‘കന്നഡ പഠിക്കണം, അല്ലെങ്കിൽ പണി കളഞ്ഞിട്ട് പോകണം’: ഒടുവിൽ കന്നഡയിൽ സംസാരിച്ച് സൂപ്പർവൈസർ!

ബെംഗളൂരു: ബംഗാളുരു നോർത്തിലെ മദനായകനഹള്ളിയിലെ സൊമാറ്റോ വെയർഹൗസിൽ കന്നഡ സംസാരിക്കുന്ന തൊഴിലാളികളോട് ഹിന്ദി പഠിക്കാനും അല്ലാത്തപക്ഷം ജോലി ഉപേക്ഷിക്കാനും ആവശ്യപ്പെട്ട സൊമാറ്റോ സൂപ്പർവൈസറുടെ പരാമർശം വലിയ പ്രതിഷേധത്തിന് വഴിവെച്ചു. അശോക് എന്ന് തിരിച്ചറിഞ്ഞ സൂപ്പർവൈസർ തൊഴിലാളികളോട് ഇനി മുതൽ ഹിന്ദിയിൽ മാത്രമേ സംസാരിക്കൂ എന്നും ഹിന്ദി പഠിക്കാൻ താല്പര്യമില്ലാത്തവർക്ക് ജോലി ഉപേക്ഷിച്ചു പോകാമെന്നും പറയുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ഈ സംഭവത്തെത്തുടർന്ന് പ്രാദേശിക ജീവനക്കാരെ അധിക്ഷേപിച്ച സൂപ്പർവൈസറെ ഉടനടി ജോലിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊ-കന്നഡ സംഘടനകൾ രംഗത്തെത്തി. മാധ്യമ റിപ്പോർട്ടുകളെത്തുടർന്ന് കന്നഡ സംഘടനാ പ്രവർത്തകർ വെയർഹൗസിലെത്തി മാനേജ്‌മെന്റിനെ കണ്ട് പ്രതിഷേധം അറിയിക്കുകയും ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

വ്യാപകമായ പ്രതിഷേധവും കടുത്ത രോഷവും ഉയർന്നതിനെത്തുടർന്ന് അശോക് പിന്നീട് കന്നഡയിൽ സംസാരിക്കുന്ന ഒരു വീഡിയോയിലൂടെ പരസ്യമായി മാപ്പുപറഞ്ഞു. “കന്നഡ ഭാഷയെക്കുറിച്ച് ഞാൻ പറഞ്ഞ വാക്കുകൾ തെറ്റായിരുന്നുവെന്നും അതിന് മാപ്പ് ചോദിക്കുന്നുവെന്നും ഇനി മേലിൽ ഇത്തരമൊരു തെറ്റ് ആവർത്തിക്കില്ലെന്നും” അദ്ദേഹം മാപ്പപേക്ഷയിൽ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts