ഫാക്ടറിയിൽ വൻ തീപിടുത്തം; 85 ലക്ഷം രൂപയുടെ പരുത്തി കത്തിനശിച്ചു

ബെംഗളൂരു: കർണാടകയിലെ ഗഡാഗ് ജില്ലയിൽ ലക്ഷ്മേശ്വർ പട്ടണത്തിന് സമീപം പത്മാവതി ഇൻഡസ്ട്രീസ് ഫില്ലിംഗ് ഫാക്ടറിയിലുണ്ടായ വൻ തീപിടുത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം. ഫാക്ടറിയിലുണ്ടായിരുന്ന ഏകദേശം 85 ലക്ഷം രൂപ വിലമതിക്കുന്ന പരുത്തിയാണ് പൂർണ്ണമായും കത്തിനശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പത്മാവതി കോട്ടൺ ഇൻഡസ്ട്രീസ് മാനേജർ നിങ്‌രാജ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ഹുബ്ബള്ളി റോഡിനോട് ചേർന്നു പ്രവർത്തിക്കുന്ന ഫാക്ടറിയിലാണ് അപ്രതീക്ഷിതമായി തീ പടർന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേനാ വിഭാഗത്തിന്റെ ശക്തമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. മൂന്ന് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയ പൂർണ്ണമായും അണയ്ക്കാൻ കഴിഞ്ഞത്. ലക്ഷ്മേശ്വർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം നടന്നിട്ടുള്ളത്. പോലീസ് സംഭവസ്ഥലം സന്ദർശിക്കുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts