നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ’  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ

ബെംഗളൂരു: നഗരത്തിലെ ബ്യാദരഹള്ളി പ്രദേശത്ത് പുള്ളിപ്പുലി ശല്യം തുടരുന്നത് പ്രദേശവാസികളെ കടുത്ത ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇവിടെ പുള്ളിപ്പുലിയെ കാണുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ 3:27-ഓടെ ഭാരത് നഗറിലെ ഒരു സിസിടിവി ക്യാമറയിൽ പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ വീണ്ടും പതിഞ്ഞു.

തുടർച്ചയായി പുള്ളിപ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രഭാതസവാരിക്കാരും രാത്രി വൈകി ജോലി കഴിഞ്ഞ് മടങ്ങുന്നവരും വലിയ ആശങ്കയിലാണ്. കുട്ടികളെയും പ്രായമായവരെയും വീടുകളിൽ നിന്ന് പുറത്തിറക്കാൻ പോലും രക്ഷിതാക്കൾ ഭയപ്പെടുന്നു. നേരത്തെ തെരുവുനായയാണെന്ന് തെറ്റിദ്ധരിച്ച് അടുത്തുപോയ സംഭവങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ, ഇപ്പോൾ പ്രദേശത്ത് നായ്ക്കളെ കാണുമ്പോൾ പോലും ആളുകൾ ഭയപ്പെടുന്ന അവസ്ഥയാണുള്ളത്.

  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!

അതേസമയം, വനപാലകരുടെ നപടിപാടുകളിൽ നാട്ടുകാർ తీవ్ర അതൃപ്തി പ്രകടിപ്പിച്ചു. പുള്ളിപ്പുലിയെ കൂടുവെച്ച് പിടികൂടുന്നതിന് പകരം പടക്കം പൊട്ടിച്ച് ഓടിക്കാനാണ് വനംവകുപ്പ് ശ്രമിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പുലിയെ കുടുക്കാൻ സ്ഥാപിച്ച കെണിയിൽ തെരുവുനായ്ക്കൾ മാത്രമാണ് വീഴുന്നതെന്നും, ജനങ്ങളുടെ ജീവന് ഭീഷണിയായ പുള്ളിപ്പുലിയെ ഉടനടി പിടികൂടാൻ അടിയന്തര നടപടി വേണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീടിനുള്ളിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി
[masterslider id="10"]

Related posts