മെട്രോ ട്രാക്കിലൂടെ നടന്ന് വയോധികൻ; ബെംഗളൂരുവിൽ മെട്രോ സർവീസ് തടസ്സപ്പെട്ടു!

ബെംഗളൂരു: നമ്മാ മെട്രോയുടെ പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടു. ദീപജ്ഞാന നഗർ – മൈസൂരു റോഡ് സ്റ്റേഷനുകൾക്കിടയിലുള്ള ട്രാക്കിലേക്ക് 65 വയസ്സുകാരനായ വയോധികൻ അതിക്രമിച്ചു കയറിയതിനെ തുടർന്നാണ് തിങ്കളാഴ്ച വൈകിട്ട് മെട്രോ സർവീസുകൾ തടസ്സപ്പെട്ടത്.

വൈകിട്ട് 8:15 നും 8:30 നും ഇടയിലാണ് ഈ സംഭവം നടന്നത്. ഈ സമയത്ത് ഇതുവഴിയുള്ള ഏതാനും ട്രെയിനുകൾ സർവീസ് നടത്താനാവാതെ നിർത്തിയിട്ടിരുന്നു. തുടർന്ന് സുരക്ഷാ നടപടികൾ പൂർത്തിയാക്കി രാത്രി 8:30 ഓടെ പർപ്പിൾ ലൈനിലെ ട്രെയിൻ സർവീസുകൾ പൂർണ്ണമായി പുനഃസ്ഥാപിച്ചു.

ബ്യാതരായപുര പൊലീസ് സ്റ്റേഷൻ പരിധിയിലെ മൈസൂരു റോഡ് സ്റ്റേഷനിൽ നിന്നാണ് സോമണ്ണ എന്ന് പേരുള്ള 65 കാരൻ ട്രാക്കിലേക്ക് പ്രവേശിച്ചതെന്നും, അവിടെ നിന്ന് ദീപജ്ഞാന നഗർ സ്റ്റേഷന്റെ ഭാഗത്തേക്ക് നടക്കാൻ ശ്രമിച്ചതായും പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മെട്രോ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് ഇയാളെ സുരക്ഷിതമായി പുറത്തെത്തിച്ചു. സംഭവത്തിൽ ആർക്കും പരിക്കുകളില്ല. ട്രാക്കിലേക്ക് പ്രവേശിച്ച വയോധികനെ സുരക്ഷിതമായി മാറ്റിയതിനെത്തുടർന്ന്, നിർത്തിയിട്ടിരുന്ന ട്രെയിൻ യാത്ര തുടർന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts