ഡി.കെ. സുരേഷിന്റെ തോൽവിയിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ (ഇ.വി.എം.) സംശയിച്ച് ഉപുമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബെംഗളൂരു : ബെംഗളൂരു റൂറൽ മണ്ഡലത്തിൽ സിറ്റിങ് എം.പി. യായിരുന്ന ഡി.കെ. സുരേഷിന്റെ തോൽവിയിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ (ഇ.വി.എം.) സംശയിച്ച് ഉപുമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.

സംശയത്തിന് ആധാരമായി ചില രേഖകൾ ശേഖരിച്ചുവരുകയാണെന്നും അത് കിട്ടിക്കഴിഞ്ഞ് കൂടുതൽ വിശദീകരിക്കുമെന്നും ശിവകുമാർ പറഞ്ഞു.

ശിവകുമാറിന്റെ സഹോദരനായ സുരേഷ് റൂറൽ മണ്ഡലത്തിൽ മൂന്നാംതവണ വിജയം തേടിയിറങ്ങിയപ്പോഴാണ് കാലിടറിയത്.

  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ

ശിവകുമാറിന്റെ തട്ടകമായ റൂറലിലെ പരാജയം കോൺഗ്രസിനെ ഞെട്ടിക്കുന്നതായിരുന്നു. കഴിഞ്ഞ തവണ സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലും തോറ്റപ്പോൾ റൂറൽ മാത്രമാണ് കോൺഗ്രസിനൊപ്പം നിന്നത്.

ഈ സീറ്റാണ് ഇത്തവണ കൈവിട്ടുപോയത്. മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ്.ദേശീയ അധ്യക്ഷനുമായ എച്ച്.ഡി.ദേവഗൗഡയുടെ മരുമകൻ ഡോ.സി. എൻ. മഞ്ജുനാഥിനോടാണ് സുരേഷ് പരാജയപ്പെട്ടത്.

ബി.ജെ.പി. ടിക്കറ്റിലാണ് മഞ്ജുനാഥ് മത്സരിച്ചത്. അതേസമയം, കോൺഗ്രസിലെ വിഭാഗീയതയാണോ സുരേഷിനെ ചതിച്ചതെന്നും ചോദ്യമുയരുന്നുണ്ട്.

പാർട്ടിക്കകത്ത് ഡി.കെ.ശിവകുമാറിന്റെ അധികാരത്തെ ചോദ്യം ചെയ്യാനുള്ള മറുവിഭാഗത്തിന്റെ നീക്കം സുരേഷിന്റെ പരാജയത്തിനുപിന്നിലുണ്ടോയെന്നാണ് സംശയമുയരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിത മരണം; ഹൃദയാഘാതം മൂലം 13 വയസ്സുകാരിക്ക് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി
[masterslider id="10"]

Related posts