കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില വർധിച്ചതിനെത്തുടർന്ന് നയാര എനർജിക്ക് പിന്നാലെ സ്വകാര്യ എണ്ണക്കമ്പനിയായ ജിയോ ബിപിയും പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. പെട്രോളിന് ലീറ്ററിന് അഞ്ചു രൂപയും ഡീസലിന് മൂന്നു രൂപയുമാണ് ജിയോ ബിപി ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ജിയോ ബിപിയുടെ പെട്രോൾ വില 118.69 രൂപയായും ഡീസൽ വില 105.59 രൂപയായും ഉയർന്നു. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനർജിയും കഴിഞ്ഞയാഴ്ച സമാനമായ രീതിയിൽ വില വർധിപ്പിച്ചിരുന്നു. നയാര എനർജി പെട്രോളിന് ലീറ്ററിന് അഞ്ചു…
Read MoreDay: 12 October 2026
അംഗീകൃത ലേഔട്ടിലും ബി.ഡി.എയുടെ കൊളുത്ത്! പണം മുടക്കിയ ബെംഗളൂരുവിലെ സാധാരണക്കാരായ പ്ലോട്ട് ഉടമകൾ പെരുവഴിയിലേക്ക്?
ബെംഗളൂരു: ഗവൺമെന്റ് ഏജൻസികളുടെ അംഗീകാരം കണ്ട് ഭവനപദ്ധതികളിൽ പണം നിക്ഷേപിച്ച പ്ലോട്ട് ഉടമകൾ വലിയ പ്രതിസന്ധിയിൽ. സൗത്ത് ബംഗളൂരുവിലെ കഗ്ഗലീപുരയ്ക്ക് സമീപം ബി.എം.ആർ.ഡി.എ (BMRDA) അംഗീകാരത്തോടെ വികസിപ്പിച്ച പ്ലോട്ടുകൾ പെരിഫറൽ റിംഗ് റോഡ്-2 (PRR-2) പദ്ധതിക്കായി ഏറ്റെടുക്കാൻ ബാംഗ്ലൂർ ഡെവലപ്‌മെന്റ് അതോറിറ്റി (BDA) വിജ്ഞാപനം ഇറക്കിയതാണ് നൂറുകണക്കിന് ഉടമകളെ കണ്ണീരിലാഴ്ത്തിയത്. നിലവിലെ വിപണി വിലയുടെ പത്ത് ശതമാനം മാത്രം നഷ്ടപരിഹാരം നൽകാനാണ് ബി.ഡി.എ നീക്കമെന്നും ഇതിനെതിരെ സ്ഥലമുടമകൾ രംഗത്തെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കനകപുര റോഡിന് സമീപം ഗുളകമാലെയിലെ ‘ദി ഗാർഡൻസ്-4’, ‘എസ്.എൽ.വി കൃഷ്ണ ഗാർഡൻസ്’…
Read More