പിങ്ക് ലൈൻ’ പൊതുജനങ്ങൾക്കായി; നാളെ; ഷെഡ്യൂളുകൾ അറിയാൻ വായിക്കു

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്ത ബെംഗളൂരു നമ്മ മെട്രോയുടെ ‘പിങ്ക് ലൈൻ’ റൂട്ടിൽ നാളെ (നവംബർ 14, ശനി) മുതൽ വാണിജ്യ അടിസ്ഥാനത്തിലുള്ള പൊതുഗതാഗതം ആരംഭിക്കും. കലേന അഗ്രഹാരയ്ക്കും എസ്.ജി. പാളയയ്ക്കും ഇടയിലുള്ള പുതിയ എലിവേറ്റഡ് പാതയിലെ സർവീസുകളുടെ ഔദ്യോഗിക സമയക്രമം ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പുറത്തിറക്കി.

നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് വലിയൊരു ചുവടുവെപ്പാകുന്ന പുതിയ പാത ഇന്ന് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി, സ്വന്തമായി ടിക്കറ്റെടുത്താണ് കന്നിയാത്ര നടത്തിയത്. ഇതിന് പിന്നാലെയാണ് ശനിയാഴ്ച രാവിലെ ആറ് മണി മുതൽ പൊതുജനങ്ങൾക്കായി മെട്രോ സർവീസുകൾ തുറന്നുകൊടുക്കുമെന്ന് അധികൃതർ ഔദ്യോഗികമായി അറിയിച്ചത്.

ബിഎംആർസിഎൽ പുറത്തുവിട്ട സമയക്രമം അനുസരിച്ച്, എല്ലാ ദിവസവും രാത്രി 10.50-നാണ് കലേന അഗ്രഹാരയിൽ നിന്നുള്ള അവസാന ട്രെയിൻ പുറപ്പെടുക. എസ്.ജി. പാളയ സ്റ്റേഷനിൽ നിന്ന് രാത്രി 10.54-നും അവസാന സർവീസ് ഉണ്ടായിരിക്കും.

പ്രവൃത്തിദിവസങ്ങളിൽ തിരക്കേറിയ സമയങ്ങളിൽ ഓരോ എട്ട് മിനിറ്റ് ഇടവിട്ടും, തിരക്ക് കുറഞ്ഞ സമയങ്ങളിൽ ഓരോ പത്ത് മിനിറ്റ് ഇടവിട്ടുമായിരിക്കും ട്രെയിനുകൾ സർവീസ് നടത്തുക. ശനി, ഞായർ ദിവസങ്ങളിൽ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ദിവസം മുഴുവൻ ഓരോ പത്ത് മിനിറ്റ് ഇടവേളകളിൽ ട്രെയിനുകൾ ഓടിക്കാനാണ് ബിഎംആർസിഎല്ലിന്റെ തീരുമാനം.

 

ദിവസങ്ങളിൽ കലേന അഗ്രഹാരയിൽ നിന്നുള്ള ആദ്യ ട്രെയിൻ എസ്.ജി. പാളയയിൽ നിന്നുള്ള ആദ്യ ട്രെയിൻ ട്രെയിനുകളുടെ ആവൃത്തി
നാളെ (ശനി, നവംബർ 14 – ഉദ്ഘാടന ദിവസം) രാവിലെ 6:00 രാവിലെ 6:00 ഓരോ 10 മിനിറ്റിലും
എല്ലാ തിങ്കളാഴ്ചയും രാവിലെ 4:55 രാവിലെ 5:00 പീക്ക് മണിക്കൂർ: 8 മിനിറ്റ് / നോൺ-പീക്ക്: 10 മിനിറ്റ്
ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 6:00 രാവിലെ 6:00 പീക്ക് മണിക്കൂർ: 8 മിനിറ്റ് / ശനിയാഴ്ച: 10 മിനിറ്റ്
എല്ലാ ഞായറാഴ്ചയും രാവിലെ 7:00 രാവിലെ 7:00

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts