ലണ്ടൻ: ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും വിവാഹിതരായി. അഞ്ച് മക്കളുടെ സാന്നിധ്യത്തിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹമോതിരം ധരിച്ച് പരസ്പരം കൈകൾ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രം റൊണാൾഡോ തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചതോടെയാണ് വിവാഹവാർത്ത പുറംലോകം അറിഞ്ഞത്. 41-കാരനായ റൊണാൾഡോയും 32-കാരിയായ ജോർജിനയും കഴിഞ്ഞ പത്തു വർഷമായി ഒന്നിച്ചു ജീവിച്ചു വരികയായിരുന്നു. 2025 ഓഗസ്റ്റ് 11-ന് ജോർജിന ഇൻസ്റ്റാഗ്രാമിലൂടെ ഇവരുടെ വിവാഹനിശ്ചയ വാർത്ത പങ്കുവെച്ചിരുന്നു. ഇതിന് കൃത്യം ഒരു വർഷത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.…
Read MoreDay: 12 August 2026
കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു
ബ്യൂണസ് അയേഴ്സ്: അർജന്റീനയുടെ ലോകകപ്പ് വിജയിയും ഇതിഹാസ താരവുമായ ലയണൽ മെസി പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് അനിശ്ചിതകാലത്തേക്ക് ഇടവേളയെടുക്കുന്നു. പിതാവ് ജോർജ് മെസിയുടെ മരണത്തെത്തുടർന്നാണ് ഫുട്ബോൾ മൈതാനങ്ങളിൽ നിന്ന് താൽക്കാലികമായി മാറിനിൽക്കാൻ താരം തീരുമാനിച്ചത്. ദീർഘകാലമായി രോഗബാധിതനായിരുന്ന ജോർജ് മെസി (68) ഈ മാസം എട്ടിന് റൊസാരിയോയിലെ സ്വകാര്യ ക്ലിനിക്കിലാണ് അന്തരിച്ചത്. കുടുംബത്തോടൊപ്പം ചെലവഴിക്കാനും ദുഃഖത്തിൽ പങ്കുചേരാനുമായി മെസി തന്റെ എല്ലാ മത്സരങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണെന്ന് ഫ്രഞ്ച് കായിക വെബ്സൈറ്റായ ‘ഫൂട്ട് മെർക്കാറ്റോ’ റിപ്പോർട്ട് ചെയ്തു. നിലവിൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിലെ മത്സരങ്ങളിൽ…
Read Moreസംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ
ബെംഗളൂരു: സംസ്ഥാനത്ത് ഗുട്ക, പാൻ മസാല എന്നിവയുൾപ്പെടെ പുകയിലയോ നിക്കോട്ടിനോ അടങ്ങിയ ഉൽപ്പന്നങ്ങളുടെ നിർമ്മാണം, സംഭരണം, വിതരണം, ഗതാഗതം, വിൽപ്പന എന്നിവ കർണാടക സർക്കാർ പൂർണമായി നിരോധിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഒരു വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 2006-ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് സെക്ഷൻ 30(2)(എ), 2011-ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് (പ്രൊഹിബിഷൻ ആൻഡ് റെസ്ട്രിക്ഷൻസ് ഓൺ സെയിൽസ്) റെഗുലേഷൻ 2.3.4 എന്നിവ പ്രകാരം 2026 ജൂൺ 15-നാണ് കർണാടക ഭക്ഷ്യസുരക്ഷാ കമ്മീഷണർ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ഏത് പേരിൽ…
Read Moreഹര്ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള് ‘പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന് ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
മുംബൈ: മുംബൈ ഇന്ത്യൻസ് വിടാനൊരുങ്ങുന്ന നായകനും ഓൾറൗണ്ടറുമായ ഹാർദിക് പാണ്ഡ്യയുടെ ഐപിഎൽ ഭാവിയിൽ പുതിയ വഴിത്തിരിവുകൾ. പുതിയ സീസണിന് മുന്നോടിയായി ഹാർദിക് ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളുമായി ചർച്ച നടത്തിവരുന്നതായാണ് റിപ്പോർട്ടുകൾ. തന്റെ മുൻ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റൻസിലേക്ക് മടങ്ങാൻ താരം താല്പര്യം കാണിച്ചിരുന്നെങ്കിലും ക്യാപ്റ്റൻ സ്ഥാനം ആവശ്യപ്പെട്ടതോടെ ചർച്ചകൾ പരാജയപ്പെടുകയായിരുന്നു. ഹാർദിക്കിനെ തിരികെ ടീമിലെത്തിക്കുന്നതിനെക്കുറിച്ച് ഗുജറാത്ത് ടൈറ്റൻസ് മാനേജ്മെന്റ് നിലവിലെ നായകൻ ശുഭ്മാൻ ഗില്ലുമായി ആശയവിനിമയം നടത്തിയിരുന്നു. ഹാർദിക് മടങ്ങിയെത്തുന്നതിൽ ഗില്ലിന് എതിർപ്പുണ്ടായിരുന്നില്ലെങ്കിലും, നായകസ്ഥാനം നൽകണമെന്ന ഹാർദിക്കിന്റെ…
Read Moreറോബിൻ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും”; റോബിന്റെ വിഡിയോ പുറത്തുവിട്ട് വേദലക്ഷ്മി; സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളും, തെളിവുകളും പുറത്ത്
ബിജെപി നേതാവും ഇൻഫ്ലുവൻസറുമായ ഡോ. റോബിൻ രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾ അസത്യമാണെന്ന് വ്യക്തമാക്കി ഇൻഫ്ലുവൻസർ വേദലക്ഷ്മി രംഗത്തെത്തി. തനിക്കെതിരെ റോബിൻ ഉന്നയിച്ച വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് വേദലക്ഷ്മി സോഷ്യൽ മീഡിയയിലൂടെ പുതിയ വീഡിയോ പുറത്തുവിട്ടു. റോബിന്റെ ഓരോ കള്ളങ്ങളും തെളിവുസഹിതം പുറത്തുകൊണ്ടുവരുമെന്നും റോബിൻ എവിടെയാണോ അവസാനിപ്പിക്കുന്നത് അവിടെനിന്ന് താൻ തുടങ്ങുമെന്നും അവർ വ്യക്തമാക്കുന്നു. റോബിനുമായി തനിക്കുള്ള പരിചയത്തിന്റെ തുടക്കത്തെക്കുറിച്ച് വാർത്താസമ്മേളനത്തിൽ പറഞ്ഞ വിവരങ്ങൾ തെറ്റാണെന്ന് വേദലക്ഷ്മി ചൂണ്ടിക്കാട്ടി. 2019-ൽ റോബിൻ ബിഗ് ബോസിൽ വരുന്നതിന് മുൻപാണ് ഇരുവരും…
Read Moreലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്”; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്
മുൻ ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ കടുത്ത വിമർശനങ്ങളുമായി യൂട്യൂബറും മുൻ ബിഗ് ബോസ് താരവുമായ സായ് കൃഷ്ണ (സീക്രട്ട് ഏജന്റ്) രംഗത്തെത്തി. സാമ്പത്തിക ആരോപണങ്ങൾക്കും പ്രചരിക്കുന്ന ശബ്ദരേഖകൾക്കും മറുപടിയായി റോബിൻ അടുത്തിടെ വാർത്താസമ്മേളനം നടത്തിയിരുന്നു. തനിക്കെതിരെ പ്രചരിക്കുന്ന ശബ്ദരേഖകൾ വ്യാജമാണെന്നും വേദ് ലക്ഷ്മി, കേരള ഫാഷൻ ലീഗ് ഉടമ അഭിൽ ദേവ് എന്നിവർ ചേർന്ന് തന്റെ രാഷ്ട്രീയ ഭാവി തകർക്കാനും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കാനും ശ്രമിക്കുകയാണെന്നുമായിരുന്നു റോബിന്റെ ആരോപണം. എന്നാൽ റോബിന്റെ ഈ വാദങ്ങളെ പൂർണമായും തള്ളിക്കളഞ്ഞാണ്…
Read Moreഅതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു
