ഒറ്റയടിക്ക് പെട്രോൾ-ഡീസൽ വിലയിൽ വൻ കുതിപ്പ്: സ്വകാര്യ പമ്പുകളിൽ കൊള്ളവില; പുതുക്കിയ നിരക്ക് അറിയാൻ വായിക്കാം

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില വർധിച്ചതിനെത്തുടർന്ന് നയാര എനർജിക്ക് പിന്നാലെ സ്വകാര്യ എണ്ണക്കമ്പനിയായ ജിയോ ബിപിയും പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. പെട്രോളിന് ലീറ്ററിന് അഞ്ചു രൂപയും ഡീസലിന് മൂന്നു രൂപയുമാണ് ജിയോ ബിപി ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ജിയോ ബിപിയുടെ പെട്രോൾ വില 118.69 രൂപയായും ഡീസൽ വില 105.59 രൂപയായും ഉയർന്നു.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനർജിയും കഴിഞ്ഞയാഴ്ച സമാനമായ രീതിയിൽ വില വർധിപ്പിച്ചിരുന്നു. നയാര എനർജി പെട്രോളിന് ലീറ്ററിന് അഞ്ചു രൂപയും ഡീസലിന് മൂന്നു രൂപയുമാണ് കൂട്ടിയത്. ഇതേത്തുടർന്ന് കൊച്ചിയിൽ നയാരയുടെ പെട്രോൾ വില 118.89 രൂപയായും ഡീസൽ വില 105.50 രൂപയായും എത്തിയിരുന്നു.

അതിനിടെ, പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഇന്ധനവിലയിൽ നിലവിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. കൊച്ചിയിൽ നിലവിൽ പൊതുമേഖലാ പമ്പുകളിൽ പെട്രോളിന് 113.63 രൂപയും ഡീസലിന് 102.54 രൂപയുമാണ് വില. കഴിഞ്ഞ മേയ് മാസത്തിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോളിനും ഡീസലിനും എട്ടു രൂപ വീതം വർധിപ്പിച്ചിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനാൽ വരും ദിവസങ്ങളിലും ഇന്ധനവിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts