യുപിഐ ഇടപാടുകൾക്ക് ഫീസും ഉപഭോക്താവിൽ നിന്ന് ഈടാക്കുമോ? യുപിഐ ചാർജിൽ വ്യക്തത വരുത്തി ആർബിഐ അറിയാൻ വായിക്കാം

ഡൽഹി: യുപിഐ (യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) ഇടപാടുകൾക്ക് ചാർജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അഭ്യൂഹങ്ങളിൽ നിർണായക വ്യക്തത വരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ദീർഘകാലത്തേക്ക് കൂടുതൽ സുരക്ഷിതമായും ശക്തമായും നിലനിർത്തുന്നതിനും ഇതിന്റെ സേവനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനും ന്യായമായ ഫീസ് ഈടാക്കുന്ന സംവിധാനം സഹായിക്കുമെന്നാണ് ആർബിഐ വ്യക്തമാക്കുന്നത്.

ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ശക്തമാക്കും

യുപിഐ സേവനങ്ങൾ കൂടുതൽ ഉപയോക്താക്കളിലേക്കും ചെറുകിട വ്യാപാരികളിലേക്കും എത്തിക്കാൻ പുതിയ നയം ഉപകരിക്കും. സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ സംവിധാനങ്ങളുടെ സുരക്ഷ എന്നിവയിൽ ആവശ്യമായ പുതിയ നിക്ഷേപങ്ങൾ വർധിപ്പിക്കാൻ ഈ തുക വിനിയോഗിക്കും. പേയ്മെന്റ് ശൃംഖലയുടെ തടസമില്ലാത്ത പ്രവർത്തനത്തിന് സാങ്കേതികമായി കൂടുതൽ തുക നിക്ഷേപിക്കേണ്ടതുണ്ടെന്നാണ് ആർബിഐയുടെ വിശദീകരണം.

സാധാരണക്കാർക്ക് പണം ഈടാക്കില്ല

അതേസമയം, സാധാരണക്കാരായ യുപിഐ ഉപയോക്താക്കളെ ഈ തീരുമാനം യാതൊരുവിധത്തിലും ബാധിക്കില്ലെന്ന് റിസർവ് ബാങ്ക് ഉറപ്പുനൽകുന്നു. വ്യക്തികൾ തമ്മിലുള്ള (P2P) ഇടപാടുകൾക്കും, വ്യക്തികൾ വ്യാപാരികൾക്ക് നൽകുന്ന (P2M) സാധാരണ ഇടപാടുകൾക്കും ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് യാതൊരുവിധ ചാർജും ഈടാക്കില്ല. അതിനാൽ ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന പൊതുജനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ല.

വ്യാപാരികൾക്കുള്ള വ്യവസ്ഥകൾ

വ്യാപാരികളുമായി ബന്ധപ്പെട്ട പേയ്മെന്റുകളിൽ ₹2,000 വരെയുള്ള ഇടപാടുകൾ പൂർണമായും സൗജന്യമായി തന്നെ തുടരും. എന്നാൽ ₹2,000-ന് മുകളിലുള്ള വലിയ തുകയുടെ ഇടപാടുകൾക്ക് ബാധകമാകുന്ന ഫീസ് വ്യാപാരികളിൽ നിന്നായിരിക്കും ഈടാക്കുക. ഇത് ഉപഭോക്താവിൽ നിന്ന് നേരിട്ട് ഈടാക്കുന്ന രീതിയിലുള്ള ചാർജല്ലെന്നും ആർബിഐ വക്താക്കൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts