2.5 ഏക്കറിൽ ഒരുങ്ങി ലാൽബാഗിൽ ഇനി പുതിയ വിസ്മയം

ബെംഗളൂരു: ബെംഗളൂരു ലാൽബാഗിൽ 26 ലക്ഷം രൂപ ചെലവിൽ വികസിപ്പിക്കുന്ന മിനി സസ്യോദ്യാനത്തിലെ സ്പ്രിംഗ്ലർ ജലസേചന സംവിധാനം തോട്ടകൃഷി മന്ത്രി എസ്.എസ്. മല്ലികാർജുൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം പുതിയ ഉദ്യാനം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

നൂറുകണക്കിന് മരങ്ങളുടെ തണലിൽ 2.5 ഏക്കറിലായിട്ടാണ് ഈ പുതിയ സസ്യോദ്യാനം വികസിപ്പിക്കുന്നത്. തണലിൽ വളരുന്ന വീതിയേറിയ ഇലകളുള്ള ചെടികൾ, ലില്ലി, ഓർക്കിഡുകൾ, അലോക്കേഷ്യ, കുമിലിയ, അസോള, ഫെർണുകൾ എന്നിവയുൾപ്പെടെ 200-ലധികം ഇനം വൈവിധ്യമാർന്ന സസ്യങ്ങളാണ് ഇവിടെ നട്ടുപിടിപ്പിച്ചിരിക്കുന്നത്.

ലാൽബാഗ് പാറയിൽ പതിക്കുന്ന മഴവെള്ളം സംഭരിച്ച് ഭൂഗർഭജലം റീചാർജ് ചെയ്യുന്നതിനായി 12 ചെക്ക് ഡാമുകൾ നിർമ്മിച്ചതായി ഉദ്യോഗസ്ഥർ മന്ത്രിയെ ധരിപ്പിച്ചു. ചെടികൾക്ക് വെള്ളമൊഴിക്കാൻ സജ്ജീകരിച്ചിരിക്കുന്ന സ്പ്രിംഗ്ലർ സംവിധാനത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞ മന്ത്രി, തുടർന്ന് തോട്ടകൃഷി വകുപ്പിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥരുടെ അവലോകന യോഗവും വിളിച്ചുചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts