ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ ഇന്ന് വൈകുന്നേരത്തോടെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകൽ സമയത്ത് പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെങ്കിലും വൈകുന്നേരത്തോടെ ആകാശം മേഘാവൃതമാകാനും മഴ പെയ്യാനുമാണ് സാധ്യത.
ഇന്ന് നഗരത്തിൽ പരമാവധി താപനില 30 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസുമായിരിക്കും. പകൽ സമയത്ത് മഴ പെയ്യാൻ 70 ശതമാനവും രാത്രിയിൽ 55 ശതമാനവുമാണ് സാധ്യത കൽപ്പിക്കുന്നത്. വൈകുന്നേരം അഞ്ചുമണിയോടെ മഴ ശക്തിപ്പെടാനും ആറുമണിയോടെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുമുണ്ടെന്ന് പ്രവചനത്തിൽ പറയുന്നു.
രാത്രി സമയത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടവിട്ട് മഴ തുടർതേക്കാം. വൈകുന്നേരങ്ങളിൽ യാത്ര ചെയ്യുന്നവർ പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ ശ്രദ്ധിക്കണമെന്നും യാത്രകളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
