ബെംഗളൂരു: യെലഹങ്കയ്ക്ക് സമീപം മഡനഹള്ളിയിൽ തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ നിയന്ത്രണം വിട്ട മണൽ ലോറി വീടിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ലോറി ഡ്രൈവർ വാഹനത്തിനുള്ളിൽ കുടുങ്ങുകയും വീടിനുള്ളിലുണ്ടായിരുന്ന മൂന്ന് പേർക്ക് നിസ്സാര പരുക്കേൽക്കുകയും ചെയ്തു.
യെലഹങ്ക ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറി ശിവകോട്ടെയ്ക്ക് സമീപമുള്ള വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറിയ ശേഷം മറിയുകയായിരുന്നുവെന്ന് യെലഹങ്ക ട്രാഫിക് പോലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ വീടിന്റെ മതിലിനും ഉള്ളിലെ വീട്ടുസാധനങ്ങൾക്കും കടുത്ത നാശനഷ്ടം സംഭവിച്ചു. ലോറി ഡ്രൈവറായ നവീനാണ് അപകടത്തിന് പിന്നാലെ വാഹനത്തി അടിയിൽ കുടുങ്ങിയത്.
വിവരമറിഞ്ഞെത്തിയ പോലീസും ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ജീവനക്കാരും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തുകയും ഗ്യാസ് കട്ടർ ഉപയോഗിച്ച് വാഹനത്തിന്റെ മുകൾഭാഗം മുറിച്ചുമാറ്റിയുമാണ് ഡ്രൈവറെ പുറത്തെടുത്തത്. രക്ഷാപ്രവർത്തന സമയത്ത് തന്നെ സ്ഥലത്ത് ആംബുലൻസ് സജ്ജമാക്കിയിരുന്നു. പുറത്തെടുത്ത നവീനെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് വാഹനം നിയന്ത്രണം വിടാൻ കാരണമെന്നാണ് ട്രാഫിക് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ യെലഹങ്ക ട്രാഫിക് പോലീസ് കൂടുതൽ അന്വേഷണം நடத்தி വരികയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]