ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ

ബെംഗളൂരു: കർണാടകയിൽ എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റി (കെഎസ്എപിഎസ്) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ ഉദ്ധരിച്ച് ഡെക്കാൻ ഹെറാൾഡ് ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. സംസ്ഥാനത്ത് നിലവിൽ സജീവമായ എച്ച്ഐവി കേസുകളുടെ എണ്ണത്തിൽ വർഷം തോറും വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. 2023-2024 കാലയളവിൽ 44,581 കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് 2024-2025 ൽ അത് 62,664 ആയി ഉയരുകയും, 2025-2026 ലെ നിലവിലെ കണക്കുകൾ പ്രകാരം അത് 66,606 ൽ എത്തിനിൽക്കുകയുമാണ് ചെയ്യുന്നത്. വെറും മൂന്ന് വർഷത്തിനുള്ളിൽ സജീവ കേസുകളുടെ എണ്ണത്തിൽ ഉണ്ടായ ഈ വലിയ വർദ്ധനവ് ആരോഗ്യ മേഖലയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം 18 മുതൽ 25 വരെയും 26 മുതൽ 35 വരെയും പ്രായമുള്ള യുവാക്കളിലാണ് ഈ അണുബാധ കൂടുതലായി കണ്ടെത്തുന്നത്. ഇതിൽ 18-25 പ്രായപരിധിയിലുള്ളവരുടെ കേസുകൾ 2023-24 ൽ 3,732 ആയിരുന്നത് 2024-25 ൽ 6,962 ആയി വർദ്ധിക്കുകയും ഈ വർഷം അത് 6,283 ൽ എത്തിനിൽക്കുകയും ചെയ്യുന്നു. അതുപോലെ 26-35 പ്രായത്തിലുള്ളവരുടെ കേസുകളുടെ എണ്ണം 9,351 ൽ നിന്ന് 14,555 ആയാണ് ഉയർന്നത്. ലൈംഗികമായി പകരുന്ന രോഗങ്ങളിൽ എച്ച്ഐവി അണുബാധ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമായി തുടരുകയാണെന്നും ഈ വർഷം മാത്രം 417 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും അധികൃതർ വ്യക്തമാക്കുന്നു.

  ന​ഗരത്തിലെ ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം

സുരക്ഷിതമല്ലാത്തതും ഒന്നിലധികം പങ്കാളികളുമായുള്ളതുമായ ലൈംഗിക ബന്ധങ്ങളാണ് രോഗവ്യാപനം കൂട്ടുന്നതെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഡേറ്റിംഗ് ആപ്പുകളുടെ ഉപയോഗം വർദ്ധിച്ചതോടെ പങ്കാളികളുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയുന്നതും സുരക്ഷിതമല്ലാത്ത ശാരീരിക സമ്പർക്കങ്ങളിലേക്ക് നയിക്കുന്നതും കേസുകൾ കൂടാൻ കാരണമായിട്ടുണ്ടെന്ന് ബെംഗളൂരുവിലെ സീനിയർ ഇൻഫെക്ഷ്യസ് ഡിസീസ് സ്പെഷ്യലിസ്റ്റായ ഡോ. സ്വാതി രാജഗോപാൽ നിരീക്ഷിക്കുന്നു. ഇതോടൊപ്പം സിഫിലിസ്, ഗൊണോറിയ തുടങ്ങിയ ലൈംഗികമായി പകരുന്ന മറ്റ് രോഗങ്ങളും വർദ്ധിച്ചുവരുന്നുണ്ടെന്നും ഇത് എച്ച്ഐവി വ്യാപന സാധ്യതയെ കൂടുതൽ വഷളാക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വിവിധ ഗ്രൂപ്പുകൾക്കിടയിൽ സുരക്ഷിതമായ ലൈംഗിക പരീക്ഷണങ്ങളെക്കുറിച്ചും കോണ്ടം ഉപയോഗത്തെക്കുറിച്ചും നിരന്തരം അവബോധം സൃഷ്ടിച്ചുവരികയാണെന്ന് കെഎസ്എപിഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

  ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ 2027-ൽ; ബെംഗളൂരുവിൽ നിർമ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

രോഗവ്യാപനം തടയുന്നതിനായി കോളേജ് ഹോസ്റ്റലുകളെയും കോർപ്പറേറ്റ് ഓഫീസുകളെയും ലക്ഷ്യമിട്ട് സർക്കാർ പ്രത്യേക ബോധവൽക്കരണ പരിപാടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് തങ്ങളുടെ ആരോഗ്യ അപകടസാധ്യതകൾ സ്വയം വിലയിരുത്തുന്നതിനും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നേടുന്നതിനുമായി സർക്കാരിന്റെ ‘ബ്രേക്ക്ഫ്രീ’ മൊബൈൽ ആപ്പ് ഉപയോഗിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു. ഇതോടൊപ്പം സൗജന്യ വിവരങ്ങൾക്കും കൗൺസിലിംഗിനുമായി 1097 എന്ന ഹെൽപ്പ് ലൈൻ നമ്പറും സജീവമാക്കിയിട്ടുണ്ട്. ഐടി മേഖലകൾ ഉൾപ്പെടെയുള്ള കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ അടുത്ത രണ്ട് മാസത്തേക്ക് തുടർച്ചയായ സ്ക്രീനിംഗ് ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

  ഇനി ബെംഗളൂരുവിൽ പുറത്തിറങ്ങിയാൽ പോക്കറ്റ് കീറും; 300 രൂപയുടെ യാത്രയ്ക്ക് 1200 രൂപ ചെലവാക്കണം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts