ബെംഗളൂരുവിൽ ആഡംബര റെസിഡൻഷ്യൽ പ്രോജക്റ്റ്, ചുരുങ്ങിയ സമയത്തിനുള്ളിൽ നേടിയത് ₹550 കോടിയിലധികം ബുക്കിംഗുകൾ!

ബെംഗളൂരു: ഐ.ടി നഗരമായ ബെംഗളൂരു വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് വളരുമ്പോൾ, ജോലിസ്ഥലങ്ങളും വീടുകളും ദൈനംദിന ജീവിതശൈലി ആവശ്യങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകുന്ന ‘മൾട്ടി-സിറ്റി സെന്ററുകൾ’ക്ക് പ്രിയമേറുന്നു. മികച്ച ഗതാഗത സൗകര്യങ്ങളും അന്താരാഷ്ട്ര വിമാനത്താവള സാമീപ്യവും വടക്കൻ ബെംഗളൂരുവിനെ നഗരത്തിലെ പ്രധാന ജീവിതശൈലി ലക്ഷ്യസ്ഥാനമാക്കി മാറ്റിയ പശ്ചാത്തലത്തിൽ, പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ സെഞ്ച്വറി റിയൽ എസ്റ്റേറ്റ് തങ്ങളുടെ പുതിയ പ്രീമിയം ഇന്റഗ്രേറ്റഡ് റെസിഡൻഷ്യൽ പ്രോജക്റ്റായ ‘സെഞ്ച്വറി ഇമ്മൻസിറ്റി’ അവതരിപ്പിച്ചു. ഇന്റർനാഷണൽ എയർപോർട്ട് റോഡിലെ ജക്കൂറിലുള്ള ‘ദി ആസ്റ്റോറിയ’യിലാണ് ഈ പദ്ധതി സ്ഥിതി ചെയ്യുന്നത്.

നഗരവാസികളുടെ യാത്രാസമയം കുറച്ച് തൊഴിലും പാർപ്പിടവും വിനോദവും ഒരുമിച്ച് ലഭ്യമാക്കുക എന്ന ആശയത്തിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന 10 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വാണിജ്യ സമുച്ചയം പൂർത്തിയാകുന്നതോടെ ഒരു ലക്ഷത്തിലധികം പ്രൊഫഷണലുകൾക്ക് തൊഴിലവസരങ്ങൾ ലഭിക്കും. കൂടാതെ, സാംസ്കാരിക കൂട്ടായ്മകൾക്കും കായികം, ആരോഗ്യം, പരമ്പരാഗത ഭക്ഷണം, കുട്ടികളുടെ വിനോദങ്ങൾ എന്നിവയ്ക്കുമായി ‘ദി ഓൾഡ് സ്കൂൾ’ എന്ന പ്രത്യേക കേന്ദ്രവും ഇവിടെ സജ്ജീകരിക്കുന്നുണ്ട്.

സിംഗപ്പൂരിലെ ഡിപി ആർക്കിടെക്റ്റ്‌സ്, ലണ്ടനിലെ ബിഡിപി എന്നീ പ്രശസ്ത സ്ഥാപനങ്ങൾ രൂപകൽപ്പന ചെയ്ത ഈ മെഗാ പ്രോജക്റ്റിൽ ആകെ 6 ഏക്കർ വിസ്തൃതിയിലായി അഞ്ച് ഗംഭീര ടവറുകൾ ഉൾപ്പെടുന്നു. പദ്ധതി പ്രദേശത്തിന്റെ 75 ശതമാനവും തുറസ്സായ ഹരിത ഇടങ്ങൾക്കായി മാറ്റിവെച്ചിരിക്കുകയാണ്. ‘നിയോ ലക്സ്’ ആശയത്തിലധിഷ്ഠിതമായ 334 ആഡംബര വസതികളും പെന്റ്ഹൗസുകളും 40,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അത്യാധുനിക ക്ലബ്ഹൗസും ഇതിന്റെ ഭാഗമായി നിർമ്മിക്കുന്നുണ്ട്. പ്രകൃതിദത്ത വെളിച്ചത്തിനും വായുസഞ്ചാരത്തിനും സുസ്ഥിര വികസനത്തിനും മുൻഗണന നൽകിയാണ് വീടുകളുടെ നിർമ്മാണം.

വിപണിയിൽ വൻ സ്വീകാര്യത ലഭിച്ച ഈ പദ്ധതിക്ക് പ്രഖ്യാപിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ 550 കോടി രൂപയിലധികം ബുക്കിംഗ് ലഭിച്ച് റെക്കോർഡ് സൃഷ്ടിക്കാൻ കഴിഞ്ഞു. ആസ്റ്റോറിയയ്ക്ക് ലഭിച്ച തകർപ്പൻ പ്രതികരണം വടക്കൻ ബെംഗളൂരുവിലെ പ്രീമിയം റെസിഡൻഷ്യൽ പ്രോജക്ടുകൾക്കുള്ള ശക്തമായ ആവശ്യകതയെയാണ് കാണിക്കുന്നതെന്ന് സെഞ്ച്വറി റിയൽ എസ്റ്റേറ്റ് സെയിൽസ്, മാർക്കറ്റിംഗ് ആൻഡ് സി.ആർ.എം ഡയറക്ടർ മനീന്ദർ ഛബ്ര വ്യക്തമാക്കി. ഉപഭോക്താക്കൾ പദ്ധതിയുടെ ദീർഘകാല മൂല്യം തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts