റോഡ് നിർമ്മാണത്തിൽ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും മുൻഗണന; കർണാടക മോട്ടോർ വാഹന നിയമത്തിൽ നിർണ്ണായക ഭേദഗതി

ബെംഗളൂരു: സംസ്ഥാനത്തെ റോഡ് വികസന പദ്ധതികളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് കർണാടക സർക്കാർ പുതിയ മോട്ടോർ വാഹന നിയമങ്ങൾ പുറപ്പെടുവിച്ചു. റോഡ് രൂപകൽപ്പനയുടെ കേന്ദ്രബിന്ദുവായി കാൽനടയാത്രക്കാരെയും സൈക്കിൾ യാത്രക്കാരെയും (Non-Motorised Transport – NMT) പരിഗണിക്കുന്ന ‘കർണാടക മോട്ടോർ വെഹിക്കിൾസ് (അമെൻഡ്മെന്റ്) റൂൾസ്, 2026’ ചൊവ്വാഴ്ച വിജ്ഞാപനം ചെയ്തു.

പുതിയ നിയമപ്രകാരം, സംസ്ഥാനത്തെ എല്ലാ പുതിയ റോഡ് നിർമ്മാണങ്ങളിലും നിലവിലുള്ള റോഡുകളുടെ നവീകരണത്തിലും കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കുമുള്ള സൗകര്യങ്ങൾ നിർബന്ധമാക്കി. പദ്ധതികളുടെ രൂപകൽപ്പന ഘട്ടത്തിൽ തന്നെ ഇവ ഉൾപ്പെടുത്തണമെന്നും വിശദമായ പദ്ധതി റിപ്പോർട്ടിൽ (DPR) ഇവ രേഖപ്പെടുത്തണമെന്നും സർക്കാർ ഉത്തരവിട്ടു.

  'ഭരണം ഇല്ലെങ്കിലും മുണ്ടും മടക്കി കുത്തി നിൽക്കും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എം.എം മണി

വാഹനങ്ങളെ മാത്രം കേന്ദ്രീകരിച്ചുള്ള റോഡ് നിർമ്മാണ രീതിക്ക് മാറ്റം വരുത്താനാണ് ഈ ഭേദഗതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി റോഡ് ആസൂത്രണ വേളയിൽ ഫുട്പാത്തുകൾ, സൈക്കിൾ ട്രാക്കുകൾ, പെഡസ്ട്രിയൻ ക്രോസിംഗുകൾ എന്നിവയ്ക്ക് പ്രഥമ പരിഗണന നൽകാൻ അധികൃതർക്ക് നിർദ്ദേശം നൽകി. കാൽനടയാത്രക്കാർക്കുള്ള സ്ഥലം യാതൊരു കാരണവശാലും കുറയ്ക്കാൻ പാടില്ലെന്നും, റോഡരികിലെ പാർക്കിംഗ് ഒഴിവാക്കിയോ മറ്റ് യൂട്ടിലിറ്റികൾ മാറ്റി സ്ഥാപിച്ചോ മാത്രമേ വികസനം സാധ്യമാക്കാവൂ എന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ഫുട്പാത്തുകൾ തടസ്സരഹിതവും ഭിന്നശേഷി സൗഹൃദവുമാകണം.

തിരക്കേറിയ നഗരപ്രദേശങ്ങളിൽ ഓരോ 150 മീറ്ററിലും കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യം ഒരുക്കണം. സ്കൂൾ പരിസരങ്ങളിൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കും. ഇത്തരം മേഖലകളിൽ വാഹനങ്ങളുടെ വേഗത മണിക്കൂറിൽ 25 കിലോമീറ്ററായി പരിമിതപ്പെടുത്തി. കൂടാതെ, പ്രധാന റോഡുകളിലും ഉപറോഡുകളിലും സ്ഥലലഭ്യത അനുസരിച്ച് പ്രത്യേക സൈക്കിൾ ട്രാക്കുകൾ നിർമ്മിക്കുന്നതും നിർബന്ധമാക്കിയിട്ടുണ്ട്.

  പൂജയുടെ മറവിൽ ലൈംഗികാതിക്രമം: യുവതിയെ നഗ്നയാക്കി ഇരുത്തി പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചിൽ

ബെംഗളൂരു മെട്രോപൊളിറ്റൻ ലാൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിക്കും (BMLTA) ജില്ലാ റോഡ് സേഫ്റ്റി കമ്മിറ്റികൾക്കുമാണ് ഈ നിയമങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള നിരീക്ഷണ ചുമതല നൽകിയിരിക്കുന്നത്. ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ കാൽനടയാത്രക്കാർ നേരിടുന്ന സുരക്ഷാ വെല്ലുവിളികൾക്ക് ഈ പുതിയ നിയമം വലിയ പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ റെക്കോർഡ് മഴയും ആലിപ്പഴ വീഴ്ചയും; തകർന്നത് 23 വർഷത്തെ റെക്കോർഡ്; കനത്ത മഴയ്ക്ക് കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts