വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

ബെംഗളൂരു: 2026–27 അധ്യയന വർഷത്തെ പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക് സ്കോളർഷിപ്പുകൾക്കായി പട്ടികവർഗ (ST) വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും സാമൂഹ്യക്ഷേമ വകുപ്പ് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. ബെംഗളൂരു ഈസ്റ്റ് താലൂക്കിലെ സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് സംസ്ഥാന സ്കോളർഷിപ്പ് പോർട്ടൽ (SSP) വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ടി.സി പാളയ മെയിൻ റോഡിലുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് സോഷ്യൽ വെൽഫെയർ അസിസ്റ്റന്റ് ഡയറക്ടറുടെ (ഗ്രേഡ്-1) ഓഫീസുമായി ബന്ധപ്പെടണം. കൂടാതെ 080-29535045 എന്ന നമ്പറിലോ, tswoeastblore@gmail.com എന്ന ഇമെയിൽ വിലാസം വഴിയോ വിവരങ്ങൾ അറിയാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

  റിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാൻ നീക്കം? ബെംഗളൂരുവിൽ സ്വത്ത്‌ വിഭജിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടേക്കാം

അതേസമയം, ന്യൂനപക്ഷ ക്ഷേമ വകുപ്പും 2026–27 അധ്യയന വർഷത്തെ പ്രീ-മെട്രിക് സ്കോളർഷിപ്പുകൾക്കായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 1 മുതൽ 8 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് അവസരം.

അർഹരായ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 30-നകം സംസ്ഥാന സ്കോളർഷിപ്പ് പോർട്ടൽ (SSP) വഴി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് ന്യൂനപക്ഷ ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുകയോ, പ്രവൃത്തിസമയങ്ങളിൽ ബെംഗളൂരു-560001 ലുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് മൈനോറിറ്റീസ് വെൽഫെയർ ഡിസ്ട്രിക്റ്റ് ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യാം. ഹെൽപ്പ് ലൈൻ നമ്പർ: 080-22866718.

  ക്ലാസ്സ് കട്ട് ചെയ്തും ഭക്ഷണം കഴിച്ചും സൗഹൃദം പുതുക്കുന്നു; ബെംഗളൂരുവിലെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ബജറ്റ് ഫ്രണ്ട്‌ലി ഭക്ഷണകേന്ദ്രങ്ങൾ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts