നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!’

ബെംഗളൂരു: ഗതാഗതക്കുരുക്കിൽപ്പെടാതെ സമാധാനപരമായ യാത്രയ്ക്കായി നഗരവാസികൾ ആശ്രയിക്കുന്ന ബെംഗളൂരു ‘നമ്മ മെട്രോ’ സ്റ്റേഷനുകൾ ആത്മഹത്യാ കേന്ദ്രങ്ങളായി മാറുന്നുണ്ടോ എന്ന ഭീതി വർധിക്കുന്നു. ഇതുവരെ ട്രാക്കുകളിൽ ചാടി ആറുപേരാണ് ജീവനൊടുക്കിയത്. 16 പേർ ആത്മഹത്യാശ്രമത്തിനിടെ രക്ഷപ്പെടുകയും ചെയ്തു. ഇതിനുപുറമേ എട്ടുപേർ ട്രാക്കിലേക്ക് ചാടുകയും 30-ഓളം പേർ അനധികൃതമായി ട്രാക്കിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച ആർ.വി. റോഡ് – ബൊമ്മസാന്ദ്ര യെല്ലോ ലൈനിലെ ഹുസ്കുരു ഗേറ്റ് മെട്രോ സ്റ്റേഷനിൽ ട്രെയിൻ വരുമ്പോൾ 37 വയസ്സുകാരൻ ട്രാക്കിലേക്ക് ചാടി ജീവനൊടുക്കിയതാണ് ഒടുവിലത്തെ സംഭവം. 2025-ൽ മാത്രം അഞ്ചുപേർ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. തുടർച്ചയായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ

ആത്മഹത്യാ ശ്രമങ്ങൾക്ക് പുറമേ യാത്രക്കാരുടെ ഭാഗത്തുനിന്നുള്ള നിയമലംഘനങ്ങളും വലിയ തോതിൽ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ട്രാക്കുകളിൽ ഇറങ്ങി നടക്കുക, മദ്യപിച്ച് ബഹളമുണ്ടാക്കുക, ഉച്ചത്തിൽ പാട്ട് വെക്കുക, കൃത്രിമം കാണിച്ച ടിക്കറ്റുകൾ ഉപയോഗിക്കുക, മെട്രോയിൽ വെച്ച് ഭക്ഷണം കഴിക്കുക, തറയിലിരിക്കുക, സഹയാത്രികരുമായി വഴക്കിടുക, തുപ്പുക തുടങ്ങിയ വിവിധ കുറ്റങ്ങൾക്ക് ബി.എം.ആർ.സി.എൽ. ഉദ്യോഗസ്ഥർ 2240 കേസുകൾ രജിസ്റ്റർ ചെയ്യുകയും 10 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. ഈ വർഷത്തെ ആദ്യ നാല് മാസങ്ങളിൽ മാത്രം വിവിധ ചട്ടലംഘനങ്ങൾ നടത്തിയ 904 യാത്രക്കാരിൽ നിന്നായി 3.59 ലക്ഷം രൂപ പിഴ ഈടാക്കിയതായി ബി.എം.ആർ.സി.എൽ. ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ യശ്വന്ത് ചൗഹാൻ അറിയിച്ചു.

  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
[masterslider id="10"]

Related posts