ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കടിച്ച ആപ്പിളിന്റെ ബാക്കി ഭാഗം അണികൾക്ക് നേരെ എറിഞ്ഞു നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മുഖ്യമന്ത്രി പദവി ഏറ്റെടുത്ത ശേഷം സ്വന്തം മണ്ഡലമായ കനകപുരയിൽ നടത്തിയ ‘നന്ദി സൂചക യാത്ര’യ്ക്കിടയിലായിരുന്നു സംഭവം. യാത്രയുടെ ഭാഗമായി ഹാരോഹള്ളി ഗ്രാമത്തിൽ എത്തിയ മുഖ്യമന്ത്രിക്ക് കോൺഗ്രസ് പ്രവർത്തകരും പൊതുജനങ്ങളും ചേർന്ന് വലിയ വരവേൽപ്പാണ് നൽകിയത്. ഇതിനിടയിൽ തനിക്ക് ലഭിച്ച വലിയൊരു ആപ്പിൾ മാലയിൽ നിന്ന് ഒരു ആപ്പിൾ എടുത്ത ശിവകുമാർ, അതിൽ നിന്നും ഒരു കടി കടിച്ച ശേഷം ബാക്കി…
Read MoreDay: 9 June 2026
അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം
ബെംഗളൂരു: ഓൺലൈൻ ഗെയിമുകൾ കളിക്കുന്നത് വിലക്കിയതിനും ഉപദേശിച്ചതിനും അച്ഛനെയും സഹോദരിയെയും ആൺകുട്ടി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി. കൊപ്പൽ ജില്ലയിലെ ഗംഗാവതി താലൂക്കിലെ ഹൊസ അയോധ്യ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആക്രമണത്തിൽ കുട്ടിയുടെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ക്രൂരമായ കൊലപാതകത്തിന് ശേഷം കുട്ടി ഇതേ കത്തി ഉപയോഗിച്ച് സ്വന്തം കഴുത്തറുത്ത് ആത്മഹത്യയ്ക്കും ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ അമ്മയും കുട്ടിയും നിലവിൽ ബെല്ലാരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഹൊസ അയോധ്യ ഗ്രാമവാസിയായ വെങ്കട്ട്‌നായിഡു (45), മകൾ പ്രഗതി (19) എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വെങ്കട്ട്‌നായിഡുവിന്റെ ഭാര്യ സൗജന്യയാണ്…
Read Moreപകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്
എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്സ് ഇന്ന് രാത്രി 9 മണിക്ക് സർവീസ് നടത്തും; 6 മണിക്കൂറിലധികം വൈകും ബെംഗളൂരു: എറണാകുളം ജങ്ഷനിൽ നിന്നും ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസ്സ് (ട്രെയിൻ നമ്പർ: 26652) ഇന്ന് (ചൊവ്വാഴ്ച) ഒൻപത് മണിക്കൂറിലധികം വൈകി ഓടും. ഇന്ന് ഉച്ചയ്ക്ക് 02.20-ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ, പുതുക്കിയ സമയം അനുസരിച്ച് രാത്രി 09.00 മണിക്ക് മാത്രമായിരിക്കും എറണാകുളം ജങ്ഷനിൽ നിന്നും യാത്ര തിരിക്കുക. മറുദിശയിൽ നിന്നുമുള്ള പെയറിങ് ട്രെയിൻ (Pairing Train) നിശ്ചിത സമയത്തേക്കാൾ ഏറെ…
Read Moreസൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ യാത്രകൾ വഴി ജനങ്ങൾക്ക് വലിയ രീതിയിലുള്ള ആരോഗ്യ-ജീവിതശൈലി ഗുണങ്ങൾ ലഭിക്കുന്നുണ്ടെന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ (ഐഐഎസ്‌സി) പുതിയ പഠന റിപ്പോർട്ടിന് പിന്നാലെ, നഗരത്തിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക മെട്രോ പാസുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിവിധ യാത്രാ കൂട്ടായ്മകളും യുവജന സംഘടനകളുമാണ് വിദ്യാർത്ഥികൾക്കായി കുറഞ്ഞ നിരക്കിലുള്ള പ്രത്യേക മെട്രോ പാസുകൾ അവതരിപ്പിക്കാൻ അധികൃതരോട് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. തങ്ങൾ സൗജന്യ യാത്രയല്ല ആവശ്യപ്പെടുന്നതെന്നും, മറിച്ച് കുറഞ്ഞ നിരക്കിലുള്ള പാസുകൾ ലഭ്യമാക്കിയാൽ നഗരത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അത് വലിയ ആശ്വാസമാകുമെന്നും മെട്രോ…
Read Moreപ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ
ബെംഗളൂരു: സിലിക്കൺ സിറ്റിയെ നടുക്കിയ ആറുവയസ്സുകാരി പി. വെന്നിലയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി ഫോറൻസിക് റിപ്പോർട്ട്. കുട്ടിയുടെ ആമാശയത്തിൽ ഗുരുതരമായ ആന്തരിക പരിക്കുകൾ ഉണ്ടായിരുന്നതായി ഹിസ്റ്റോപതോളജി (Histopathology) റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ മാർച്ച് 24-നാണ് വെന്നില ദുരൂഹസാഹചര്യത്തിൽ മരണപ്പെടുന്നത്. സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ ലിവ്-ഇൻ പങ്കാളിയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വെന്നിലയുടെ പിതാവ് പ്രവീൺ നൽകിയ പരാതി പ്രകാരം, കുട്ടിയുടെ വയറ്റിൽ ചവിട്ടുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് സംശയിക്കുന്നത്. അകന്നു കഴിയുന്ന പ്രവീൺ-പ്രിയങ്ക ദമ്പതികളുടെ രണ്ടാമത്തെ മകളാണ് വെന്നില. മാർച്ച് 24-ന്…
Read Moreബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത
ബെംഗളൂരു: വരും ദിവസങ്ങളിൽ കർണാടകയിലുടനീളം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. ജൂൺ 7 മുതൽ ജൂൺ 15 വരെ സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളെയും ബാധിക്കുന്ന തരത്തിൽ മഴ സജീവമായി തുടരുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. ഈ കാലയളവിൽ കർണാടകയുടെ തീരദേശ മേഖലകളിലാണ് ഏറ്റവും ശക്തമായ മഴയ്ക്ക് സാധ്യത കൽപ്പിക്കുന്നത്. മഴയുടെ…
Read Moreമുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം
ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഹോം ഓഫിസ് ഇനി മുതൽ കുമാരകൃപ ഗസ്റ്റ് ഹൗസിലേക്ക് മാറും. ഇതിന്റെ ഭാഗമായി ഓഫിസിന്റെ പ്രധാന പ്രവേശന കവാടത്തിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിലവിൽ കിഴക്ക് വശത്തായിരുന്നു ഹോം ഓഫിസിന്റെ പ്രധാന കവാടം ഉണ്ടായിരുന്നത്. പൊതുജനങ്ങളും ഉദ്യോഗസ്ഥരും ഉൾപ്പെടെ എല്ലാവരും ഈ കവാടത്തിലൂടെയായിരുന്നു ഓഫിസിലേക്ക് പ്രവേശിച്ചിരുന്നത്. എന്നാൽ പുതിയ പരിഷ്കരണ പ്രകാരം കിഴക്ക് വശത്തെ കവാടം മാറ്റി, വടക്ക് വശത്തുള്ള വാതിലിലൂടെയാണ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഇപ്പോൾ ഹോം ഓഫിസിലേക്ക് പ്രവേശിക്കുന്നത്. ഇനി മുതൽ ഓഫിസ് പ്രവർത്തനങ്ങൾ പൂർണ്ണമായും…
Read Moreഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം
ബെംഗളൂരു: കർണാടകയിലെ ഡി കെ ശിവകുമാർ മന്ത്രിസഭയിലെ ആദ്യ ഘട്ടത്തിലുള്ള 13 പുതിയ മന്ത്രിമാർക്ക് ഔദ്യോഗിക മുറികൾ അനുവദിച്ച് ഉത്തരവായി. വിധാൻ സൗധയിലെയും വികാസ് സൗധയിലെയും മുറികളാണ് മന്ത്രിമാർക്കായി നീക്കിവെച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് പേഴ്‌സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. ബെംഗളൂരു നഗരവികസന വകുപ്പ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെക്കാൻ ഒരുങ്ങിയ മുതിർന്ന നേതാവും ജലവിഭവ മന്ത്രിയുമായ രാമലിംഗ റെഡ്ഡിക്ക് വലിയ പരിഗണനയാണ് പുതിയ മുറി വിഭജനത്തിൽ ലഭിച്ചിരിക്കുന്നത്. മന്ത്രി രാമലിംഗ റെഡ്ഡിയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി വിധാൻ സൗധയിൽ…
Read Moreഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ
ബെംഗളൂരു: കർണാടകയിൽ എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റി (കെഎസ്എപിഎസ്) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ ഉദ്ധരിച്ച് ഡെക്കാൻ ഹെറാൾഡ് ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. സംസ്ഥാനത്ത് നിലവിൽ സജീവമായ എച്ച്ഐവി കേസുകളുടെ എണ്ണത്തിൽ വർഷം തോറും വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. 2023-2024 കാലയളവിൽ 44,581 കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് 2024-2025 ൽ അത് 62,664 ആയി ഉയരുകയും, 2025-2026 ലെ നിലവിലെ കണക്കുകൾ പ്രകാരം അത് 66,606 ൽ എത്തിനിൽക്കുകയുമാണ് ചെയ്യുന്നത്.…
Read Moreബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!
ബെംഗളൂരു: കൗമാരക്കാർക്കിടയിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി കർണാടക സർക്കാർ. പബ്ബുകൾ, ബാറുകൾ, മദ്യം വിതരണം ചെയ്യുന്ന മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രായപൂർത്തിയാകാത്തവർ പ്രവേശിക്കുന്നത് തടയാൻ കർശനമായ നിരീക്ഷണം നടത്താൻ ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ പോലീസ് വകുപ്പിന് നിർദ്ദേശം നൽകി. ഇനി മുതൽ ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ ഇല്ലാതെ ആർക്കും പബ്ബുകളിലും ബാറുകളിലും പ്രവേശനം അനുവദിക്കില്ല. മദ്യം വിളമ്പുന്നതിന് മുൻപും പ്രവേശന കവാടത്തിലും കർശനമായ പ്രായ പരിശോധന ഉറപ്പാക്കണമെന്നും പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. ബെംഗളൂരുവിലെ എല്ലാ പബ്ബുകൾ, ബ്രൂവറികൾ,…
Read More