.

Read More

നടൻ മനോബാല അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിൽ വച്ചാണ് അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയായി കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Read More

ഹനാന് പിന്നാലെ ഒമറും പുറത്തേക്കോ??ബിഗ് ബോസ് ഹൗസിൽ കയ്യാങ്കളിയും കൂട്ടതല്ലും 

ബിഗ് ബോസ് വീട്ടില്‍ ടാസ്ക് തുടങ്ങി എത്തിയത് അടിയുടെ പൊടി പൂരത്തിലേക്ക്. പതിവ് പോലെ ഈ ആഴചയിലെ വീക്കിലി ടാസ്‌കും അടിയും ബഹളുമായി മാറിയിരിക്കുകയാണ്. വാക്ക് തര്‍ക്കത്തില്‍ തുടങ്ങി ഒടുവില്‍ കയ്യാങ്കളിയിലേക്ക് എത്തിയിരിക്കുകയാണ് ടാസ്‌കിന്റെ ആദ്യത്തെ റൗണ്ടില്‍ തന്നെ. ഇതിനിടെ ഒമര്‍ ലുലുവിനെ ഷോയില്‍ നിന്നു തന്നെ പുറത്താക്കാനുള്ള ഒരുക്കവും നടക്കുന്നുണ്ട്. ഗെയിമിന്റെ ഭാഗമായി അഞ്ജുസ് ബാത്ത് റൂമിൽ കയറി വാതിൽ അടക്കുന്നതും തുടർന്ന് ഒമർ വാതിൽ അടിച്ചു പൊട്ടിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. ക്യാപ്റ്റനായ മിഥുന്‍ അവിടെ എത്തുകയും ഒമറിനോട് ദേഷ്യപ്പെടുകയും ചെയ്യുന്നുണ്ട്.…

Read More

ബിഗ് ബോസ് ഹൗസിലെ പ്രണയ സല്ലാപം!!!പ്രണയം പങ്കുവച്ച് സാഗറും സെറീനയും

കഴിഞ്ഞ ദിവസങ്ങളായി ബിഗ് ബോസ് സീസൺ 5 ലെ ചർച്ചാ വിഷയങ്ങളിൽ ഒന്നാണ് സെറീനയും സാഗറും തമ്മിലുള്ള കൂട്ട്. ഷോയുടെ തുടക്കത്തിൽ രണ്ടു പേരും വലിയ കൂട്ട് ഇല്ലെങ്കിലും ഇപ്പോൾ ഷോയിൽ ഇവർ കഴിഞ്ഞേ മറ്റൊരു ഗാങ് ഉള്ളു എന്നു പറയാം. ഇരുവരും തുറന്നു പറയാതെ പ്രണയിക്കുകയാണെന്നാണ് മറ്റ് മത്സരാർത്ഥികൾ ഉൾപ്പെടെ പറയുന്നത്. എന്നാൽ ഇത് ഗെയിം സ്ട്രാറ്റജി ആണെന്നും ചിലർ അഭിപ്രായപ്പെടുന്നു. ബിഗ് ബോസ് ഷോയുടെ ഇതുവരെയുള്ള ചരിത്രത്തിൽ വിജയിച്ചിട്ടുള്ള ഏക പ്രണയം പേർളി ശ്രീനീഷ് എന്നിവരുടേതാണ്. ഷോ കഴിഞ്ഞ ശേഷം ജീവിതത്തിലും…

Read More

ചൂട് കുറയ്ക്കാൻ കാർ ചാണകം കൊണ്ട് പൊതിഞ്ഞു, കണ്ണ് തള്ളി ആളുകൾ

മദ്ധ്യപ്രദേശ് :കാറിനുളളിലെ ചൂട് കുറയ്ക്കാന്‍ മദ്ധ്യപ്രദേശിലെ ഒരു ഹോമിയോ ഡോക്ടര്‍ കണ്ടെത്തിയ വിചിത്രമായ മാര്‍ഗമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. കൊടും ചൂടില്‍ നിന്ന് തന്റെ കാറിനെ തണുപ്പിക്കാന്‍ സുശീല്‍ സാഗര്‍ എന്ന ഡോക്ടര്‍ കണ്ടെത്തിയ മാര്‍ഗം ചാണകമാണ്. തന്റെ മാരുതി സുസുക്കി ആള്‍ട്ടോ 800ന്റെ പുറത്ത് മുഴുവന്‍ ചാണകം മെഴുകിയിരിക്കുകയാണ് ഇദ്ദേഹം. ഇങ്ങനെ ചെയ്യുന്നത് കാറിന്റെ ഉള്‍ഭാഗത്തെ തണുപ്പിക്കാന്‍ സഹായിക്കും എന്നാണ് ഇദ്ദേഹം പറയുന്നത്. ചാണകം ഒരു നല്ല ഉഷ്ണ ശമനിയാണെന്നുമാണ് സുശീല്‍ പറയുന്നത്. ചാണകം പൂശുന്നത് കാറിനുളളിലെ കണ്ടീഷനിംഗ് യൂണിറ്റിനെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍…

Read More

പ്രചാരണത്തിനിറങ്ങി കിച്ച സുദീപ്

ബെംഗളൂരു: ബിജെപിയ്ക്ക് വേണ്ടി കര്‍ണ്ണാടകയില്‍ നിയമസഭാ മണ്ഡലങ്ങളെ ഇളക്കിമറിച്ച്‌ നടന്‍ കിച്ച സുദീപ്. ചിത്രദുര്‍ഗയില്‍ ബുധനാഴ്ച മൊളകല്‍മുരു നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി എസ്.തിപ്പെസ്വാമിയ്ക്ക് വേണ്ടിയാണ് കിച്ച സുദീപ് പ്രചരണത്തിനിറങ്ങിയത്. സ്ഥാനാര്‍ത്ഥിയോടൊപ്പമുള്ള വാഹനപര്യടനത്തില്‍ റോഡില്‍ വന്‍ ജനക്കൂട്ടമായിരുന്നു. സ്ഥാനാര്‍ത്ഥി തിപ്പെസ്വാമിയ്ക്കൊപ്പം ജീപ്പില്‍ യാത്ര ചെയ്യുന്ന കിച്ച സുദീപ് ജനങ്ങളെ കൈവീശിക്കാണിക്കുന്ന വീഡിയോയില്‍ ചെറുപ്പക്കാര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ജനങ്ങള്‍ ആരവത്തോടെ താരത്തെ എതിര‍േല്‍ക്കുന്നത് കാണാം. ഏപ്രില്‍ തുടക്കത്തിലാണ് കിച്ച സുദീപ് ബിജെപിയെ പിന്തുണയ്ക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവര്‍ പങ്കെടുത്ത…

Read More

നടൻ കമൽ ഹാസൻ ആശുപത്രിയിൽ

ചെന്നൈ: നടൻ കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസ്സവും കാരണം അദ്ദേഹത്തെ ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കൽ സെൻറർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ സങ്കീർണമായ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ആരോഗ്യ ഡോക്ടർമാർ പറയുന്നു.  കുറച്ചു ദിവസത്തേക്ക് സമ്പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ.

Read More

ജഗദീഷ് ഷെട്ടാർ ബിജെപി യിൽ നിന്നും രാജിവച്ചു 

ബെംഗളൂരു:ജഗദീഷ് ഷെട്ടാർ ബിജെപിയിൽ നിന്നും കർണാടക നിയമസഭയിൽ നിന്നും രാജിവെച്ചു, തീരുമാനം ദൗർഭാഗ്യകരമെന്നും ഷെട്ടാറിന്റെ രാജി ഹുബ്ബാലി-ധാർവാഡ് മേഖലയിലെ  പാർട്ടിയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി എംഎൽഎയുമായ ജഗദീഷ് ഷെട്ടാർ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ നിന്നും  പേര് മാറ്റിനിർത്തുന്നതിൽ മനംനൊന്ത് കർണാടക നിയമസഭാംഗത്വത്തിൽ നിന്ന് ഞായറാഴ്ച രാജിവച്ചു. ഞാൻ എം.എൽ.എ സ്ഥാനം രാജിവെക്കാൻ പോകുകയാണ്, പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെക്കും. സ്വതന്ത്രമായി മത്സരിക്കണമോ അതോ പാർട്ടിയുമായി മത്സരിക്കണമോ എന്ന് പിന്നീട് ഞാൻ തീരുമാനിക്കും,” ജഗദീഷ് ഷെട്ടാർ ഹുബ്ബാലിയിൽ…

Read More

ഓടുന്ന ട്രെയിനുള്ളിൽ യുവാവിന്റെ കുളി വൈറൽ

ന്യൂയോർക്ക് : ഓടുന്ന ട്രെയിനിൽ കുളിക്കുന്ന യുവാവിന്റെ വീഡിയോ വൈറൽ. ട്രെയിനിൽ കയറിയ യുവാവ് വസ്ത്രങ്ങൾ എല്ലാം അഴിച്ച് കയ്യിൽ കരുതിയ പെട്ടി തുറന്ന് അതിൽ നിന്ന് വെള്ളവും സോപ്പും എടുത്ത് കുളിക്കാൻ തുടങ്ങുകയായിരുന്നു. ഇത് കണ്ട സഹയാത്രക്കാർ സീറ്റിൽ നിന്നും എണീറ്റ് പോവുകയായിരുന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാതെ കുളി തുടരുകയായിരുന്നു യുവാവ്. കുളി കഴിഞ്ഞ ശേഷം വസ്ത്രങ്ങൾ എല്ലാം ധരിച്ച് യുവാവ് അടുത്ത സ്റ്റേഷനിൽ ഇറങ്ങുന്നതും വീഡിയോയിൽ കാണാം. വൈറൽ കണ്ടന്റ് ക്രിയേറ്റർ പ്രിൻസ് ആണ് ഈ വീഡിയോയിൽ ഉള്ള യുവാവ് എന്നാണ്…

Read More

കോൺഗ്രസ്‌ വഞ്ചിച്ചെന്ന് സംസ്ഥാനത്തെ മുസ്ലിം നേതാക്കൾ

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ നിലപാടിനെതിരെ മുസ്ലിം നേതാക്കൾ രംഗത്ത്. കോൺഗ്രസിന്റെ കർണാടക നേതൃത്വം തങ്ങളെ വഞ്ചിച്ചതായും മുസ്ലിം സമുദായത്തിന് കൂടുതൽ സീറ്റുകൾ നൽകണമെന്നും അല്ലാത്തപക്ഷം മുസ്ലിം വോട്ടുകൾ പാർട്ടിക്ക് നഷ്ടമാകുമെന്നും കർണാടക സുന്നി ഉലമ ബോർഡ് അംഗങ്ങൾ മുന്നറിയിപ്പ് നൽകി. മുസ്ലിം സ്ഥാനാർത്ഥികൾക്ക് മതിയായ പ്രാതിനിധ്യം നൽകുന്നതിൽ പാർട്ടി പരാജയപ്പെട്ടു. ഇതുവരെ പ്രഖ്യാപിച്ച 166 പേരുകളുടെ പട്ടികയിൽ 11 മുസ്ലിം സ്ഥാനാർത്ഥികൾക്ക് മാത്രമാണ് ടിക്കറ്റ് നൽകിയത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലിം നേതാക്കൾക്ക് വാഗ്ദാനങ്ങൾ നൽകിയിട്ടും അത് പാലിക്കുന്നതിൽ പരാജയപ്പെടുകയാണ്. മുസ്ലിം സ്ഥാനാർത്ഥികൾക്ക് 25-30…

Read More
Click Here to Follow Us