ബെംഗളൂരു നഗര വികസന പദ്ധതികൾ ഇനി വിരൽത്തുമ്പിൽ; പദ്ധതി പുരോഗതി അറിയാൻ ‘സിറ്റി ലാറ്റെ’ പ്ലാറ്റ്‌ഫോം

ബെംഗളൂരു: നഗരസഭകൾ പ്രഖ്യാപിക്കുന്ന വികസന പദ്ധതികളുടെ നിലവിലെ അവസ്ഥയും സാമ്പത്തിക വിനിയോഗവും പൊതുജനങ്ങൾക്ക് നേരിട്ട് നിരീക്ഷിക്കാനായി പുതിയ ഡിജിറ്റൽ സംവിധാനം ഒരുങ്ങുന്നു. അർബൻ പ്ലാനർ അശ്വിൻ മഹേഷും ബെംഗളൂരുവിലെ ‘ബൈസൈക്കിൾ മേയർ’ സത്യനാരായണൻ ശങ്കരനും ചേർന്നാണ് ‘സിറ്റി ലാറ്റെ’ (City Latte) എന്ന പ്ലാറ്റ്‌ഫോമിന് രൂപം നൽകിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സഹായത്തോടെയാണ് ഈ പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നത്.

വിവിധ കോർപ്പറേഷനുകളുടെ ബജറ്റ് പ്രസംഗങ്ങളും രേഖകളും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വിശകലനം ചെയ്താണ് പദ്ധതികൾ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഓരോ പ്രോജക്റ്റിനും എത്ര തുക അനുവദിച്ചു, അതിന്റെ നിലവിലെ അവസ്ഥ എന്താണ് തുടങ്ങിയ വിവരങ്ങൾ വിവിധ സ്രോതസ്സുകളിൽ നിന്ന് ശേഖരിച്ച് ഇതിൽ ലഭ്യമാക്കും. ഉദാഹരണത്തിന്, ബാംഗ്ലൂർ സൗത്ത് കോർപ്പറേഷനിൽ പൊതുമരാമത്ത് പണികൾക്കായി മാറ്റിവെച്ച 873 കോടി രൂപയുടെ വിനിയോഗം ഇതിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ലോകബാങ്ക് ധനസഹായത്തോടെയുള്ള രാജകാനാലുകളുടെ വികസനം, തെരുവ് വിളക്കുകൾ എൽഇഡി ആക്കി മാറ്റുന്ന പദ്ധതി തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

  കളിച്ചുനടന്ന ഒന്നാം ക്ലാസുകാരി പെട്ടെന്ന് കുഴഞ്ഞുവീണു മരിച്ചു; ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ തെളിഞ്ഞത് ആരും ഭയക്കുന്ന ആ കാരണം!

ഭരണം, റവന്യൂ, മാലിന്യ സംസ്കരണം, നഗരാസൂത്രണം, ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, മൃഗക്ഷേമം, തടാക സംരക്ഷണം എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് വിവരങ്ങൾ നൽകിയിരിക്കുന്നത്. സാധാരണക്കാർക്ക് മാത്രമല്ല, ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും നഗരത്തിലെ വികസന പ്രവർത്തനങ്ങൾ എളുപ്പത്തിൽ വിലയിരുത്താൻ ഈ സംവിധാനം ഉപകരിക്കുമെന്ന് അശ്വിൻ മഹേഷ് പറഞ്ഞു.

  ബെംഗളൂരുവിൽ അടച്ചിട്ട വീടിനുള്ളിൽ യുവതിയുടെ നഗ്നമായ മൃതദേഹം അഴുകിയ നിലയിൽ; കൊലപാതകമെന്ന് സംശയം

പുതിയ കോർപ്പറേഷനുകൾ രൂപീകരിച്ച് എട്ടുമാസം കഴിഞ്ഞിട്ടും പകുതി വാർഡുകളിൽ പോലും ഓഫീസുകൾ പ്രവർത്തിക്കാത്ത സാഹചര്യത്തിൽ, ഉദ്യോഗസ്ഥരെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കാൻ ഇത്തരം പ്ലാറ്റ്‌ഫോമുകൾ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജനങ്ങൾക്ക് ‘city-latte.vercel.app’ എന്ന വെബ്‌സൈറ്റിലൂടെ പദ്ധതികളുടെ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ
[masterslider id="10"]

Related posts