അതിരറ്റ ആവേശത്തിൽ നവവേദാന്ത മലയാളി സമൂഹം; വർണ്ണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു : നവവേദാന്താ അപാർട്മെന്റിലെ മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ വർണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു. മനോഹരമായ പൂക്കളമൊരുക്കിയാണ് ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചത്.

തുടർന്ന് കുട്ടികളും മുതിർന്നവരും ആവേശത്തോടെ പങ്കെടുത്ത വിവിധ കലാപരിപാടികളും ഓണക്കളികളും അരങ്ങേറി. നിരവധി മത്സരങ്ങളും സംഘടിപ്പിച്ചു. മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒത്തുചേരലിന് വേദിയായ വിപുലമായ ഓണസദ്യയോടെയാണ് ആഘോഷപരിപാടികൾ സമാപിച്ചത്. മലയാളികളുടെ പാരമ്പര്യവും സംസ്കാരവും കൂട്ടായ്മയുടെ ഊഷ്മളതയും വിളിച്ചോതിയ ആഘോഷം നവവേദാന്താ അപാർട്മെന്റിലെ മലയാളി സമൂഹത്തിന് അവിസ്മരണീയമായ ഒരു ഓണക്കാല ഓർമയായി മാറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts