അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം

ബെംഗളൂരു: ഓൺലൈൻ ഗെയിമുകൾ കളിക്കുന്നത് വിലക്കിയതിനും ഉപദേശിച്ചതിനും അച്ഛനെയും സഹോദരിയെയും ആൺകുട്ടി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി. കൊപ്പൽ ജില്ലയിലെ ഗംഗാവതി താലൂക്കിലെ ഹൊസ അയോധ്യ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആക്രമണത്തിൽ കുട്ടിയുടെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ക്രൂരമായ കൊലപാതകത്തിന് ശേഷം കുട്ടി ഇതേ കത്തി ഉപയോഗിച്ച് സ്വന്തം കഴുത്തറുത്ത് ആത്മഹത്യയ്ക്കും ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ അമ്മയും കുട്ടിയും നിലവിൽ ബെല്ലാരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

ഹൊസ അയോധ്യ ഗ്രാമവാസിയായ വെങ്കട്ട്‌നായിഡു (45), മകൾ പ്രഗതി (19) എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വെങ്കട്ട്‌നായിഡുവിന്റെ ഭാര്യ സൗജന്യയാണ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നത്. രണ്ടാം പി.യു.സി വിദ്യാർത്ഥിയായ പ്രതിയായ ആൺകുട്ടി കടുത്ത മൊബൈൽ ഫോൺ ലഹരിക്ക് അടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിരന്തരമായി ഓൺലൈൻ ഗെയിമുകൾ കളിക്കുന്നതിനെ ചൊല്ലി മാതാപിതാക്കൾ കുട്ടിയെ ഉപദേശിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത്.

  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഒരു സ്വകാര്യ സ്കൂളിൽ പാചകക്കാരനായി ജോലി ചെയ്യുന്ന വെങ്കട്ടനായിഡു ശനിയാഴ്ച രാത്രി ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കും സ്വന്തം മാതാപിതാക്കൾക്കുമൊപ്പം അത്താഴം കഴിച്ച ശേഷമാണ് ഉറങ്ങാൻ പോയത്. വെങ്കട്ടനായിഡുവും ഭാര്യയും മക്കളും ഒരു മുറിയിലും വൃദ്ധരായ മാതാപിതാക്കൾ മറ്റൊരു മുറിയിലുമാണ് കിടന്നിരുന്നത്. രാത്രി 10.30 ഓടെ വെങ്കട്ടനായിഡു ഉറങ്ങിയിരുന്ന മുറിയിൽ നിന്നും വലിയ ബഹളവും വാതിൽ തുറക്കാനായുള്ള നിലവിളിയും ഉയർന്നു.

ശബ്ദം കേട്ട് ഓടിയെത്തിയ വെങ്കട്ടനായിഡുവിന്റെ പിതാവ് തതാറാവു മുറിയുടെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് അയൽക്കാരന്റെ സഹായത്തോടെ വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് മകനും കുടുംബവും രക്തത്തിൽ കുളിച്ചുകിടക്കുന്ന ദാരുണമായ കാഴ്ച കണ്ടത്. വെങ്കട്ടനായിഡുവിന്റെ മകൾ പ്രഗതി സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ വെങ്കട്ടനായിഡു ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.

  പറമ്പിൽ മാലിന്യമുണ്ടോ? ലക്ഷങ്ങളുടെ 'പണി' വഴിയിൽ! ബെംഗളൂരു മലയാളികൾ അറിയാൻ...

മൊബൈൽ ഫോൺ മാറ്റിവെക്കാൻ പറഞ്ഞതിലുള്ള പെട്ടെന്നുള്ള ദേഷ്യത്തിൽ കൊച്ചുമകൻ വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് സഹോദരിയായ പ്രഗതിയെയും പിന്നീട് തടയാൻ ശ്രമിച്ച മാതാപിതാക്കളെയും കുത്തുകയായിരുന്നുവെന്ന് മുത്തച്ഛൻ തതാറാവു പോലീസിന് മൊഴി നൽകി. എല്ലാവരെയും ആക്രമിച്ച ശേഷം കുട്ടി സ്വന്തം കഴുത്ത് മുറിക്കുകയായിരുന്നു. തതാറാവുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഗംഗാവതി റൂറൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts