കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബെസ്‌കോം; നടപ്പാതകളിലെ തടസ്സങ്ങൾ നീക്കി വൻ ശുചീകരണ യജ്ഞം

ബെംഗളൂരു: ‘വേസ്റ്റ് ഫ്രീ ബെംഗളൂരു’ പ്രചാരണത്തിന്റെ ഭാഗമായി നഗരത്തിലെ നടപ്പാതകളിൽ തടസ്സമായി നിന്ന വൈദ്യുത തൂണുകളും അനുബന്ധ സാമഗ്രികളും നീക്കം ചെയ്ത് ബെസ്‌കോം. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുമായി (ജിബിഎ) കൈകോർത്താണ് ബെസ്‌കോം ഈ ശുചീകരണ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

വൈദ്യുതി വിതരണത്തോടൊപ്പം പൊതുജനങ്ങളുടെ സുരക്ഷയ്ക്കും ബെസ്‌കോം തുല്യ പ്രാധാന്യമാണ് നൽകുന്നതെന്ന് ഊർജ മന്ത്രി കെ.ജെ. ജോർജ് പറഞ്ഞു. കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് തടസ്സങ്ങളില്ലാത്ത നടപ്പാതകൾ അനിവാര്യമാണെന്നും ഈ മാസം അവസാനത്തോടെ ജനങ്ങൾക്ക് കൂടുതൽ സുരക്ഷിതമായ നടപ്പാതകളും മാലിന്യമുക്തമായ അന്തരീക്ഷവും ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശനിയാഴ്ച ആയിരക്കണക്കിന് ഉദ്യോഗസ്ഥരും ജീവനക്കാരും തെരുവിലിറങ്ങി നഗരത്തിലുടനീളമുള്ള വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ ശുചീകരിച്ചു. ഓഗസ്റ്റ് 1 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ പ്രചാരണത്തിന്റെ ഭാഗമായി 356 വൈദ്യുത തൂണുകൾ, 10 ട്രാൻസ്‌ഫോർമർ കേന്ദ്രങ്ങൾ, 323 ജിഎസ് ഓപ്പറേറ്റിങ് റോഡുകളുടെ മാറ്റങ്ങൾ ഉൾപ്പെടെ 199 മറ്റ് അടിസ്ഥാന സൗകര്യ ജോലികൾ ബെസ്‌കോം പൂർത്തിയാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts