ബെംഗളൂരു: ഫുട്ബോൾ ലോകകപ്പ് സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ പ്രമാണിച്ച് ബെംഗളൂരുവിൽ ബാറുകളുടെയും റെസ്റ്റോറൻ്റുകളുടെയും പബ്ബുകളുടെയും ഹോട്ടലുകളുടെയും പ്രവർത്തന സമയം നീട്ടി. ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണറേറ്റ് പരിധിയിലുള്ള സ്ഥാപനങ്ങൾ പുലർച്ചെ 3:30 വരെ പ്രവർത്തിക്കാൻ അനുമതി നൽകി സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ് ഉത്തരവിറക്കി. ജൂലൈ 14-15, ജൂലൈ 15-16, ജൂലൈ 19-20 എന്നീ ദിവസങ്ങളിലാണ് സ്ഥാപനങ്ങളുടെ പ്രവർത്തന സമയം നീട്ടിയത്. നാഷണൽ റെസ്റ്റോറൻ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (എൻആർഎഐ), ബെംഗളൂരു ചാപ്റ്റർ എന്നീ സംഘടനകളുടെ അഭ്യർത്ഥനപ്രകാരം 1963ലെ കർണാടക പൊലീസ്…
Read MoreDay: 14 July 2026
ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
ബെംഗളൂരു: സുഹൃത്തുക്കളുടെ പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ ക്രൂരമായ തമാശയെ തുടർന്ന് ഗുഹ്യഭാഗത്തിന് ഗുരുതരമായി പരിക്കേറ്റ യുവാവ് ജീവനൊടുക്കി. ത്രിപുര സ്വദേശിയും കോറമംഗലയിലെ പബ്ബിലെ ജീവനക്കാരനുമായ തപൻ നാഥ് (28) ആണ് ഈജിപുരയിലെ വാടക ഫ്ലാറ്റിൽ ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ റൂംമേറ്റാണ് തപനെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്ത നാല് മാസത്തിനുള്ളിൽ വിവാഹം നടക്കാനിരിക്കെയാണ് യുവാവിന്റെ വിയോഗം. ഏകദേശം രണ്ട് മാസം മുമ്പ് നടന്ന ഒരു സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കൾ തമാശയുടെ ഭാഗമായി തപനെ ക്രൂരമായി ഉപദ്രവിക്കുകയും, ഇതിനിടയിൽ…
Read Moreബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
ബെംഗളൂരു: നഗരത്തിലെ വിവിധയിടങ്ങളിൽ ജൂലൈ 16 വ്യാഴാഴ്ച ജലവിതരണം പൂർണ്ണമായും തടസ്സപ്പെടുമെന്ന് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (BWSSB) അറിയിച്ചു. കാവേരി ജലവിതരണ പദ്ധതി ഘട്ടം 4, ഫേസ് 2 പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് കുടിവെള്ള വിതരണം മുടങ്ങുന്നത്. വ്യാഴാഴ്ച രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയുള്ള 12 മണിക്കൂർ സമയമാണ് ജലവിതരണം നിർത്തിവെക്കുക. 2,700 മില്ലിമീറ്റർ വ്യാസമുള്ള പ്രധാന പൈപ്പ് ലൈനിലെ സ്കോർ വാൽവിലുണ്ടായ (Scour Valve) ചോർച്ച പരിഹരിക്കുന്നതിനുള്ള അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഈ…
Read Moreഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
ബെംഗളൂരു: ബെംഗളൂരു നെലമംഗലയ്ക്ക് സമീപം 31-കാരിയായ നവവധു വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ഗൗരിബിദന്നൂർ ബീരമ്മനഹള്ളി സ്വദേശിനിയായ തനൂജയാണ് നെലമംഗല സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഭർത്താവുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയുണ്ടായ മാനസികവിഷമത്തെത്തുടർന്നാണ് യുവതി തീവ്രനടപടിയിലേക്ക് കടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നെലമംഗലയിലെ ബസവനഹള്ളിയിലാണ് സംഭവം. വർഷങ്ങളായി പ്രണയത്തിലായിരുന്ന തനൂജയും യെലഹങ്ക മായസന്ദ്ര സ്വദേശിയായ രവീന്ദ്രയും അടുത്തിടെയാണ് ധർമ്മസ്ഥലയിൽ വെച്ച് വിവാഹിതരായത്. ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടയിലാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. എന്നാൽ വിവാഹശേഷം സ്വന്തം വീട്ടുകാരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ രവീന്ദ്ര കുറച്ചു സമയം…
Read Moreകുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
കുടിശികയെത്തുടർന്ന് ഇന്റർനെറ്റ് വിച്ഛേദിച്ചതിനെ തുടർന്ന് പ്രവർത്തനരഹിതമായിരുന്ന കൊച്ചിയിലെ ആർ.ടി.ഒ റോഡ് ക്യാമറകൾ വീണ്ടും ദൃശ്യങ്ങൾ അയച്ചുതുടങ്ങി. ഇന്റർനെറ്റ് കണക്ഷൻ പുനഃസ്ഥാപിച്ചതോടെ, കഴിഞ്ഞ രണ്ടാഴ്ചയായി കെട്ടിക്കിടന്നിരുന്ന ഗതാഗത നിയമലംഘന ദൃശ്യങ്ങൾ കളക്ടറേറ്റിലെ കൺട്രോൾ റൂമിൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ക്യാമറകളുടെ ചുമതലയുള്ള കെൽട്രോൺ ടെലികോം കമ്പനിക്ക് കുടിശിക നൽകാനുണ്ടായിരുന്നതിനെ തുടർന്ന് കഴിഞ്ഞ മാസം 29-ാം തീയതിയാണ് ജിയോ കമ്പനി കണക്ഷൻ വിച്ഛേദിച്ചത്. സർക്കാരിൽ നിന്ന് തുക ലഭിക്കാൻ വൈകിയ സാഹചര്യത്തിൽ കെൽട്രോൺ സ്വന്തം നിലയിൽ ഫണ്ട് കണ്ടെത്തി കുടിശിക തീർത്തതോടെയാണ് ഇന്റർനെറ്റ് ബന്ധം പുനഃസ്ഥാപിച്ചത്. കണക്ഷൻ വിച്ഛേദിക്കപ്പെട്ടിരുന്ന സമയത്തും…
Read More“സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!”
ബെംഗളൂരു : ഗിഗ് തൊഴിലാളികൾ (ഡെലിവറി ജീവനക്കാർ, ക്യാബ്-ബൈക്ക് ടാക്സി ഡ്രൈവർമാർ എന്നിവർ) ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളുടെ കൃത്യമായ വിവരശേഖരണം (ഡാറ്റാബേസ്) തയാറാക്കാനുള്ള ബംഗളൂരു പോലീസിന്റെ ശ്രമങ്ങൾ വൈകുന്നു. ലഭ്യമായ വിവരങ്ങളിലെ അപര്യാപ്തതയാണ് ഇതിന് കാരണമെന്ന് സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് വ്യക്തമാക്കി. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് മുന്നോടിയായി, ഡെലിവറി ഏജന്റുമാർ ഉൾപ്പെട്ടിട്ടുള്ള കേസുകൾ സ്റ്റേഷൻ തിരിച്ച് അവലോകനം ചെയ്യാനും വിവരങ്ങൾ ക്രോഡീകരിക്കാനും 2025 ഒക്ടോബറിൽ കമ്മീഷണർ ഉത്തരവിട്ടിരുന്നു. ഒരു ബ്രസീലിയൻ മോഡൽ സ്വന്തം വീട്ടിൽ വെച്ച് ഡെലിവറി ജീവനക്കാരനാൽ പീഡിപ്പിക്കപ്പെട്ട സംഭവത്തെ…
Read Moreആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
ബെംഗളൂരു: ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് വീണ്ടും തലപൊക്കുന്നുവെന്ന വാർത്തകൾ അതിർത്തി സംസ്ഥാനങ്ങളിൽ ആശങ്ക പരത്തുന്നു. അയൽ സംസ്ഥാനമായ ആന്ധ്രാപ്രദേശിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കർണാടകയിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനകം കർണാടകയിൽ മുപ്പതിലധികം പേർക്ക് രോഗബാധ സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ലോകത്തെ പിടിച്ചുകുലുക്കിയ വുഹാൻ വൈറസിന്റെ പുതിയ വകഭേദങ്ങളെക്കുറിച്ചുള്ള ഭീതിയാണ് ഇപ്പോൾ വീണ്ടും ഉയർന്നിരിക്കുന്നത്. ആന്ധ്രാപ്രദേശിൽ കോവിഡ് ഭീതി ആരംഭിച്ചുവെന്ന അഭ്യൂഹങ്ങൾ പരന്നതിന് പിന്നാലെ കർണാടകയിലും പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു തുടങ്ങുകയായിരുന്നു. കർണാടകയിൽ…
