പത്തു വർഷത്തെ പ്രണയം സഫലം: ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി

ലണ്ടൻ: ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും വിവാഹിതരായി. അഞ്ച് മക്കളുടെ സാന്നിധ്യത്തിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹമോതിരം ധരിച്ച് പരസ്പരം കൈകൾ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രം റൊണാൾഡോ തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചതോടെയാണ് വിവാഹവാർത്ത പുറംലോകം അറിഞ്ഞത്.

41-കാരനായ റൊണാൾഡോയും 32-കാരിയായ ജോർജിനയും കഴിഞ്ഞ പത്തു വർഷമായി ഒന്നിച്ചു ജീവിച്ചു വരികയായിരുന്നു. 2025 ഓഗസ്റ്റ് 11-ന് ജോർജിന ഇൻസ്റ്റാഗ്രാമിലൂടെ ഇവരുടെ വിവാഹനിശ്ചയ വാർത്ത പങ്കുവെച്ചിരുന്നു. ഇതിന് കൃത്യം ഒരു വർഷത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ക്രിസ്റ്റ്യാനോയുടെ വിവാഹം ഉടനുണ്ടാകുമെന്ന റിപ്പോർട്ടുകളെ തുടർന്ന് കഴിഞ്ഞയാഴ്ച അദ്ദേഹത്തിന്റെ ജന്മനാടായ മദീരയിലെ പ്രശസ്തമായ പള്ളിക്ക് മുന്നിൽ ആയിരക്കണക്കിന് ആരാധകർ തടിച്ചുകൂടിയിരുന്നു.

  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും

പത്തു വർഷം മുൻപ് മാഡ്രിഡിലെ ഗുച്ചി ഷോപ്പിൽ സെയിൽസ് അസിസ്റ്റന്റായി ജോലി ചെയ്യുമ്പോഴാണ് ജോർജിനയെ റൊണാൾഡോ ആദ്യമായി കണ്ടുമുട്ടുന്നത്. മുൻപ് നിരവധി പ്രണയബന്ധങ്ങൾ ഉണ്ടായിരുന്ന താരത്തിന്റെ ജീവിതത്തിലേക്ക് ജോർജിന കടന്നുവന്നതോടെയാണ് ഈ ബന്ധം ദൃഢമാകുന്നതും നീണ്ട പത്തു വർഷത്തെ ലിവിങ് ടുഗെദർ ജീവിതത്തിലേക്ക് വഴിമാറുന്നതും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പ്രിയതാരത്തിന്റെ മംഗളവാർത്ത എത്തിയ സന്തോഷത്തിലാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കം: കർണാടകയിൽ ബന്ദ് പ്രക്ഷുബ്ധം; വാട്ടാൽ നാഗരാജ് കസ്റ്റഡിയിൽ, പൊലീസിനെതിരെ പ്രതിഷേധം
[masterslider id="10"]

Related posts