വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി; ദമ്പതികൾ ഉൾപ്പെടെ അറസ്റ്റിൽ 

ബെംഗളൂരു: വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കിയ സംഘത്തെ സിസിബി പോലീസ് അറസ്റ്റ് ചെയ്തു.

ഖലീം, സഭ, ഉബേദ്, റക്കിം, അതിഖ് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.

ഡിസംബർ 14ന് ആർആർ നഗറിലെ ലോഡ്ജിനു സമീപം അതിഫുള്ള എന്ന വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കിയ പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നു.

അറസ്റ്റിലായ പ്രതികളിൽ ഖലീമും സഭയും ഭാര്യാഭർത്താക്കന്മാരാണ്.

എന്നാൽ സഭയെ വിധവയാണെന്ന് പരിചയപ്പെടുത്തിയ ഖാലിം അവളെ വ്യവസായിയുടെ അടുത്ത് പറഞ്ഞുവിട്ടു.

  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു

തുടർന്ന് സഭയും അതിഫുള്ള തമ്മിൽ ശാരീരിക ബന്ധമുണ്ടായി.

ഡിസംബർ 14ന് സഭ അതിഫുള്ള വിളിച്ച് ആർആർ നഗറിലെ ലോഡ്ജിലേക്ക് വരാൻ ക്ഷണിച്ചു.

ഇതനുസരിച്ച് അയാൾ അവിടെ എത്തുകയും ഇവരുടെ കെണിയിൽ പെടുകയും ആണ് സംഭവിച്ചത്.

ശേഷം അതിഫുള്ളയെ സ്ഥലത്തെത്തിയ ഖലീം, ഉബേദ്, റക്കീം, ആത്തിഖ് എന്നിവർ ഭീഷണിപ്പെടുത്തി.

നിങ്ങളുടെ വീട്ടുകാരെ ഇക്കാര്യം അറിയിക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി.

സംഭവം പുറത്ത് പറയാതിരിക്കാൻ ആറ് ലക്ഷം രൂപ നൽകുമെന്ന് ഭീഷണിപ്പെടുത്തി.

ഈ സമയം വിവരമറിഞ്ഞ് റെയ്ഡ് നടത്തിയ സിസിബി പോലീസ് പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നു.

  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ

പ്രതികളുടെ സംഘം ഇത്തരത്തിൽ നിരവധി പേരെ കബളിപ്പിച്ചതായി സംശയിക്കുന്നതായും അന്വേഷണം തുടരുകയാണെന്നും സിസിബി പോലീസ് പറഞ്ഞു.

സംഭവത്തിൽ ആർആർ നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു
[masterslider id="10"]

Related posts