Read Moreലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
ബെംഗളൂരു : കർണാടകയിലെ ഹൊലൽകെരെക്ക് സമീപം ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു. ഞായറാഴ്ച വൈകിട്ട് നഗരപ്രാന്തത്തിലുള്ള ദേശീയപാത 13-ലെ ഹനുമന്ത് ദേവര കനിവെയിലാണ് ദാരുണമായ ഈ അപകടം സംഭവിച്ചത്. ചിത്രദുർഗ്ഗയിലെ മാരുതി ഗ്യാസ് ഏജൻസി ഉടമ പ്രഭു പ്രസാദിന്റെ മകൻ ലോഹിത് പ്രസാദ് (30), ഭാര്യ നിത്യശ്രീ (28) എന്നിവരാണ് മരണപ്പെട്ടത്. ആറ് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം നടന്നത്. ശിവമൊഗ്ഗയിൽ നിന്ന് ചിത്രദുർഗ്ഗയിലേക്ക് മടങ്ങുന്നതിനിടെ രാത്രി 11.30-ഓടെയാണ് അപകടമുണ്ടായത്. ശക്തമായ കൂട്ടിയിടിക്ക് പിന്നാലെ നിയന്ത്രണം വിട്ട ജീപ്പും ലോറിയും റോഡ് ഡിവൈഡറിലിടിച്ച്…
Read Moreമഴയകന്നു, ബെംഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
ബെംഗളൂരു: സിലിക്കൺ സിറ്റിയിൽ മഴ മാറിനിൽക്കുന്നതോടെ വേനൽക്കാലത്തിന് സമാനമായ കടുത്ത ചൂട് അനുഭവപ്പെടുന്നു. കഴിഞ്ഞ ഞായറാഴ്ച നഗരത്തിൽ രേഖപ്പെടുത്തിയത് 32 ഡിഗ്രി സെൽഷ്യസ് പരമാവധി താപനിലയാണ്. ഇത് ജൂലൈ മാസത്തിൽ അനുഭവപ്പെടാറുള്ള സാധാരണ താപനിലയേക്കാൾ 3.7 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. 2021-ൽ രേഖപ്പെടുത്തിയ 32.7 ഡിഗ്രി സെൽഷ്യസിന് ശേഷം ജൂലൈ മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയാണിത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ചൂടേറിയ രണ്ടാമത്തെ ജൂലൈ മാസമായാണ് ഈ വർഷത്തേത് വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ (IMD) വിശകലനമനുസരിച്ച്, ജൂലൈ മാസത്തിലെ സാധാരണ…
Read Moreഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
ന്യൂഡൽഹി: ഓടുന്ന ട്രെയിൻ കോച്ചിനുള്ളിൽ പൂജ നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ രീതിയിലുള്ള സുരക്ഷാ ചോദ്യങ്ങളുയർത്തി നെറ്റിസൺസ്. ട്രെയിൻ യാത്രയ്ക്കിടയിൽ ഇത്തരമൊരു ചടങ്ങ് നടത്താൻ എങ്ങനെ അനുമതി ലഭിച്ചുവെന്നും ഇതിലെ സുരക്ഷാ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും ചോദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഒരു പുരോഹിതൻ കോച്ചിന്റെ തറയിലിരുന്ന് മതപരമായ ചടങ്ങുകൾ നടത്തുന്നതും വെളുത്ത വസ്ത്രം ധരിച്ച നിരവധി ഭക്തർ പൂജയിൽ പങ്കുചേരുന്നതുമാണ് വീഡിയോയിലുള്ളത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി നോർത്തേൺ റെയിൽവേ രംഗത്തെത്തി. യാത്രക്കാർ മുൻകൂറായി 3,08,580 രൂപ നൽകി ബുക്ക് ചെയ്ത ‘സലൂൺ…
Read More