ബെംഗളൂരു : പൊതുഗതാഗത രംഗത്തെ മികച്ച നവീകരണത്തിന് ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന് (ബി.എം.ടി.സി.) ‘ചേഞ്ച് മേക്കർ പുരസ്കാരം’ ലഭിച്ചു. ഒക്ടോബർ 8-ന് ബംഗളൂരുവിൽ സംഘടിപ്പിച്ച മൊബിലിറ്റി സിമ്പോസിയം 2026-ലാണ് ‘ഇന്നൊവേഷൻ ഇൻ പബ്ലിക് ട്രാൻസിറ്റ്’ വിഭാഗത്തിൽ ബി.എം.ടി.സി. ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്. നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങളെ ആധുനികവൽക്കരിക്കാനും, ഗതാഗത ബന്ധങ്ങൾ ശക്തിപ്പെടുത്താനും, പരിസ്ഥിതി സൗഹൃദപരമായ യാത്രാമാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കാനുമുള്ള ബി.എം.ടി.സി.യുടെ നിരന്തര പ്രവൃത്തികൾക്കുള്ള അംഗീകാരമായാണ് ഈ പുരസ്കാരം. വിമാനത്താവള സർവീസുകൾ, നൈസ് (NICE) റോഡ് വഴിയുള്ള സർവീസുകൾ, സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള യാത്രക്കാരുടെ സേവനങ്ങൾ…
Read MoreDay: 11 October 2026
ചെക്ക്‌പോസ്റ്റുകൾ കണ്ണടക്കുന്നു?; കേരളത്തിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ സംസ്ഥാന അതിർത്തിയിൽ തള്ളുന്നു
ബെംഗളൂരു: കേരളത്തിൽ നിന്നുള്ള അപകടകരമായ മെഡിക്കൽ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കർണാടക അതിർത്തിയിൽ അനധികൃതമായി തള്ളിയതായി ഞെട്ടിക്കുന്ന വിവരം പുറത്തുവന്നു. കർണാടകയിലെ ചാമരാജനഗർ ജില്ലയിലുള്ള ഗുണ്ടൽപേട്ട് പട്ടണത്തിലെ ദേശീയപാത-766 ന്റെ വശങ്ങളിലാണ് ഡംപ് ട്രക്കിൽ കൊണ്ടുവന്ന മാലിന്യങ്ങൾ നിക്ഷേപിച്ച ശേഷം ഡ്രൈവർ കടന്നുകളഞ്ഞത്. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുന്ന ഒഴിഞ്ഞ ചരക്ക് ലോറികളിൽ ആശുപത്രി മാലിന്യങ്ങൾ നിറച്ച് എത്തിച്ച്, രാത്രിയുടെ മറവിൽ ഹൈവേയുടെ വശങ്ങളിൽ തള്ളുന്നത് പതിവാകുകയാണെന്ന് നാട്ടുകാരും കന്നഡ അനുകൂല സംഘടനകളും ആരോപിക്കുന്നു. ഉപയോഗിച്ച സിറിഞ്ചുകൾ, ഗ്ലൂക്കോസ് കുപ്പികൾ, കോട്ടൺ, ബാൻഡേജുകൾ, ഗുരുതര…
Read More