ബംഗളൂരു: പീഡനക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുന്ന മുൻ ഹാസൻ എം.പി പ്രജ്വൽ രേവണ്ണ ബംഗളൂരു സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ കൈവശം വെച്ച് ഉപയോഗിച്ചതായി കണ്ടെത്തൽ. കഴിഞ്ഞ ചൊവ്വാഴ്ച സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് സംഭവം പുറത്തുവന്നതെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. കർണാടകയിലെ ഏറ്റവും വലിയ ജയിൽ സമുച്ചയത്തിൽ സ്വാധീനമുള്ള തടവുകാർക്ക് ഇപ്പോഴും വി.ഐ.പി പരിഗണന ലഭിക്കുന്നുണ്ടെന്ന ആരോപണം ഈ സംഭവത്തോടെ വീണ്ടും ശക്തമായിട്ടുണ്ട്. ഉച്ചകഴിഞ്ഞ് സി.സി.ബി ഉദ്യോഗസ്ഥർ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ശിക്ഷാതടവുകാരനായ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന്…
Read Moreബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ
ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് കടുത്ത ജാഗ്രത പുലർത്തേണ്ടിയിരുന്ന ബംഗളൂരുവിലെ അണ്ടർപാസ് നിർമ്മാണ സ്ഥലത്തുണ്ടായ വൻ അപകടത്തിൽ കരാറുകാരുടെയും എഞ്ചിനീയർമാരുടെയും ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി അഗ്നിരക്ഷാസേന. തിങ്കളാഴ്ച നഗരത്തിൽ പെയ്ത കനത്ത മഴയ്ക്ക് പിന്നാലെ നിർമ്മാണ ജോലികൾ കുറച്ചു ദിവസത്തേക്ക് നിർത്തിവെക്കേണ്ടതായിരുന്നുവെന്നും, നിർമ്മാണ ഏജൻസിയുടെ അശ്രദ്ധയാണ് ദുരന്തത്തിന് വഴിവെച്ചതെന്നും മുതിർന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മഴയെത്തുടർന്ന് കുതിർന്ന മണ്ണ് തുടർച്ചയായി ഇടിഞ്ഞുവീണത് ചൊവ്വാഴ്ച നടന്ന രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു. അപകട സ്ഥലത്ത് കുടുങ്ങിക്കിടന്ന തൊഴിലാളികളെ പുറത്തെടുക്കാൻ അഗ്നിരക്ഷാസേന എത്തിയപ്പോഴും വൻതോതിൽ മണ്ണിടിച്ചിൽ തുടരുകയായിരുന്നു. മണ്ണ്…
Read Moreബസിൽ നിറയെ ബംഗ്ലാദേശികൾ’? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം
മാണ്ഡ്യ: ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്ന സംശയത്തെത്തുടർന്ന് കർണാടകയിലെ മാണ്ഡ്യ ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ബസ് ഹിന്ദു സംഘടനാ പ്രവർത്തകർ തടഞ്ഞുനിർത്തി. ബെംഗളൂരുവിൽ നിന്ന് മടിക്കേരിയിലേക്ക് പോവുകയായിരുന്ന ബസാണ് ഞായറാഴ്ച തടഞ്ഞത്. ബസിലുണ്ടായിരുന്ന മുപ്പതോളം യാത്രക്കാർ ബംഗ്ലാദേശ് പൗരന്മാരാണെന്ന് ആരോപിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. വിവരമറിഞ്ഞ് പൊലീസും തഹസിൽദാരും അടക്കമുള്ള ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി. കുടകിലെ കാപ്പിത്തോട്ടത്തിൽ ജോലിക്കായി പോവുകയായിരുന്ന അസം സ്വദേശികളായ തൊഴിലാളികളാണ് ഇവർ എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. തുടർന്ന് യാത്രക്കാരെ മുഴുവൻ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയ പൊലീസ്, ഇവരുടെ…
Read More