ബെം​ഗളൂരു സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന് സമീപം കാറിന് തീപിടിച്ചു;

ബെം​ഗളൂരു : ബെം​ഗളൂരു ഇൻഫൻട്രി റോഡിലെ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന് എതിർവശത്തുള്ള സ്പർഷ് ആശുപത്രിക്കു സമീപം നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. ശനിയാഴ്ച രാവിലെ 9.40-ഓടെയാണ് സംഭവം. കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. എഞ്ചിനിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഇയാൾ പുറത്തിറങ്ങിയതിനാൽ വലിയൊരു വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

റെഡ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ കാറിലാണ് തീപിടുത്തമുണ്ടായത്. ആശുപത്രിക്കു സമീപമെത്തിയപ്പോൾ കാറിന്റെ എഞ്ചിൻ ഭാഗത്തുനിന്ന് പെട്ടെന്ന് പുകയും തീയുമുയരുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ പെട്ടെന്ന് ആളിപ്പടർന്ന് വാഹനം പൂർണമായും കത്തിനശിച്ചു.

വിവരമറിഞ്ഞ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. ബാറ്ററിയിലെ തകരാറോ ഷോർട്ട് സർക്യൂട്ടോ മറ്റ് സാങ്കേതിക തകരാറുകളോ ആണോ അപകടത്തിന് കാരണമായതെന്ന് അഗ്നിശമന സേന പരിശോധിച്ചു വരികയാണ്. സംഭവത്തെക്കുറിച്ച് കബ്ബൺ പാർക്ക് ട്രാഫിക് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് തിരക്കേറിയ ഇൻഫൻട്രി റോഡിൽ കുറച്ചുസമയത്തേക്ക് ഗതാഗതം തടസ്സപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts